തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാർ വാടയ്ക്കെടുത്തു... കൊടുത്തത് 2 മാസത്തെ വാടക, കാർ മറിച്ചു വിറ്റു, ഒരാൾ അറസ്റ്റിൽ!

  • By Desk
Google Oneindia Malayalam News

വെള്ളറട: റെന്റ് എ കാർ വാടകയ്ക്ക് എടുത്ത് മറിച്ചുവിറ്റ കേസിൽ ഒരാൾ അറസ്റ്റിൽ. കാസർകോട് ജില്ലയിലെ വെള്ളരികുന്ന് താലൂക്കിൽ പാലത്തുകുന്ന് കടവ് ദേശത്ത് മുത്തുകോട് നെല്ലിക്കശ്ശേരി ഹൗസിൽ ഷിജു (33) നെയാണ് ആര്യങ്കോട് പൊലീസ് പിടികൂടിയത്. ആര്യങ്കോട് ദീപു ഭവനിൽ ദീപുവിന്റെ ഇന്നോവകാർ ഒരു വർഷം മുമ്പ് പ്രതിമാസം 25000 രൂപ വാടകയ്ക്ക് 11 മാസത്തേക്ക് കരാർ എഴുതി എടുത്തുകൊണ്ടുപോയ ഇയാൾ രണ്ടുമാസമേ വാടക നൽകിയുള്ളു.

പിന്നീട് വാടക നൽകാത്തതിനെ തുടർന്ന് ഇയാൾ നൽകിയ മൊബൈൽ നമ്പരിൽ വിളിച്ചുനോക്കിയെങ്കിലും എടുക്കാത്തതിനെ തുടർന്ന് മാസങ്ങൾക്കു ശേഷം നടത്തിയ അന്വേഷണത്തിൽ കാർ മറിച്ചുവിറ്റതായി കണ്ടെത്തി. ഇതിനെ തുടർന്നാണ് ദീപു ആര്യങ്കോട് പൊലീസിൽ പരാതി നൽകിയത്. പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കാർ പട്ടാമ്പി സ്വദേശികളായ കച്ചവടക്കാർക്ക് മറിച്ചുവിറ്റതായും കണ്ടെത്തിയിറ്റുണ്ട്.

Shiju

ഇതിനെ തുടർന്നാണ് ആര്യങ്കോട് എസ്. ഐ സൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കാസർകോഡുനിന്നും കഴിഞ്ഞദിവസം രാത്രി പ്രതിയെ പിടികൂടിയത്. ഇയാൾ വിഴിഞ്ഞം തുറമുഖം നിർമ്മാണത്തിന് കരിങ്കല്ല് നൽകാമെന്നപേരിൽ കാസർകോഡ് നിരവധിപേരുടെ കയ്യിൽ നിന്നും ലക്ഷകണക്കിന് രൂപ കമ്പളിപ്പിച്ചതിന് കാസർകോഡ് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്ക് എതിരെ കേസുണ്ടെന്നും പൊലീസ് പറഞ്ഞു.

നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിന് പ്രതിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ആര്യങ്കോട് പൊലീസ് കേടതിയെ സമീപിച്ചിറ്റുണ്ടെന്ന് പൊലീസ് പറഞ്ഞു.

Thiruvananthapuram
English summary
Thiruvananthapuram Local News about rent a car
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X