Get Updates
Get notified of breaking news, exclusive insights, and must-see stories!

വെമ്പായം: ഉടമയെയും ജീവനക്കാരെയും മർദ്ദിച്ച ശേഷം സ്വകാര്യ ക്രഷറിൽ നിന്ന് പണം കൊള്ളയടിക്കാൻ ശ്രമം

വെമ്പായം: ഉടമയെയും ജീവനക്കാരെയും മർദ്ദിച്ച ശേഷം കറ്റയിലെ സ്വകാര്യ ക്രഷറിൽ നിന്ന് പണം കൊള്ളയടിക്കാൻ ശ്രമം. മോഷണശ്രമം തടയുന്നതിനിടെയാണ് ക്രഷറി ജീവനക്കാരനായ ജിതിന്റെ (27) തലയിൽ മോഷ്ടാക്കൾ കമ്പിപ്പാരയ്‌ക്ക് അടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മറ്റൊരു ജീവനക്കാരനായ ഹരീഷിനെ ബിയർ ബോട്ടിന് അടിക്കുകയും ഇയാളുടെ നാല് പവന്റെ മാലപൊട്ടിക്കുകയും ചെയ്തു.

ഓഫീസിൽ വിശ്രമിക്കുകയായിരുന്ന ഉടമ അബ്ദുൾ കരീം, ജീവനക്കാരായ ആദർശ്, ജിനു എന്നിവർക്കും പരിക്കേറ്റു. ജിതിന്റെ ആറ് പല്ലുകൾ നഷ്ടപ്പെട്ടു. താടിയെല്ലിനും പൊട്ടലേറ്റു. ഇന്നലെ രാത്രി എട്ടിനാണ് സംഭവം ഏഴസംഗ സംഘം ഒാമ്‌നി വാനിൽ ക്രഷറിയിലെത്തിയത്. തുടർന്ന് സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ചശേഷം അകത്ത് കടന്ന് ക്യാഷ് കൗണ്ടറിന്റെ ഡോർ തല്ലി പൊളിച്ച് പണമെടുക്കാൻ ശ്രമിച്ചു.

23-thiruvanadhapuram-map

ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് അക്രമം അഴിച്ചുവിട്ടത്. വട്ടപ്പാറ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികൾ വെമ്പായം സ്വദേശികളാണെന്നന്നും ഇതിൽ ചിലരെ തിരിച്ചറിഞിട്ടുണ്ടെന്നു പോലിസ് പറഞ്ഞു.ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും പലരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും സംശയിക്കുന്നതായി പോലീസ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+