തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മണി എക്സ്ചേഞ്ചിൽനിന്ന് വിദേശികൾ പണം തട്ടിയെടുത്തു. കവർന്നത് 7500 സൗദി റിയാലും 75 കുവൈറ്റ് ദിനാറും

Google Oneindia Malayalam News

ആ​റ്റി​ങ്ങൽ​:​ വി​ദേ​ശി​ക​ളായ സ്ത്രീ​യും പു​രു​ഷ​നും ആ​റ്റി​ങ്ങ​ലി​ലെ ഫോ​റിൻ മ​ണി എ​ക്സ്ചേ​ഞ്ചിൽ നി​ന്ന് ഒ​ന്നേ​മു​ക്കാൽ ല​ക്ഷം രൂ​പ​യ്ക്കു​ള്ള വി​ദേശ ക​റൻ​സി​കൾ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി.​ ക​ച്ചേ​രി ജം​ഗ്ഷൻ- ചി​റ​യിൻ​കീ​ഴ് റോ​ഡി​ലെ വി.​എ​സ്. അ​സോ​സി​യേ​റ്റ്സിൽ നി​ന്ന് ഇന്നലെ ഉ​ച്ച​യ്ക്ക് 12.50 ഓ​ടെ​യാ​ണ് പ​ണം ക​വർ​ന്ന​ത്.1000 ദർ​ഹ​ത്തി​ന് ചെ​യി​ഞ്ച് വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഇ​വർ എ​ത്തി​യ​ത്. കൗ​ണ്ട​റിൽ ഉ​ണ്ടാ​യി​രു​ന്ന ആൾ ചെ​യി​ഞ്ച് എ​ടു​ക്കാൻ അ​ക​ത്തേ​യ്ക്കു​ പോയ ത​ക്കം​നോ​ക്കി , മേ​ശ​യിൽ ഉ​ണ്ടാ​യി​രു​ന്ന വി​ദേശ ക​റൻ​സി​കൾ ത​ട്ടി​യെ​ടു​ത്ത് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു . 7500 സൗ​ദി റി​യാൽ, 75 കു​വൈ​റ്റ് ദി​നാർ എ​ന്നി​വ​യാ​ണ് ക​വർ​ന്ന​ത്. ഇ​തേ​രീ​തി​യിൽ ഒ​രാ​ഴ്ച മുൻ​പ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്കൽ കോ​ളേ​ജി​ലെ ഫോ​റിൽ മ​ണി എ​ക്ചേ​ഞ്ച് സ്ഥാ​പ​ന​ത്തിൽ ത​ട്ടി​പ്പു ന​ട​ത്തി​യി​രു​ന്നു.

money

ആ​റ്റി​ങ്ങ​ലി​ലെ സ്ഥാ​പ​ന​ഉ​ടമ തി​രു​വ​ന​ന്ത​പു​ര​ത്തെ സ്ഥാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്ന​ത്തെ സി.​സി ടി.​വി ദൃ​ശ്യം​വ​രു​ത്തി പ​രി​ശോ​ധി​ച്ച​പ്പോൾ അ​വർ​ത​ന്നെ​യാ​ണ് ഇ​വി​ടെ​യും ത​ട്ടി​പ്പ് ന​ട​ത്തി​യ​തെ​ന്ന് മ​ന​സിലാ​യി​ട്ടു​ണ്ട് .

ആ​റ്റി​ങ്ങ​ലി​ലെ സ്ഥാ​പ​ന​ത്തിൽ കു​റ​ച്ചു ദി​വ​സ​മാ​യി സി.​സി.​ടി.​വി കാ​മറ വർ​ക്ക് ചെ​യ്യാ​ത്ത​തി​നാൽ ആ ദൃ​ശ്യ​ങ്ങൾ ല​ഭ്യ​മാ​യി​രു​ന്നി​ല്ല. ആ​റ്റി​ങ്ങൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ദേ​ശീയ പാ​ത​യിൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള കാ​മ​റ​ക​ളിൽ നി​ന്ന് വി​ദേ​ശി​ക​ളു​ടെ ദൃ​ശ്യ​ങ്ങൾ ശേ​ഖ​രി​ച്ചു​വ​രു​ന്നു.അഞ്ചുമാസം മുമ്പ് ഉള്ളൂരിന് സമീപത്തെ ഫോറിൻ എക്സ് ചേഞ്ച് സ്ഥാപനത്തിലും ഇവർ തട്ടിപ്പ് നടത്തിയതായി പൊലീസ് സ്ഥിരീകരിച്ചു. ഉള്ളൂരിലെ സ്ഥാപനത്തിൽ നിന്ന് ലഭിച്ച സിസി ടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇവർ തന്നെയാണ് ആറ്റിങ്ങലിലും തട്ടിപ്പ് നടത്തിയതെന്ന് സ്ഥിരീകരിച്ചത്.

ചാലക്കുടിയിൽ ആടിനെ കെട്ടിയിട്ട കയറില്‍ത്തട്ടിവീണ മധ്യവയസ്കയും പേരക്കുട്ടിയും ട്രെയിനിടിച്ചു മരിച്ചുചാലക്കുടിയിൽ ആടിനെ കെട്ടിയിട്ട കയറില്‍ത്തട്ടിവീണ മധ്യവയസ്കയും പേരക്കുട്ടിയും ട്രെയിനിടിച്ചു മരിച്ചു

Thiruvananthapuram
English summary
Thiruvananthapuram Local News:robbery in money exchange office attingal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X