കാര്യവട്ടത്ത് നിയന്ത്രണം വിട്ട കാർ സ്‌കൂട്ടറിന് പിന്നിലിടിച്ച് ഒരാൾ മരിച്ചു
ശ്രീകാര്യം: നിയന്ത്രണം വിട്ട കാർ സഹോദരങ്ങൾ സഞ്ചരിച്ച സ്കൂട്ടറിന് പിന്നിലിടിച്ച് സ്‌കൂട്ടർ യാത്രക്കാരായിരുന്ന സഹോദരങ്ങളിൽ ഒരാൾ മരിച്ചു. മറ്റൊരാൾക്ക് ഗുരുതര പരിക്ക്. ശ്രീകാര്യം വികാസ് നഗർ വി.എൻ.ആർ.എ.-187 ൽ, സജീർ മൻസിലിൽ സിറാജുദ്ദീൻ -ബീന ദമ്പതികളുടെ മകൻ സുജീർഖാൻ (25 ) ആണ് മരിച്ചത്.

ഒപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച സഹോദരൻ സജീർഖാൻ (28 ) നെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രീയിൽ പ്രവേശിപ്പിച്ചു. കാര്യവട്ടം ജംഗ്‌ഷന് സമീപത്തെ വളവിൽ ശനിയാഴ്ച രാത്രി 11 .30 നായിരുന്നു അപകടം. ഇരു വാഹനങ്ങളും കഴക്കൂട്ടത്ത് നിന്നും ശ്രീകാര്യം ഭാഗത്തേക്ക് വരുമ്പോഴായിരുന്നു അപകടം.
അമിത വേഗതിയിലെത്തിയ കാർ സ്‌കൂട്ടറിനെ ഇടിച്ച് തെറിപ്പിച്ച ശേഷം സമീപത്തെ മരത്തിൽ ഇടിച്ച് നിൽക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും സുജീർഖാൻ ഞായറായഴ്ച പുലർച്ചയോടെ മരണമടയുകയായിരുന്നു. മരിച്ച സുജീർഖാൻ ശ്രീകാര്യം സ്റ്റാൻഡിലെ ഓട്ടോ തൊഴിലാളിയാണ്












Click it and Unblock the Notifications