തിരുവനന്തപുരത്ത് വീണ്ടും തെരുവ് നായ ആക്രമണം; സ്കൂളിൽ പോവുകയായിരുന്ന മൂന്ന് പെൺകുട്ടികളെ തെരുവ് നായ്ക്കൾ കടിച്ചു
മലയിൻകീഴ്: സ്കൂളിൽ പോവുകയായിരുന്ന മൂന്ന് പെൺകുട്ടികളെ കൂട്ടമായിട്ടെത്തിയ തെരുവ് നായ്ക്കൾ ആക്രമിച്ചു. ഇന്നലെ രാവിലെ 7.30 മണിയോടെ ശാന്തുമൂല ജംഗ്ഷന് സമീപമാണ് സംഭവം. മുറിവേറ്റ കുട്ടികളെ നാട്ടുകാർ ഓടിയെത്തിയാണ് നായ്ക്കളിൽ നിന്ന് രക്ഷപ്പെടുത്തിയത്.
നായ കടിച്ച് പരിക്കേല്പിച്ച കൃഷ്ണപുരം സ്കൂളിലെ രണ്ട് പെൺകുട്ടികളെയും ,മലയിൻകീഴ് ഗേൾസ് സ്കൂളിലെ ഒര് കുട്ടിയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നായ്ക്കളുടെ ശല്യം കാരണം വഴി നടക്കുന്നതും വീടുകളിൽ കഴിയുന്നതും ഭീതിയോടെയാണ്. നായ്ക്കളുടെ ശല്യത്തിന് പരിഹാരമുണ്ടാക്കണ മെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

ഭൂരി ഭാഗം പഞ്ചായത്തുകളിലും തെരുവ് നായ്ക്കളെ വന്ധ്യം കരിച്ചെങ്കിലും വർദ്ധിത വീര്യത്തോടെ നായ്ക്കൾ ആക്രമിക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്. വന്ധ്യം കരിച്ച നായ്ക്കളെ വീണ്ടും വിവിധ സ്ഥലങ്ങളിൽ കൊണ്ട് വിടുന്നതായും ആക്ഷേപം ഉയർന്നിട്ടുണ്ട്.ശാന്തുമൂല,മലയിൻകീഴ് പഞ്ചായത്ത് ഓഫീസിന് സമീപത്തും,മലയിൻകീഴ്,പാലോട്ടുവിള,കരിപ്പൂര് ഭാഗത്തും തെരുവ് നായ്ക്കളെ ഭയന്നാണ് കാൽനട യാത്രക്കാർ ഉൾപ്പെടെയുള്ളവർ കടന്നു പോകുന്നത്.രാത്രി യായാൽ റോഡിലൂടെ പോകാൻ കഴിയാത്ത വിധം കൂട്ടമായിട്ടെത്തുന്ന നായ്ക്കാൽ ഇരുചക്ര വാഹനങ്ങൾക്ക് മുന്നിൽ ചാടി വീഴുന്നതും പതിവായിട്ടുണ്ട്.












Click it and Unblock the Notifications