തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഫർണിച്ചറുകൾ മുതൽ സ്വർണം വരെ കൊള്ളയടിക്കുന്ന പെരും കള്ളന്മാർ പിടിയിൽ

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ആഡംബരകാറുകളില് കറങ്ങി നടന്ന് തക്കംകിട്ടിയാല് വീട്ടിലെ സകലതും അടിച്ചുമാറ്റുന്ന അഞ്ചംഗ സംഘം അറസ്റ്റിലായി. തിരുവനന്തപുരം ബീമാപ്പള്ളി സ്വദേശി നാസറുദ്ദീൻ (അസർ-31), നെടുമങ്ങാട് അഴിക്കോട് സ്വദേശി സുനീർ (33), കഴക്കൂട്ടം സ്വദേശി രജ്ഞിത്ത് (ചക്കു-22), ബീമാപ്പള്ളി സ്വദേശി അബ്ദുൾ ഖാദർ (ട്യൂബ് ഖാദർ), മിൽക്ക് കോളനി സ്വദേശി സിറാജ് (22) എന്നിവരാണ് തിരുവനന്തപുരം സിറ്റി പൊലീസിന്റെ പിടിയിലായത്.

ഒന്നരമാസം കൊണ്ട് ആലുവ മുതൽ തിരുവനന്തപുരം വരെ 9വീടുകൾ സംഘം കൊള്ളയടിച്ചെന്നും അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തെന്നും സിറ്റി പൊലീസ് കമ്മിഷണർ പി.പ്രകാശ് പറഞ്ഞു. മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിൽശിക്ഷ അനുഭവിക്കവേയാണ് സംഘം കൂട്ടക്കവർച്ച ആസൂത്രണം ചെയ്തത്. ആദ്യം പുറത്തിറങ്ങിയ സുനീർ, ബാക്കിയുള്ളവരെക്കൂടി ജാമ്യത്തിലിറക്കിയ ശേഷമാണ് കവർച്ച തുടങ്ങിയത്. ആഡംബരകാറിലെത്തി വീടുകളുടെ മുൻവാതിൽ തകർത്ത് മോഷണം നടത്തുന്നതാണ് ഇവരുടെ രീതി.

Theft

തുമ്പയിൽ ഗൃഹപ്രവേശം കഴിഞ്ഞയുടൻ വീട് കുത്തിത്തുറന്ന് മൂന്നുലക്ഷം രൂപയുടെ ടി.വിയടക്കം അഞ്ചുലക്ഷം രൂപയുടെ ഗൃഹോപകരണങ്ങൾ കൊള്ളയടിച്ച കേസിന്റെ അന്വേഷണത്തിലാണ് കൺട്രോൾ റൂം അസി.കമ്മിഷണർ വി.സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ കുടുക്കിയത്. നെടുമങ്ങാട് കല്ലംപാറ പെയിന്റ് കട കുത്തിത്തുറന്ന് ഒന്നരലക്ഷത്തോളം കവർന്ന കേസ്, ആലുവ യു.സി കോളേജിനടുത്തെ വീട് കുത്തിത്തുറന്ന കേസ്, കൊല്ലം ചാത്തമ്പാറയിൽ വീട് കൊള്ളയടിച്ച കേസ് എന്നിങ്ങനെ 5കേസുകൾ ഇവർക്കെതിരേ രജിസ്റ്റർ ചെയ്തു.

മൂന്നു കാറുകൾ ഇവരിൽ നിന്ന് പിടിച്ചെടുത്തു. സുനീറിന്റെ പേരിൽ രജിസ്റ്റർ ചെയ്ത പുതിയ റെനോൾട്ട് കാർ കൂടി പിടിച്ചെടുക്കാനുണ്ട്. വീടുകളിൽ നിന്ന് എടുക്കാവുന്നതെല്ലാം മോഷ്ടിക്കുന്നതാണ് ഇവരുടെ രീതി. കൊള്ളയടിച്ച സ്വർണം സ്വകാര്യ ധനകാര്യസ്ഥാപനങ്ങളിൽ പണയംവച്ചതിന്റെ രസീത് പൊലീസ് പിടിച്ചെടുത്തു. ഗൃഹോപകരണങ്ങളടക്കം ബീമാപ്പള്ളിയിലെ കടകളിലാണ് വിൽക്കുന്നത്. ഓണക്കാലത്ത് നിരവധി വീടുകൾ കൊള്ളയടിക്കാൻ സംഘം ലക്ഷ്യമിട്ടിരുന്നതായി കമ്മിഷണർ പറഞ്ഞു.

ഡെപ്യൂട്ടി കമ്മിഷണർ ആദിത്യയുടെ മേൽനോട്ടത്തിൽ കൺട്രോൾ റൂം അസി.കമ്മിഷണർ വി.സുരേഷ് കുമാർ, തുമ്പ എസ്.ഐ പ്രതാപചന്ദ്രൻ, ഷാഡോ എസ്.ഐ സുനിൽലാൽ, എ.എസ്.ഐ ലഞ്ചുലാൽ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.

Thiruvananthapuram
English summary
Thiruvananthapuram Local News about theft
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X