തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വാടകയ്ക്ക് കാറെടുത്ത് കറക്കം; താൽപ്പര്യം ഡോക്ടർമാരുടെ വീടുകൾ മാത്രം, രണ്ട് പേർ പിടിയിൽ!

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: റെന്റ് എ കാറിൽ കറങ്ങി വീടുകളിൽ കവർച്ച നടത്തി ആഡംബര ജീവിതം നയിച്ച രണ്ടുപേർ പൊലീസ് പിടിയിലായി. പാറശാല കരുമാനൂർ പുതുവൽ പുത്തൻവീട്ടിൽ ജോസ് നിവാസിൽ ആമത്തലയൻ ജിനേഷ് എന്നറിയപ്പെടുന്ന ജിനേഷ് വർഗീസ് (27), ശംഖുംമുഖം രാജീവ് നഗറിൽ പുതുവൽ പുത്തൻവീട്ടിൽ സോണി (32) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

ഡോക്ടർമാരുടെ വീടുകൾ തെരഞ്ഞുപിടിച്ചാണ് സംഘം ഏറെയും കവർച്ച നടത്തുന്നത്.വഴുതയ്ക്കാട് ഉദാരശിരോമണി റോഡിൽ പുത്തൻവടക്കതിൽ അജിത് കുമാർ, മെഡിക്കൽ കോളേജ് ടാഗോർ ഗാർഡൻസിൽ ഡോ.സാംബശിവൻ, ശ്രീകാര്യം ആക്കുളം ഐത്തടിലൈനിൽ ഡോ. ബൈജു, മെഡിക്കൽ കോളേജ് മുളവന ജംഗ്ഷന് സമീപം ഡോ. വിശ്വനാഥൻ തുടങ്ങി പത്തോളം വീടുകളിലും ശ്രീകാര്യം പോങ്ങുംമൂട് അൽഫോൻസാമ്മ ദേവാലയത്തിലും മോഷണം നടത്തിയ കേസിലാണ് ഇവർ പിടിയിലായത്.

Thiruvananthapuram

കഴിഞ്ഞ ഏതാനും മാസങ്ങളായി നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലും കാറിൽ കറങ്ങി നടന്ന് കവർച്ച നടത്തിവരികയായിരുന്നു ഇവർ. ജിനേഷാണ് സൂത്രധാരൻ. പകൽ കറങ്ങി നടന്ന് മോഷണം നടത്താനുള്ള വീടുകൾ മനസിലാക്കിയശേഷം റെന്റിനെടുക്കുന്ന കാറുമായി രാത്രിയിലിറങ്ങി കവർച്ച നടത്തുന്നതാണ് രീതി. വീടിന്റെ വാതിലുകൾ തകർത്ത് അകത്തുകടക്കുന്ന സംഘം ഇലക്ട്രോണിക് ഉപകരണങ്ങൾ ഉൾപ്പെടെ വിലപിടിപ്പുള്ള എല്ലാ സാധനങ്ങളും കവരും. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ ഇവ കിട്ടുന്ന വിലയ്ക്ക് വിറ്റഴിച്ചശേഷം പണം അടിച്ചുപൊളിക്കുന്നതാണ് രീതി.

വിമാനത്തിൽ ബംഗളുരു, കൊച്ചി, മുംബയ് എന്നിവിടങ്ങളിലെത്തി മുന്തിയ ഹോട്ടലുകളിൽ താമസിക്കും . ഇവിടെ നിന്ന് സ്ത്രീകളെ വശീകരിച്ച് അവരുമായി കഴിയും. സ്വകാര്യ നിമിഷങ്ങൾ മൊബൈൽ ഫോണിൽ പകർത്തി അതുപയോഗിച്ച് സ്ത്രീകളെ ബ്ളാക്ക് മെയിൽചെയ്ത് ചൂഷണം ചെയ്യുന്നതും ഇവരുടെ വിനോദമാണെന്ന് പൊലീസ് പറഞ്ഞു. എ.ടി.എം കവർച്ചയുൾപ്പെടെ നിരവധി കേസുകളിലുൾപ്പെട്ട ഇവർ പത്തോളം കേസുകൾ സമ്മതിച്ചിട്ടുണ്ടെങ്കിലും കൂടുതൽ കേസുകൾ ഇനിയും തെളിയാനുണ്ടെന്ന് പൊലീസ് പറഞ്ഞു.

നഗരത്തിലെ ഒരു വീട്ടിൽ നിന്ന് കവർച്ച ചെയ്ത അഞ്ചുലക്ഷത്തോളം രൂപയുടെ സാധനങ്ങൾ ഇവർ ഒളിപ്പിച്ചതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. മ്യൂസിയം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി റിമാന്റ് ചെയ്ത ഇവരെ കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് കൺട്രോൾ റൂം അസി. കമ്മിഷണർ സുരേഷ് കുമാർ അറിയിച്ചു.

Thiruvananthapuram
English summary
Thiruvananthapuram Local News: Theft in doctors house
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X