Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസിയുടെ വീട്ടിൽ നിന്ന് 38 പവനും മൂന്നുലക്ഷവും കവർന്നു; ഒരാൾ കസ്റ്റഡിയിൽ?

കിളിമാനൂർ: കിളിമാനൂരിന് സമീപം കാരേറ്റ് ചെറുക്കാരത്ത് പ്രവാസിയുടെ വീടിന്റെ പി ൻവാതിൽ തകർന്ന് 38പവനും മൂന്നുല ക്ഷം രൂപയും കവർന്നു. സംഭവത്തിൽ ഒരാ ൾ കസ്റ്റഡിയിലെന്ന് സൂചന. എന്നാൽ അറ സ്റ്റ് പോലീസ് സ്ഥതീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി 7.30യോടെയായിരുന്നു സം ഭവം.

പ്രവാസി വ്യവാസായി സലിമിന്റെ ചെറുക്കാരത്തുള്ള ഷിബിൻ നിവാസിലാണ് കവർച്ച നടന്നത്. ദീർഘകാലമായി വിദേശ ത്ത് കുടുംബസമേതം താമസിക്കന്ന സലിം അടുത്തകാലത്താണ് നാട്ടിലെത്തിയത്. സൗത്ത് ഇൻഡ്യൻ ബാങ്ക് കാരേറ്റ് ശാഖയി ലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണാ ഭരണങ്ങളെത്ത് വീട്ടിൽ കൊണ്ട് വക്കുക യായിരുന്നു. തുടർന്ന് നഗരൂർ മുണ്ടയിൽ കോണത്തുള്ള ബന്ധുവിന്റെ വീട്ടിൽ നടന്ന ചടങ്ങിലേക്ക് വീട് പൂട്ടിയിട്ട് സലിമും കുടും ബവും ശനിയാഴ്ച വൈകിട്ട് ആറുമണി യോടെ പോയിരുന്നു.

Thiruvananthapuram

രാത്രി പത്തുമണി യോടെയാണ് ഇവർ തിരിച്ചെത്തിയതത്രേ. വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം ശ്രദ്ധയിൽപെട്ടത്. ഇരുനില വീടിലെ മുഴു വൻ മുറികളിലും മോഷ്ടാക്കൾ പരിശോ ധന നടത്തുകയും അലമാരയിലുന്ന തുണി കളും മറ്റും വാരിവലിച്ചിടുകയും ചെയ്തി രുന്നു. സലിമിന്റെ കിടപ്പുമുറിയിലുണ്ടായി രുന്ന അലമാരയിലെ ലോക്കറിലാണ് സ്വർ ണാഭരണങ്ങൾ സൂക്ഷിച്ചിരുന്നത്.

അലമാ രിയുലുണ്ടായിരുന്ന 38 പവന്റെ സ്വർണാഭ രണങ്ങളും, മുറിയിൽ മേശവലിപ്പിൽ സൂ ക്ഷിച്ചിരുന്ന വിദേശ കറൻസിയടക്കം മൂന്നു ലക്ഷത്തോളം രൂപയും മോഷ്ടാവ് കവർ ന്നു രക്ഷപ്പെട്ടു. പുറകുവശത്തെ കതകി ന്റെ അടിയിലെ പലക ഇളക്കിയാണ് മോഷ് ടാവ് ഉള്ളിൽ കടന്നത്. മോഷണത്തിൽ ഒന്നിലധികം പേർ പങ്കെടുത്തതായി പോലീ സ് സംശയിക്കുന്നു, ഡോഗ് സ്‌ക്വാഡ്, വിര ലടയാള വിദഗ്ധർ തുടങ്ങിയവർ സംഭവ സ്ഥലത്തെത്തി തെളിവെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+