Get Updates
Get notified of breaking news, exclusive insights, and must-see stories!

തോട് ശുചീകരക്കാൻ കൈകോർത്ത് ടെക്കികളും; തെറ്റിയാർതോട് ശുചീകരിക്കാൻ ഐടി ജീവനക്കാരുടെ മഹാസംഗമം!

തിരുവനന്തപുരം: തെറ്റിയാർ തോടിന്റെ ശുചീകരണ പദ്ധതിയുമായി കൈകോർക്കാൻ ടെക്‌നോപാർക്കും. മന്ത്രി കടകംപള്ളി സരേന്ദ്രൻ വിളിച്ചു ചേർത്ത ടെക്‌നോപാർക്ക് കമ്പനി മേധാവികളുടെ യോഗത്തിലാണ് ഈ തീരുമാനം. ചിങ്ങം 1ന് ടെക്‌നോപാർക്കിൽ ജീവനക്കാരുടെ മഹാസംഗമം സംഘടിപ്പിച്ച് തെറ്റിയാർ സംരക്ഷണ പ്രതിജ്ഞയെടുക്കും. ഒക്ടോബർ 2ന് തെറ്റിയാർ ശുചിത്വ യജ്ഞ ദിനമായി ആചരിച്ച് ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിടും.

ജനകീയ പങ്കാളിത്തത്തോടെയുള്ള ഈ പരിപാടിയിൽ ടെക്‌നോപാർക്കിലെ ജീവനക്കാരും അണി ചേരും.സർവേയിലൂടെ കൈയേറ്റങ്ങളും മാലിന്യസ്രോതസുകളും കണ്ടെത്തി കൈയേറ്റങ്ങൾ ഒഴിപ്പിച്ചും, മാലിന്യസ്രോതസുകൾ ഇല്ലാതാക്കിയും തെറ്റിയാറിനെ സംരക്ഷിക്കാനുള്ള പദ്ധതിയാണ് നടപ്പാക്കുന്നതെന്ന് മന്ത്രി കടകംപള്ളി വ്യക്തമാക്കി .

Thiruvananthapuram

ഇതിന് മുന്നോടിയായി പോത്തൻകോട് ബ്ലോക്ക്തല മീറ്റിംഗും തെറ്റിയാർ കടന്നു പോകുന്ന ഭാഗത്തെ വാർഡ്തല മീറ്റിംഗുകളും ചേരും. 25 കമ്പനി മേധാവികൾ പങ്കെടുത്ത യോഗത്തിൽ കളക്ടർ ഡോ. കെ. വാസുകി, ടെക്‌നോപാർക്ക് സി.ഇ.ഒ ഋഷികേഷ് ആർ.നായർ, തെറ്റിയാർ സംരക്ഷണ യജ്ഞം ജനകീയ കമ്മിറ്റി കൺവീനർ മഞ്ജു ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

ജനകീയ പങ്കാളിത്തത്തോടെ തെറ്റിയാറിനെ വീണ്ടെടുക്കുന്നതിനായി ജനകീയ കൺവെൻഷൻ നേരത്തെ സംഘടിപ്പിച്ചിരുന്നു. തെളിനീരൊഴുക്കാം തെറ്റിയാറിലെന്ന മുദ്രാവാക്യം ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+