തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പെരുങ്കള്ളനെ നാട്ടുകാർ കൈയോടെ പിടികൂടി: സിസിവിടിയിലെ ദൃശ്യം നിര്‍ണായകം, വിളയാട്ടം പൂവച്ചലില്‍!

  • By Desk
Google Oneindia Malayalam News

കാട്ടാക്കട: പൂവച്ചൽ ആലമുക്ക് പ്രദേശത്തു മോഷണം നടത്തിയ വന്ന വിരുതനെ നാട്ടുകാർ പിടികൂടി കൈകാര്യം ചെയ്ത് പോലീസിലേൽപ്പിച്ചു. പാറശാല മണലിവിള സതി വിലാസത്തിൽ താമസിക്കുന്ന സതികുമാർ(53)നെയാ നാട്ടുകാർ പിടികൂടിയത്. കഴിഞ്ഞ കുറെ നാളുകളായി പൂവച്ചൽ, ആലമുക്ക്, കല്ലാമം, ഇലക്കോട്, പള്ളിനട, പന്നിയോട് പ്രദേശങ്ങളിൽ നാട്ടുകാരുടെ ഉറക്കം കെടുത്തിയ മോഷ്ടാവാണ് ഇയാൾ. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ശേഷം നാട്ടുകാർ സംഘടിച്ചു പലഭാഗങ്ങളിലായി നിരീക്ഷണം നടത്തിയിരുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസും രഹസ്യ നിരീക്ഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് ഇയാൾ നാട്ടുകാരുടെ വലയിലായത്. നാട്ടുകാരുടെ ശ്രദ്ധ തിരിച്ചു വിദഗ്ദ്ധമായി ആണ് മോഷണങ്ങൾ നടത്തിയിരുന്നത്.

പിടികൂടുമ്പോൾ ഷർട്ട് ഇടുപ്പിൽ കെട്ടിയിരുന്നു . ഇയാളെ പിടികൂടുമ്പോൾ സ്ക്രൂഡ്രൈവർ, കഞ്ചാവ് ബീഡി , കത്തി എന്നിവയും 2800 രൂപയും ഇയാളിൽ നിന്നും കണ്ടെടുത്ത് പൊലീസിനു കൈമാറി. തുടർന്ന് കാട്ടാക്കട പോലീസ് സ്റ്റേഷനിൽ എത്തിച്ച ഇയാളെ വിശദമായി ചോദ്യം ചെയ്തെങ്കിലും കൂടുതൽ കാര്യങ്ങൾപറയാൻ ഇയാൾ കൂട്ടാക്കിയില്ല . താൻ പ്രദേശത്തെ താമസക്കാരനാണെന്നും മോഷണങ്ങളിൽ പങ്കില്ലന്നുമുള്ള നിലപാടായിരുന്നു ആദ്യം ഇയാള്‍.

 thiefarrested-1

അതെ സമയം മോഷണം നടന്ന വീട്ടിലെ ചിലർ എത്തി ഇയാളെ തിരിച്ചറിഞ്ഞതോടെയാണ് കള്ളി പുറത്തായത്.ഇതോടെ പോലിസ് കേസ് എടുത്തു.കൂടുതൽ അന്വേഷണത്തിനായി ഇന്ന് രാവിലെ ഇയാളെ പാറശാല മണലിവിളയിൽ തെളിവെടുപ്പിനായി കൊണ്ട് പോയി .കഴിഞ്ഞ ദിവസങ്ങളിലായി പ്രദേശത്ത് നിന്നും അഞ്ചു പവനിലധികം സ്വർണ്ണവും 75,000ത്തോളം രൂപയുമാണ് മോഷണം പോയിരുന്നത് .

Thiruvananthapuram
English summary
thiruvananthapuram local news thief caught.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X