പ്രളയബാധിതരെ കൈപിടിച്ചുയർത്തി തിരുവനന്തപുരം നഗരസഭ; 3 ദിവസത്തെ ശുചീകരണ പ്രവർത്തനത്തിനായി സംഘം...
തിരുവനന്തപുരം : പ്രളയബാധിതരെ കൈപിടിച്ചുയർത്തുകയെന്ന ലക്ഷ്യത്തോടെയുള്ള നഗരസഭയുടെ പ്രവർത്തനങ്ങൾ അടുത്തഘട്ടത്തിലേക്ക്. ദുരിതാശ്വാസ ക്യാമ്പുകളിൽ സഹായമെത്തുന്നതിനൊപ്പം ക്യാമ്പിൽ നിന്ന് ആളുകൾ വീടുകളിലെത്തുമ്പോൾ പകർച്ച വ്യാധികൾ പടരുന്ന സാഹചര്യം ഒഴിവാക്കുന്നതിനാവശ്യമായ പ്രവർത്തങ്ങൾക്ക് നഗരസഭ തുടക്കം കുറിയ്ക്കുന്നു. ആദ്യഘട്ടത്തിൽ ചെങ്ങന്നൂരിലെ പ്രളയബാധിതമേഖലകളിലേക്ക് ഗ്രീൻആർമി പ്രവർത്തരെ അയക്കുമെന്ന് മേയർ വി.കെ.പ്രശാന്ത് അറിയിച്ചു.
3 ദിവസത്തെ ശുചീകരണ പ്രവർത്തനത്തിനായി സംഘം ഇന്ന് വൈകിട്ട് യാത്ര തിരിക്കും. ഇതോടൊപ്പം ക്യാമ്പുകളിൽ ആവശ്യമായ ഭക്ഷവസ്തുക്കൾ എത്തുന്ന പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. കഴിഞ്ഞ 5ദിവസത്തിനിടെ 38 ലോഡ് സാധനങ്ങളാണ് തൃശ്ശൂർ, ചാലക്കുടി, എറണാകുളം, ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, കായംകുളം, ഹരിപ്പാട്, അടൂർ, ആലപ്പുഴ, ആര്യാട്, മണ്ണഞ്ചേരി, കട്ടപ്പന എന്നിവിടങ്ങിലേക്ക് അയച്ചത്. 16 മുതലാണ് ദുരിതാശ്വാസത്തിനായുള്ള ആവശ്യസാധനങ്ങൾശേഖരിക്കുന്നതിനായി ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൗണ്ടർ തുറന്നത്.

തുടർന്ന് ലഭിച്ച ഭക്ഷണപദാർത്ഥങ്ങൾ, കുടിവെള്ളം, തുണിത്തരങ്ങൾ, പാത്രങ്ങൾ, മരുന്നുകൾ,സോപ്പ്, ബ്രഷ്,പേസ്റ്റ്, സാനിട്ടറി പാഡുകൾ, ശുചീകരണ ഉപകരണങ്ങൾ, ലായനികൾ,ടോർച്ച്, മൊഴുകുതിരി, പവർ ബാങ്ക് തുടങ്ങിയവ നഗരസഭ ദുരിതബാധിതർക്ക് കൈമാറി.നഗരുത്തിലെ യുവാക്കളുടെ സഹകണത്തോടെയാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതെന്നും മേയർ പറഞ്ഞു.
മഴയും വെള്ളപ്പൊക്കവും കാരണം നഗരത്തിൽ വീടുവിട്ട് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറിയതിൽ 518പേർ ഇപ്പോഴും ക്യാമ്പിൽ തുടരുകയാണ്. നഗരത്തിൽ 4 ക്യാമ്പുകളിലായാണ് ഇവർ കഴിയുന്നത്. 15ന് കനത്ത മഴയെ തുടർന്ന് 28 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്ന് 2148പേരെയാണ് ക്യാമ്പുകളിലേയ്ക്ക് മാറ്റി പാർപ്പിച്ചത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications