Get Updates
Get notified of breaking news, exclusive insights, and must-see stories!

വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ സ്‌നേഹ സമ്മാനം... മോഹനന് നൽകിയത് പുത്തൻ വീട്!!

കിളിമാനൂർ: തൊളിക്കുഴി വാട്‌സ്ആപ്പ് കൂട്ടായ്മ സ്വന്തം ഗ്രാമനിവാസിയായ മോഹനന് നിലവിൽ ഉണ്ടായിരുന്ന കെട്ടുറപ്പില്ലാത്ത വീടിനെ പുതുക്കിപ്പണിത് താക്കോൽദാനം നിർവഹിച്ചുകൊണ്ട് വ്യത്യസ്തമായ ഒരു തിരുവോണ സമ്മാനം നൽകി. വാട്‌സ്ആപ്പ് ഗ്രൂപ്പ് കൂട്ടായ്മയിലെ അംഗങ്ങളുടെ ശ്രമഫലമായി വയ്യാറ്റിൻകര മകയിരം വീട്ടിൽ മോഹനന്റെ വീടാണ് പുതുക്കിപ്പണിതത്.

നാടെങ്ങും മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുമ്പോൾ ജില്ലയിൽ വലിയ നാശനഷ്ടങ്ങൾ ഇല്ലാതിരുന്നെങ്കിലും ടാർപായ കൊണ്ട് മറച്ച കുടിലിലെ ജീവിതം, ശക്തമായി പെയ്തുകൊണ്ടിരുന്ന മഴയിൽ മോഹനന് അതീവ ദുരിതമായിരുന്നു. മഴയത്ത് സമീപം നിന്ന മരം കൂടി വീടിന് മുകളിൽ വീണതോടെ ടാർപ്പായ കീറി മഴവെള്ളം വീട്ടിനകത്തായി.

House

മൺ ഭിത്തികൾ ഇടിഞ്ഞു.ഏത് നിമിഷവും നിലം പതിക്കാവുന്ന അവസ്ഥയിലായിരുന്നു ആ ഷെഡ്. തൊളിക്കുഴിയിലെ ബേക്കറിയിൽ വർഷങ്ങളായി ജോലി നോക്കുന്ന മോഹനൻ സുഹൃത്തുക്കളായ തൊളിക്കുഴി വാട്‌സ് ആപ് ഗ്രൂപ്പംഗങ്ങളെ ദുരിതാവസ്ഥ അറിയിച്ചു.

പ്രളയക്കെടുതി അനുഭവിക്കുന്ന അയൽ ഗ്രാമങ്ങളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുവാനായി വാട്‌സ്ആപ്പ് ഗ്രൂപ്പിലെ സ്വദേശത്തും വിദേശത്തുമുള്ള അംഗങ്ങളുടേയും പ്രദേശത്തെ സ്ഥാപനങ്ങളുടേയും സാംമ്പത്തിക സഹായത്തോടെ കൂടായ്മയ ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷ്യ സാധനങ്ങളും അടിയന്തിരാവശ്യ വസ്തുക്കളും എത്തിക്കുവാൻ തീരുമാനിച്ച ദിവസമാണ് ഇക്കാര്യം ഗ്രൂപ്പിനെ അറിയിച്ചത്. സ്വന്തം പ്രദേശവാസിയുടെ ദുരിതം കൂടി മാറ്റുന്നതിന് കെട്ടുറപ്പുള്ള രണ്ട് മുറിയും അടുക്കളയും ഒരാഴ്ച്ചക്കകം തിരുവോണനാളിന് മുമ്പ് നിർമ്മിച്ച് നൽകാമെന്ന ഗ്രൂപ്പ്അംഗങ്ങൾ തീരുമാനിച്ചു.

ഗ്രുപ്പം ഗ ങ്ങളുടേയും, വിവിധ സ്ഥാപനങ്ങളുടേയും , ഉദാരമനസ്‌ക്കരായ നാട്ടുകാരുടേയും സഹകരണത്തോടെ തിരുവോണ നാളിൽ തന്നെ മോഹനന് കെട്ടുറപ്പുള്ള വീട്ടിൽ താമസിക്കുവാൻ കഴിഞ്ഞു. സൗജന്യമായി ഒരാഴ്ചകൊണ്ട് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി തന്ന ബാബുമേശിരിയാണ് താക്കോൽദാനം നിർവ്വഹിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+