തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജലയാത്രക്കിടെ ബോട്ട് തകർക്കാൻ ശ്രമിച്ച പ്രതികൾ പിടിയിൽ; അഗർവാൾ, ജ്ഞാനദാസ് എന്നിവരാണ് അറസ്റ്റിലായത്!

  • By Desk
Google Oneindia Malayalam News

പൂവാർ: ഉല്ലാസയാത്രക്കെത്തിയ വിദേശികളടക്കമുള്ളവർ സഞ്ചരിച്ച ബോട്ടിനെ മറ്റൊരു ബോട്ട് ഉപയോഗിച്ച് ഇടിച്ചുതകർക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേരെ പൂവാർ പൊലീസ് അറസ്റ്റ് ചെയ്തു. ബോട്ടുകളിലെ ഡ്രൈവർമാരായ അഗർവാൾ, ജ്ഞാനദാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

<strong>ആദിവാസി യുവാവ് വെടിയേറ്റ് മരിച്ച സംഭവം: നായാട്ടുസംഘത്തിലെ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍</strong>ആദിവാസി യുവാവ് വെടിയേറ്റ് മരിച്ച സംഭവം: നായാട്ടുസംഘത്തിലെ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

ഇവർക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്ത പൊലീസ് കൃത്യം നടത്താനുപയോഗിച്ച മൂന്ന് ബോട്ടുകളും കസ്റ്റഡിയിലെടുത്തു. ആഴമേറിയ പൊഴിക്കരഭാഗത്ത് വച്ച് നടന്ന ആക്രമണത്തിൽ വിദേശികളും കുട്ടികളും ഉൾപ്പെട്ട ബോട്ട് മറിയാത്തിതിനാൽ സഞ്ചാരികളായ എട്ടംഗ സംഘം തലനാരിഴക്കാണ് രക്ഷപെട്ടത്.

Boat

ഞായറാഴ്ച വൈകുന്നേരത്തോടെ പൂവാർ പൊഴിക്കര കയത്തിലായിരുന്നു സംഭവം.ആറ്റുപുറം ബോട്ട് ജെട്ടിയിൽ നിന്ന് സഞ്ചാരികളുമായി പൊഴിക്കര കടൽ കാണാൻ പുറപ്പെട്ട ക്രിസ്തുദാസൻ എന്നയാൾ ഓടിച്ചിരുന്ന ബോട്ടിന് നേരെയായിരുന്നു ആക്രമണം. ഈ ബോട്ടിനെ തടയാൻ എത്തിയ മറ്റ് രണ്ട് ബോട്ടുകളിൽ ഒരെണ്ണം സഞ്ചാരികൾ സഞ്ചരിച്ച ബോട്ടിനെ ഇടിക്കുമ്പോൾ മറ്റൊരെണ്ണം സിനിമാ സ്റ്റൈലിൽ വട്ടം ചുറ്റി യാത്ര തടസ്സപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് പൂവാർ പോലീസ് പറഞ്ഞു.

ഇടിയുടെ ആഘാതത്തിൽ മറിയാൻ ആഞ്ഞ ബോട്ടിൽ നിന്ന് സഞ്ചാരികൾ നിലവിളിച്ച് പ്രശ്നമുണ്ടാക്കിയതോടെയാണ് അക്രമിസംഘം പിൻ വാങ്ങിയത്.ഏറെ അപകടാവസ്ഥയിലായ ബോട്ടിനെ ഡ്രൈവർ സാഹസപ്പെട്ട് നിയന്ത്രിച്ചാണ് യാത്രക്കാരെ കരക്കടുപ്പിച്ചത്.നെയ്യാറിന്റെ സംഗമ സ്ഥാനമായ പൊഴിക്കരയിൽ ഏറ്റവും ആഴമുള്ള ഭാഗത്ത് വച്ച് നടന്ന ആക്രമണം ഏറെ ഗൗരവമുള്ളതാണെന്ന് പൊലീസ് പറഞ്ഞു

Thiruvananthapuram
English summary
Thiruvananthapuram Local News: Two youth arrested by Poovar police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X