Get Updates
Get notified of breaking news, exclusive insights, and must-see stories!

പാർവ്വതീപുത്തനാർ വൃത്തിയാക്കി... മാലിന്യങ്ങൾ പുത്തനാറിൽ തന്നെ, പ്രതിഷേധവുമായി നാട്ടുകാർ!

തിരുവനന്തപുരം: പാർവ്വതീ പുത്തനാർ വൃത്തിയാക്കി ഒഴുക്ക് ക്രമീകരിക്കുന്നതിനായി കരാറെടുത്തവർ വള്ളക്കടവ് ഭാഗത്തുനിന്നെടുത്ത മാലിന്യങ്ങൾ കരിക്കകത്ത് കൊണ്ടുവന്ന് തള്ളിയ നടപടി നാട്ടുകാർ തടഞ്ഞു. കളക്ടറുടെ പ്രത്യേക ഉത്തരവുണ്ടെന്ന് പറഞ്ഞ് നാട്ടുകാരെ തെറ്റിധരിപ്പിച്ചാണ് കഴിഞ്ഞ രണ്ടുദിവസമായി ഇൗ തട്ടിപ്പ് നടത്തിയിരുന്നത്. വിവരമറിഞ്ഞ് ഇന്നലെ രാത്രി 9 മണിയോടെ കരിക്കകം വാർഡ് ബി. ജെ.പി.കൗൺസിലർ ഹിമസിജിയുടെ നേതൃത്വത്തിൽ നാട്ടുകാർ സംഘടിച്ച് മാലിന്യം തള്ളുന്നത് തടഞ്ഞു.

ഇതോടെ സംഘർഷാവസ്ഥയായി. വിവരമറിഞ്ഞ് പേട്ട പൊലീസ് സ്ഥലത്തെത്തി സ്ഥിതി നിയന്ത്രിച്ചു. പാർവ്വതിപുത്തനാറിൽ നിന്ന് പുറെത്തടുക്കുന്ന മാലിന്യം പാർവ്വതീപുത്തനാറിൽ തന്നെ തള്ളാൻകളക്ടർ ഉത്തരവിട്ടുണ്ടെന്ന വിചിത്രമായ വാദം പൊലീസ് അംഗീകരിച്ചില്ല.ഇതോടെ കരാറുകാർ മാലിന്യം നിറച്ച ലോറികളുമായി സ്ഥലം വിട്ടു. പാർവ്വതീപുത്തനാൽ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി 150 കോടിയുടെകരാറാണ് നാറ്റ്പാക്ക് നൽകുന്നത്.

Thiruvananthapuram

കരാർ പ്രകാരം ജോലി ഏറ്റെടുത്തവർ വള്ളക്കടവ് ഭാഗത്തെ പുത്തനാറിൽ നിന്നെടുത്ത മാലിന്യം പാർവ്വതിപുത്തനാറിന്റെ കരിക്കകം വേൾഡ് മാർക്കറ്റിന് പിന്നിലത്തെ ഭാഗത്ത് നിക്ഷേപിക്കുകയായിരുന്നു.പിന്നീട് ഇതേ മാലിന്യം ഇവിടെ നിന്ന് നീക്കാൻ വേറെ കരാർ എടുക്കാനുള്ള പരിപാടിയായിരുന്നു. കക്കൂസ് മാലിന്യമടക്കമുള്ളവ പാർവ്വതിപുത്തനാറിൽ കൊണ്ടുവന്ന് തള്ളുന്നതിനെ നാട്ടുകാർ തുടക്കം മുതലേ എതിർത്തിരുന്നു. എന്നാൽ കളക്ടറുടെ ഉത്തരവുണ്ടെന്ന് പറഞ്ഞാണ് കരാറുകാർഇത് നടത്തിയിരുന്ന
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+