ബസ് യാത്രക്കിടയിൽ മോശമായി പെരുമാറി: യുവാവിനെ വനിതാ ടെക്കി പൊലീസിൽ ഏൽപ്പിച്ചു
കഴക്കൂട്ടം: ബസ് യാത്രക്കിടെ സ്ത്രീകളോട് മോശമായി പെരുമാറിയ കാര്യവട്ടം സ്വദേശിയായ യുവാവിനെ വനിതാ ടെക്കി ഇടിച്ച് പഞ്ചപരുവമാക്കി. ബുധനാഴ്ച വൈകിട്ട് കഴക്കൂട്ടത്താണ് നാടകീയ രംഗം അരങ്ങേറിയത്. കായംകുളത്ത് നിന്ന് ടെക്‌നോപാർക്കിലെ ഒരു കമ്പനിയിൽ ആദ്യമായി ജോലിക്ക് എത്തിയ പെൺകുട്ടിയുടെ നേരെയാണ് സജീവെന്ന് യുവാവ് മോശമായി പെരുമാറിയത്.
അച്ഛനും സഹോദരനോടൊപ്പം ട്രെയിനിൽ തിരുവന്തപുരത്ത് വന്നിറങ്ങിയ പെൺകുട്ടി അവിടെ നിന്നും കൊല്ലം ഫാസ്റ്റിലാണ് കഴക്കൂട്ടത്തേക്ക് വന്നത്. ഈ ബസിൽ യുവാവും കയറി ഉള്ളൂർ കഴിഞ്ഞപ്പോൾ ബസിലെ ഒരു വീട്ടമ്മയെ ശല്യപ്പെടുത്തി. വീട്ടമ്മ അവിടെ നിന്ന് മാറിയപ്പോൾ മറ്റൊരുയാത്രകാരിയോടായി ഇയാളുടെ അതിക്രമം. നിവർത്തികെട്ട് അവരുംമാറി നിന്നു. ഇതിനിടയിലാണ് പെൺകുട്ടിയെ തൊടാൻ ശ്രമിച്ചത്. പെൺകുട്ടി ഇയാളെ ആക്രോശത്താടെ തള്ളിമാറ്റി. ഇതിൽ ക്ഷുഭിതനായ യുവാവ് പെൺകുട്ടിയെ അസഭ്യം പറയാൻ തുടങ്ങി.

ക്ഷമനശിച്ച യുവതി ഏണീറ്റ് ഒരടി കൊടുത്തു. തുടർന്ന്പെൺകുട്ടിയുടെ പിതാവും സഹോദരനും യാത്രക്കാരും ചേർന്ന് ഇയാളെ പിടികൂടാൻ ശ്രമിക്കുമ്പോൾ യുവാവ് ഇറങ്ങിയോടി. പെൺകുട്ടിയും പിതാവും സഹോദരനും ഇയാളെ പിൻതുടർന്നപ്പോൾ നാട്ടുകാരും ഒപ്പം കൂടി. ഇതിനിടയിൽ കഴക്കൂട്ടത്തെ പഴയ ജംഗ്ഷനടുത്തെ സബ്ജിസ്ട്രാർ ഓഫീസിന്റെ നല്ല പൊക്കമുള്ള മതിൽചാടി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും നാട്ടുകാരും യാത്രക്കാരും ഓട്ടോ ഡ്രൈവർമാരും ചേർന്ന് ഇയാളെ മാർക്കറ്റിനു സമീപം നിന്നു പിടികൂടി. ഇയാളെ കണ്ടുടൻ പെൺകുട്ടി ചെകിടുനോക്കി ഒന്നു പൊട്ടിച്ച് ശേഷമാണ് കഴക്കൂട്ടം പൊലീസിനെ ഏൽപ്പിച്ചത്. പെൺകുട്ടിക്കും വീട്ടുകാർക്കും പരാതിയില്ലെന്ന് അറിയിച്ചതിനാൽ പൊലീസ് കേസെടുത്തില്ല.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications