പുഷ്പമേളയ്ക്ക് ലുലു മാള്‍: ആയിരത്തിലധികം വൈവിധ്യങ്ങൾ നിങ്ങൾക്കായി തയ്യാർ
തിരുവനന്തപുരം: പുഷ്പമേളയ്ക്ക് ഒരുങ്ങി തിരുവനന്തപുരം ലുലു മാള്‍. ഇന്ന് മുതല്‍ 20 വരെയാണ് ഫ്‌ളവര്‍ ഫെസ്റ്റ് നടക്കുക. 'ലുലു ഫ്ളവര്‍ ഫെസ്റ്റ് 2022' എന്ന പേരിലാണ് മേള സംഘടിപ്പിക്കുന്നത്. ആയിരത്തിലധികം വൈവിധ്യം നിറഞ്ഞ പുഷ്പ-ഫല-സസ്യങ്ങളാണ് പ്രദര്‍ശനത്തിനും വില്‍പനയ്ക്കുമായി അണിനിരക്കുന്നത്.
ലുലു മാളിന്റെ ഗ്രൗണ്ട് ഫ്ളോറിലാണ് പുഷ്പമേള നടക്കുന്നത്. ഇതിനോടനുബന്ധിച്ച് ശനി, ഞായര്‍ ദിവസങ്ങളില്‍ സംഗീത വിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്. ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ ഗാര്‍ഡനിംഗ് താല്‍പര്യമുള്ളവര്‍ക്ക് ഇതിന് ആവശ്യമായ സസ്യങ്ങളുടെ അടക്കം സമഗ്ര ശേഖരം, അത്യപൂര്‍വ്വ ഇനം ഫലവൃക്ഷങ്ങള്‍, പുഷ്പങ്ങള്‍ ഇവയൊക്കെ മേളയെ ആകര്‍ഷകമാക്കുന്നു.

അതേസമയം, വീടുകളില്‍ ഉള്‍പ്പെടെ പൂന്തോട്ടം ക്രമീകരിക്കാനുള്ള നൂതന ഉപകരണങ്ങള്‍, സസ്യങ്ങള്‍ക്ക് ആവശ്യമായ പ്രത്യേക വളങ്ങള്‍എന്നിവയെല്ലാം നേരില്‍ കണ്ട് മനസ്സിലാക്കാനും ആവശ്യക്കാര്‍ക്ക് വാങ്ങാനും മേള അവസരം ഒരുക്കുന്നു.
അതേസമയം, ഏഷ്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് വിസ്മയമായ ലുലുമാൾ ഡിസംബർ 16 ന് പ്രവർത്തനം ആരംഭിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ഉദ്ഘാടനം നിർവ്വഹിച്ചത്. അത്യാധുനിക സജ്ജീകരണങ്ങളോടെയാണ് ഷോപ്പിംഗ് മാൾ അനന്തപുരിയിൽ നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലുപ്പമേറിയ ഷോപ്പിംഗ് മാളുകളിലൊന്നാണ് തിരുവനന്തപുരത്തെ ലുലുമാൾ. രണ്ട് ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള ലുലു ഹൈപ്പർമാർക്കറ്റാണ് മാളിൻ്റെ മുഖ്യ ആകർഷണം.
രണ്ടായിരം കോടി രൂപയാണ് നിർമ്മാണ ചെലവ്. ഇതോടൊപ്പം ടെക്നോളജി ട്രെൻഡുകളുമായി ലുലു കണക്ട്, ലുലു സെലിബ്രേറ്റ്, ലുലു ഫാഷൻ സ്റ്റോർ എന്നിവയടക്കം ഷോപ്പിംഗിന് തികച്ചും പുത്തൻ അനുഭവം നൽകുന്നതാണ് മാൾ. 200-ൽ പരം രാജ്യാന്തര ബ്രാൻഡുകളാണ് ലുലു മാളിലെ ഷോപ്പുകളിൽ ഉപഭോക്താക്കൾക്കായി ഉളളത്. ഇവയ്ക്കെല്ലാം പുറമേ മലയാളികളുടെ തനത് വസ്ത്ര സങ്കൽപ്പമായ ഖാദി ഉത്പന്നങ്ങളുടെ വൻ ശേഖരവും മാളുകളിലുണ്ട്.
80,000 ചതുരശ്രയടി വിസ്തീർണത്തിലാണ് കുട്ടികൾക്കായി ഏറ്റവും വലിയ എൻ്റർടെയിന്മെൻ്റ് സെൻ്റർ സ്ഥാപിച്ചിരിക്കുന്നത്. ഫൺട്യൂറ എന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത്. 450 റൈഡുകളാണ് ഇവിടെയുള്ളത്. ഇതിൽ തന്നെ 50 റൈഡുകൾ കേരളത്തിൽ ആദ്യമാണെന്ന് നിർമാതാക്കൾ പറയുന്നു
എന്റർടൈൻമെന്റ് സെന്ററിനോടൊപ്പം കുട്ടികൾക്കും മുതിർന്നവർക്കും ഒരുമിച്ച് കുതിച്ചു ചാടാൻ ട്രാംപോളിൻ പാർക്കും ഉണ്ട്. സാഹസികത ഇഷ്ടപ്പെടുന്നവർക്കായി മാളിൽ സജ്ജീകരിച്ചിരിക്കുന്ന സിപ്പ് ലൈൻ വേറിട്ട അനുഭവമാണ്. സിപ്പ് ലൈൻ യാത്രയിലൂടെ മാളിനകം ചുറ്റി വരുന്ന സാഹസികവും കൗതുകവും നിറഞ്ഞ യാത്ര ആസ്വദിക്കാനാകും.












Click it and Unblock the Notifications