എംഎൽഎ എം. വിൻസെന്റിനറെ കാർ അടിച്ചു തകർത്തു: പ്രതിയ്ക്ക് മാനസിക പ്രശ്നങ്ങളെന്ന് പൊലീസ്
തിരുവനന്തപുരം: കോവളം നിയോജകമണ്ഡലം എംഎൽഎ എം. വിൻസെന്റിനറെ കാർ അടിച്ചു തകർത്തു. വിഴിഞ്ഞം ഉച്ചക്കട സ്വദേശി സന്തോഷാണ് എംഎൽഎയുടെ കാർ അടിച്ചു തകർത്തത്. സംഭവത്തിൽ സന്തോഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ എട്ടുമണിയോടെയാണ് സംഭവം നടന്നത്.

ബൈക്കിലെത്തിയ സന്തോഷ് കമ്പിപ്പാര കൊണ്ട് കാറിന്റെ ഗ്ലാസും മുൻവശവും അടിച്ചു തകർക്കുകയായിരുന്നു. വീടിന് മുന്നിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു എംഎൽഎയുടെ കാർ. കാറിൽ എംഎൽഎ ബോർഡും ഉണ്ടായിരുന്നു. അതേസമയം, പ്രതിയായ സന്തോഷിന് മാനസിക പ്രശ്നങ്ങളുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. കൂടുതൽ വിശദമായ ചോദ്യം ചെയ്യൽ തുടരുകയാണ്.
അതേസമയം, കഴിഞ്ഞ ദിവസം പട്ടാപ്പകല്‍ ഹോട്ടല്‍ ജീവനക്കാരനെ വെട്ടിക്കൊലപ്പെടുത്തിയ അജീഷ് സൈക്കോ അവസ്ഥയിലാണെന്ന് പൊലീസ് പറയുന്നു. ലഹരി മരുന്ന് അമിതമായി ഉപയോഗിച്ചിരുന്നു. ഇയാൾ മുമ്പ് ഹോട്ടലിൽ മുറിയെടുക്കാൻ എത്തിയപ്പോൾ റിസപ്ഷനിസ്റ്റും തമിഴ്നാട് സ്വദേശിയുമായ അയ്യപ്പനുമായി ഉണ്ടായ വാക്ക് ഉണ്ടായിരുന്നു.
ഈ തര്‍ക്കത്തിലെ പകയാണ് കൊലപാതകത്തിന് കാരണമായത്. നെടുമങ്ങാട് കല്ലിയോട് സ്വദേശിയായ അജീഷിനെ കൊലപാതക ശേഷം ഒരു കൂസലുമില്ലാതെ ആയുധം കയ്യിലുള്ള നിലയിലാണ് അറസ്റ്റ് ചെയ്തത്.അതേസമയം, ഇക്കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെയാണ് സംഭവം നടന്നത്.
ഹോട്ടൽ സിറ്റി ടവറിലെ റിസപ്ഷിനിസ്റ്റായ തമിഴ്നാട് സ്വദേശി അയ്യപ്പനെയാണ് ഇയാൾ വെട്ടി കൊലപ്പെടുത്തിയത്. രാവിലെ അയ്യപ്പനും ഒരും റൂം ബോയും മാത്രമാണ് ഹോട്ടലിലുണ്ടായത്. മാലിന്യം കളയാനായി റൂം ബോയ് അകത്തേക്ക് പോയ സമയത്തായിരുന്നു കൊലപാതകം.
എട്ടരയോടെ ബൈക്കിൽ എത്തുകയായിരുന്നു ഇയാൾ. തുടർന്ന് ബൈക്ക് പാർക്ക് ചെയ്ത ശേഷം വെട്ടുകത്തിയുമായി ഹോട്ടലിലേക്ക് കയറി. റിസപ്ഷനിലുണ്ടായിരുന്ന അയ്യപ്പനെ തലുങ്ങും വിലങ്ങും വെട്ടി. റൂം ബോയ് തിരിച്ചെത്തിയപ്പോഴാണ് അയ്യപ്പനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അക്രമത്തിൻറെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നാല് വർഷത്തോളമായി ഈ ഹോട്ടലിലെ ജീവനക്കാരനാണ് അയ്യപ്പൻ. കൊവിഡ് സമയത്ത് നാട്ടിലേക്ക് പോയ ഇയാൾ ഒൻപത് മാസം മുമ്പാണ് തിരിച്ചെത്തിയത്.












Click it and Unblock the Notifications