കണ്ണിൽ മരുന്നൊഴിച്ചിരിക്കുകയായിരുന്ന 10 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പിടിയിൽ
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പത്ത് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. നേത്ര ചികിത്സയ്ക്കെത്തിയ പെൺകുട്ടിയെ ആണ് അപമാനിക്കാൻ ശ്രമിച്ചത്.
പരിശോധനയുടെ ഭാഗമായി കണ്ണിൽ മരുന്ന് ഒഴിച്ചിരുന്ന സമയത്താണ് കുട്ടിക്ക് നേരെ അതിക്രമത്തിന് ശ്രമം ഉണ്ടായത്. സംഭവത്തിന് പിന്നാലെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതി ഉദിയൻകുളങ്ങര സ്വദേശി സതീഷിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഇയാൾക്ക് എതിരെ മുൻപ് കേസുകൾ ഉണ്ടോ എന്നത് അടക്കം പോലീസ് പരിശോധിക്കുകയാണ്













Click it and Unblock the Notifications