വധശ്രമ കേസിൽ കീഴടങ്ങാനെത്തി, ഒതളങ്ങ കഴിച്ച് ആത്മഹത്യാശ്രമം; ഇപ്പോൾ അതിനും കേസ്
തിരുവനന്തപുരം: വർക്കല അയിരൂർ പോലീസ് സ്റ്റേഷനിൽ വധ ശ്രമ കേസിൽ കീഴടങ്ങാൻ എത്തിയ പ്രതി കുഴഞ്ഞുവീണു. വർക്കല ഇടവ മാങ്ങാട്ട് വിള വീട്ടിൽ അനിൽ ( 26 ) ആണ് കുഴഞ്ഞ് വീണത്. അങ്കണവാടിയിൽ നിന്ന് കുട്ടികളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്ന ബന്ധുവായ ഇടവപാറയിൽ മലവിള വീട്ടിൽ വിഷ്ണു ( 27) വിനെ ആണ് അനിൽ കൊലപ്പെടുത്താൻ ശ്രമിച്ചത്. ഈ കേസിൽ കീഴടങ്ങാൻ എത്തിയതായിരുന്നു അനിൽ.
ഗുരുതര പരിക്കുകളോടെ വിഷ്ണു തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ഇപ്പോൾ. വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് ഇടവ പാറയിൽ വെച്ച് നടുറോഡിൽ തടഞ്ഞ് നിർത്തി പ്രതി വിഷ്ണുവിനെ ആക്രമിച്ചത്. പോലീസ് സറ്റേഷനിൽ എത്തിയ അനിൽ താനാണ് വിഷ്ണുവിനെ വെട്ടിയതെന്ന് പറഞ്ഞയുടൻ കുഴഞ്ഞ് വീഴുകയായിരുന്നു.

തീരുവനന്തുപരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ നില ഗുരുതരമായി തുടരുന്നതായി പോലീസ് പറഞ്ഞു. ആറോളം ഒതളങ്ങ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്ന് പ്രതി പോലീസിനോട് പറഞ്ഞത്, വധശ്രമത്തിന് പുറമെ ആത്മഹത്യ ശ്രമത്തിനും കേസ് എടുത്തു.












Click it and Unblock the Notifications