നൽകിയത് 500 രൂപ, അടിച്ചത് 0.02 ലിറ്റർ ഇന്ധനം; രോഗിയുമായി പോയ ആംബുലൻസ് വഴിയിലായി, പമ്പ് പൂട്ടിച്ചു
വിഴിഞ്ഞം: പെട്രോൾ പമ്പിൽ നൽകിയ 500 രൂപയ്ക്കുള്ള ഇന്ധനം അടിക്കാത്തതിനെ തുടർന്ന് ആംബുലൻസ് ഇന്ധനം തീർന്ന് വഴിയിൽ കുടുങ്ങി. അപകടത്തിൽ പരിക്കേറ്റയാളുമായി പമ്പിലെത്തി ഇന്ധനം നിറച്ച് പുറപ്പെട്ട ആംബുലൻസ് വഴിയിൽ കുടുങ്ങുകയായിരുന്നു. പിന്നാലെ ആംബുലൻസ് ഡ്രൈവർ മറ്റൊരു ആംബുലൻസ് വിളിച്ചുവരുത്തി പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചു.
സംഭവത്തിന് പിന്നാലെ ഡ്രൈവറും നാട്ടുകാരുമെത്തി പമ്പ് ഉപരോധിച്ചു. ലീഗൽ മെട്രോളജി വിഭാഗത്തിന്റെ തിരുവനന്തപുരം യൂണിറ്റിന്റെ ഫ്ളൈയിംഗ് സ്ക്വാഡെത്തി പമ്പിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ നിർദ്ദേശം നൽകി. വിഴിഞ്ഞം - ബാലരാമപുരം റൂട്ടിൽ മുക്കോലിയിൽ പ്രവർത്തിക്കുന്ന ഐ ഒ സിയുടെ പമ്പിൽ വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം.

ബൈപ്പാസ് മുറിച്ച് കടക്കവെ ബൈക്കിടിച്ച് പരിക്കേറ്റ ആളെ കയറ്റിയെത്തിയ ആംബുലൻസ് ഡ്രൈവർ പമ്പിലെത്തി 500 രൂപയ്ക്ക് ഇന്ധനം നിറയ്ക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് നഗരത്തിലെ ആശുപത്രിയിലേക്ക് പോകവെ ഈഞ്ചയ്ക്കൽ ഭാഗത്ത് വെച്ച് ആംബുലൻസ് നിന്നു. തുടർന്ന് മറ്റൊരു ആംബുലൻസിൽ പരിക്കേറ്റ് ആളെ ആശുപത്രിയിൽ എത്തിച്ചു.
പമ്പിൽ നിന്ന് നൽകിയ ബില്ല് പരിശോധിച്ചപ്പോഴാണ് 2.14 രൂപയ്ക്കുള്ള 0.02 ലിറ്റർ ഇന്ധനം മാത്രമെ അടിച്ചിട്ടുള്ളൂ എന്ന് മനസ്സിലായത്. തുടർന്ന് നാട്ടുകാരുമായി പമ്പിലെത്തി സംഭത്തെക്കുറിച്ച് അന്വേഷിച്ചുവെങ്കിലും ജീവനക്കാർ വ്യക്തമായ മറുപടി നൽകിയില്ല. ഇതേ തുടർന്ന് നാട്ടുകാർ പമ്പിൽ ഉപരോധം നടത്തി. സംഭവത്തിന് പിന്നആലെ വിഴിഞ്ഞം പോലീസ് സംഭവസ്ഥലത്തെത്തി.
പോലീസ് അറിയിച്ചതിനെ തുടർന്ന് എത്തിയ ലീഗൽ ലീഗൽ മെട്രോളജി വിഭാഗം ഫ്ലൈയിംഗ് സ്ക്വാഡ് ഡെപ്യൂട്ടി കൺട്രോളർ പി എസ് പ്രദീപ് നടത്തിയ പരിശോധനയിൽ ഇന്ധന വിതരണത്തിൽ വൻ ക്രമക്കേട് നടന്നതായി കണ്ടെത്തി. ഡ്രൈവർക്ക് നൽകിയ ബിൽ പരിശോധിച്ച് ഉറപ്പുവരുത്തി. ഇതേ തുടർന്ന് പമ്പിന്റെ പ്രവർത്തനം നിർത്തി വെയ്ക്കാൻ ഉടമയ്ക്ക് സ്റ്റോപ്പ് മെമ്മോ നൽകി.
പമ്പിന്റെ പരിധിയിൽപ്പെട്ട സെയിൽസ് ഓഫീസർ പരിശോധന നടത്തി നൽകുന്ന റിപ്പോർട്ട് അനുസരിച്ച് മാത്രമെ തുറന്നുപ്രവർത്തിക്കാനുള്ള അനുമതി നൽകുകയുള്ളൂവെന്ന് ഡെപ്യൂട്ടി കൺട്രോളർ പറഞ്ഞു. ഇൻസ്പെക്ടർ പി പ്രിയ, ഇൻസ്പെക്ടിംഗ് അസിസ്റ്റന്റ് എം നഹാസ് എന്നിവരാണ്
പരിശോധന നടത്തിയത്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications