Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒന്നാം വിവാഹ വാർഷികം ആഘോഷിച്ച് ആര്യയും സച്ചിനും; പ്രണയാർദ്രമായ കുറിപ്പുമായി ആര്യ

തിരുവനന്തപുരം: ഒന്നാം വിവാഹ വാർഷികം ആഘോഷിച്ച് കോഴിക്കോട് എം എൽ എ സച്ചിൻ ദേവും തിരുവനന്തപുരം മേയർ ആര്യ എസ് രാജേന്ദ്രനും. ഇരുവരും സോഷ്യൽമീഡിയയിൽ ആശംസ രേഖപ്പെടുത്തുകയും ചെയ്തു. വിവാഹ ഫോട്ടോ പങ്കുവെച്ച് ഒരു വർഷം എന്നാണ് സച്ചിൻ ദേവ് കുറിച്ചത്. എന്നാൽ ആര്യ പ്രണയാർദ്രമായിട്ടാണ് ആശംസ അറിയിച്ചത്. വൈക്കം മുഹമ്മദ് ബഷീറിന്റെ 'പ്രേമ ലേഖനം' എന്ന കൃതിയിലെ വരികൾ ആണ് ആര്യ കുറിച്ചത്.

ആര്യയുടെ കുറിപ്പ്:

സാറാമ്മേ...
പ്രണയമെന്നാൽ സന്തോഷം നിറഞ്ഞ ഒരാണും പെണ്ണും പൗഡറിട്ട കവിളുകൾ ചേർത്ത് ഉമ്മ വെച്ചും ചിരിച്ചും ഇരിക്കുന്ന ഒരേർപ്പാടാണെന്നാണ് ഞാൻ കൗമാരകാലത്ത് ധരിച്ചുവെച്ചിരുന്നത്. സങ്കടങ്ങൾ ചേർത്തുവെയ്ക്കുമ്പോഴും പ്രണയമുണ്ടാവുമെന്നത് മനസ്സിലായത് നിന്നോട് മിണ്ടിത്തുടങ്ങിയ ശേഷമാണ്. ആര്യ കുറിച്ചു. നിരവധി പേരാണ് ഇരുവർക്കും ആശംസ അറിയിച്ച് രം​ഗത്തെത്തിയത്.

arya sachin

അതേസമയം, കഴിഞ്ഞ ആ​ഗ്സറ്റിൽ ആണ് ഇവർക്ക് കുഞ്ഞ് പിറന്നത്. 2022ൽ ആയിരുന്നു ആര്യയുടേയും സച്ചിൻ ദേവിന്റേയും വിവാഹം. ലളിതമായ വിവാഹം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറൽ ആയിരുന്നു. മതാചാരങ്ങളൊന്നും വിവാഹ ചടങ്ങിൽ ഉണ്ടായിരുന്നില്ല.

ബാലസംഘം - എസ് എഫ് ഐ പ്രവർത്തന സമയത്താണ് സച്ചിനും ആര്യയും അടുത്ത സുഹൃത്തുക്കളാവുന്നത്. വിവാഹം കഴിക്കാനുള്ള താലപര്യം പ്രകടിപ്പിച്ചപ്പോൾ പാർട്ടിയും കുടുംബവും ഒപ്പം നിന്നു.. വീട്ടുകാരും പാർട്ടി നേതാക്കളും ചേർന്നാണ് വിവാഹ നിശ്ചയം നടത്തിയത്. എസ് എഫ് ഐക്കാരായ ആൺകുട്ടികൾ ദേഷ്യക്കാരാണെന്ന് പറയാറുണ്ടെന്നും എന്നാൽ സച്ചിന്റെ കാര്യത്തിൽ അത് സത്യമല്ല എന്നും ആര്യ തങ്ങളുടെ പ്രണയത്തെക്കുറിച്ച് പങ്കുവെയ്ക്കുമ്പോൾ പറഞ്ഞിരുന്നു.

സി പി എം ചാല ഏരിയ കമിറ്റി അം​ഗമാണ് ആര്യ എസ് രാജേന്ദ്രൻ. കോഴിക്കോട് ജില്ലാ കമ്മിറ്റി അം​ഗമാണ് സച്ചിൻ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബാലുശ്ശേരിയിൽ നിന്ന് സിനമി നടൻ ധർമജനെ പരാജയപ്പെടുത്തിയാണ് സച്ചിൻ നിയമസഭയിൽ എത്തിയത്. സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അം​ഗമാണ് സച്ചിൻ.

കോഴിക്കോട് നെല്ലിക്കോട് സ്വദേശിയായ സച്ചിൻ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കുമ്പോഴാണ് ബാലുശ്ശേരി മണ്ഡലത്തിൽ നിന്ന് വിജയിച്ചത്. ഓൾ സെയിന്റ്സ് കോളേജിൽ വിദ്യാർത്ഥിയായിരിക്കേ 21ാം വയസ്സിലാണ് ആര്യ മേയർ ആകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+