തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഒറ്റയ്ക്കിരുന്ന് കച്ചവടം മടുത്തെന്ന് വൃദ്ധ, ഇടപെട്ട് മേയര്‍... ഉടനടി പരിഹാരം

Google Oneindia Malayalam News

'നഗരസഭ ജനങ്ങളിലേക്ക്' ക്യാമ്പയിനില്‍ പങ്കെടുത്ത വൃദ്ധയുടെ പരാതിക്ക് പരിഹാരം കണ്ടെത്തിയത് പങ്കുവച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍. നെട്ടയം മാര്‍ക്കറ്റിലെ കച്ചവടക്കാരിയായ മുഹമ്മദ ബീവി എന്ന വൃദ്ധയുടെ പരാതി പരിഹരിച്ചതാണ് മേയര്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.വട്ടിയൂര്‍ക്കാവ് സോണല്‍ ഓഫീസില്‍ നടന്ന ക്യാമ്പയിനിടയില്‍ ഉണ്ടായ സംഭവമാണ് മേയര്‍ പങ്കുവെച്ചത്.

ലോക് ഡൗണിന് ശേഷം മാര്‍ക്കറ്റില്‍ നിന്ന് കച്ചവടക്കാരെല്ലാം അനധികൃതമായി റോഡ് വശങ്ങളിലേക്കിറങ്ങിയെന്നും ഇക്കാരണത്താല്‍ മാര്‍ക്കറ്റിലേക്ക് ജനങ്ങള്‍ എത്തുന്നില്ലെന്നായിരുന്നു മുഹമ്മദ ബീവിയുടെ പരാതി. പരാതിയുടെ ഗൗരവം മനസിലാക്കി അനധികൃതമായി റോഡിലേക്കിറങ്ങിയ കച്ചവടക്കാരെ ഉടന്‍ മാര്‍ക്കറ്റിനുള്ളിലേക്ക് മാറ്റാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് മേയര്‍ അറിയിച്ചു.

arya rajendran

ഇന്ന് 83 പരാതികളാണ് ലഭിച്ചതെന്നും അതില്‍ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയെന്നും മേയര്‍ ആര്യ വ്യക്തമാക്കി.

ആര്യ രാജേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റ്: നെട്ടയം മാര്‍ക്കറ്റില്‍ ഒറ്റയ്ക്ക് കച്ചവടത്തിനിരുന്ന് മടുത്തെന്ന പരാതിയാണ് വട്ടിയൂര്‍ക്കാവിലെ ജനകീയ ക്യാമ്പയിനിലെത്തി മുഹമ്മദ ബീവി പറഞ്ഞത്. ആദ്യമൊന്ന് അമ്പരന്നെങ്കിലും കാര്യം തിരക്കിയപ്പോഴാണ് സംഭവത്തിന്റെ ഗൗരവം മനസിലായത്. കോവിഡ് കാലത്തെ ലോക് ഡൗണിന് ശേഷം നെട്ടയത്തെ വലിയ മാര്‍ക്കറ്റില്‍ നിന്ന് കച്ചവടക്കാരെല്ലാം അനധികൃതമായി റോഡ് വശങ്ങളിലേക്കിറങ്ങിയെന്നും, അതിനാല്‍ മാര്‍ക്കറ്റിലേക്ക് ജനങ്ങള്‍ എത്തുന്നില്ലെന്നും പരാതിയില്‍ പറയുന്നു.

പരിപ്പോ അതോ വെള്ളമോ? ദേഷ്യമടക്കാനാവാതെ പോലീസ് മേധാവി, യുപിയില്‍ വീണ്ടും ഭക്ഷണ വിവാദം... വീഡിയോപരിപ്പോ അതോ വെള്ളമോ? ദേഷ്യമടക്കാനാവാതെ പോലീസ് മേധാവി, യുപിയില്‍ വീണ്ടും ഭക്ഷണ വിവാദം... വീഡിയോ

ഇക്കാരണത്താല്‍ നെട്ടയത്ത് ഗതാഗത കുരുക്കും മറ്റു പ്രശ്‌നങ്ങും രൂക്ഷമാണെന്നും പരാതിയിലുണ്ട്. കച്ചവടക്കാര്‍ മാര്‍ക്കറ്റ് വിട്ട് റോഡ് വശത്തേക്കിറങ്ങിയെങ്കിലും ഈ ഉമ്മ മാത്രം മാര്‍ക്കറ്റ് വിട്ട് റോഡിലിറങ്ങാന്‍ തയ്യാറായില്ല. 27 കൊല്ലമായി ഇവര്‍ ഇവിടെ കച്ചവടം നടത്തുകയാണ്. പരാതിയുടെ ഗൗരവം മനസിലാക്കിയ ഉടന്‍ പ്രശ്‌നത്തിന് പരിഹാരം നിര്‍ദേശിച്ചു. അനധികൃതമായി റോഡിലേക്കിറങ്ങിയ കച്ചവടക്കാരെ ഉടന്‍ മാര്‍ക്കറ്റിനുള്ളിലേക്ക് മാറ്റാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

രാവിലെ 10 മണി മുതല്‍ വട്ടിയൂര്‍ക്കാവ് സോണല്‍ ഓഫീസില്‍ വച്ച് ജനങ്ങളുടെ പരാതികള്‍ നേരിട്ട് കേട്ടു. ഇന്ന് 83 പരാതികളാണ് ലഭിച്ചത്. പരാതികളിന്മേല്‍ നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.

പുത്തൻ ഫോട്ടോകളുമായി കാളിദാസ് ജയറാം... പൊളിലുക്കെന്ന് ആരാധകര്‍ ... കാണാം ചിത്രങ്ങള്‍

Thiruvananthapuram
English summary
thiruvananthapuram mayor arya rajendran facebook post about smart trivandrum project and campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X