റോഷന് ഇനി വീണ്ടും കേള്‍ക്കാം..വാക്ക് പാലിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍
റോഷൻ എന്ന വിദ്യാർത്ഥിയുടെ ശ്രവണ സഹായി കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യൽമീഡിയ. എന്നാൽ നഷ്ടപ്പെട്ട ശ്രവണ സഹായി റോഷന് തിരികെ കിട്ടിയില്ല. പക്ഷേ പുതിയ ഒരു ശ്രവണ സഹായി തന്നെ റോഷന് ലഭിച്ചിരിക്കുകയാണ്. ഇതിന് വഴിയൊരുക്കിയത് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനായിരുന്നു.
കഴിഞ്ഞദിവസം റോഷന് വേണ്ടി ആര്യ ഫേസ്ബുക്കിൽ ഒരു പോസ്റ്റിട്ടിരുന്നു റോഷന്റെ ശ്രവണ സഹായി കണ്ടെത്താൻ എല്ലാവരും സഹായിക്കണമെന്നായിരുന്നു ആര്യയുടെ പോസ്റ്റ്. ഇനി ഒരുപക്ഷേ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ പുതിയ ശ്രവണ സഹായി ലഭ്യമാക്കാനുള്ള കാര്യങ്ങൾ നോക്കുമെന്നും ആര്യ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് റോഷന് ശ്രവണ സഹായി നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മാധ്യമ വാർത്തകളിലൂടെയാണ് തിരുവനന്തപുരം രാജാജി നഗർ സ്വദേശിയും വിദ്യാർത്ഥിയുമായ റോഷന്റെ അവസ്ഥ മനസിലാക്കുന്നതെന്ന് ആര്യ വ്യക്തമാക്കിയിരുന്നു.

ഇന്ന് റോഷന് ശ്രവണ സഹായി നൽകുമെന്ന് കഴിഞ്ഞ ദിവസം രാത്രിയോടെ ആര്യ വ്യക്തമാക്കിയിരുന്നു. പ്രീയമുള്ളവരെ
രാജാജി നഗറിലെ റോഷന് നാളെ പുതിയ ശ്രവണ സഹായി കൈമാറുകയാണ്.രവിലെ 9 മണിക്ക് റോഷന്റെ വീട്ടിലെത്തി ശ്രവണസഹായി നൽകാനാണ് തീരുമാനം.കിംസ് ഹോസ്പിറ്റലിന്റെ സഹായത്തോടെയാണ് ഈ ലക്ഷ്യം നിറവേറ്റുന്നത്.നിരവധി പേരാണ് റോഷനെ സഹായിക്കാൻ വേണ്ടി നഗരസഭയെ സമീപിച്ചത്.നമുക്ക് നന്മ നഷ്ടപെട്ടിട്ടില്ലെന്ന് തോന്നിയ നിമിഷമായിരുന്നു അത്.എല്ലാവർക്കും ഈ അവസരത്തിൽ നന്ദി അറിയിക്കട്ടെ....എന്നാണ് ആര്യ കഴിഞ്ഞദിവസം രാത്രി ഫേസ്ബുക്കിൽ എഴുതിയത്.

വ്യാഴാഴ്ച വൈകിട്ട് 6.30ഓടെ സ്കൂളിൽ നിന്ന് അച്ഛന്റെ ബൈക്കിൽ വീട്ടിലേക്ക് മടങ്ങും വഴി ശ്രവണ സഹായി സൂക്ഷിച്ചിരുന്ന ബാഗ് നഷ്ടമായത്. ബൈക്കിന്റെ വശത്ത് തൂക്കിയിട്ടിരുന്ന കറുത്ത ബാഗാണ് വഴിയിൽ നഷ്‌ടമായത്. പനവിള ജങ്‌ഷനിൽ എത്തിയപ്പോളാണ് ബാഗില്ല എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടതെന്ന് റോഷന്റെ അച്ഛൻ ലെനിൽ പറഞ്ഞു.

ഉടൻതന്നെ വന്നവഴി തിരികെ പോയി പരിശോധിച്ചുവെങ്കിലും കണ്ടെത്താനായില്ല. ഡിപിഐ ജങ്‌ഷൻ മുതൽ പനവിള വരെയുള്ള പ്രദേശങ്ങളിൽ എവിടെയെങ്കിലും വച്ചാകാം നഷ്‌ടമായത്. മ്യൂസിയം, തമ്പാനൂർ, കന്റോൺമെന്റ് പൊലീസ് സ്‌റ്റേഷനുകളിൽ ലെനിൻ വിവരമറിയിച്ചിട്ടുണ്ട്.

വൈകിട്ട് സ്കൂൾ വിട്ടശേഷം ഫുട്‌ബോൾ കളിക്കാൻ പോയ റോഷൻ ഹിയറിങ് എയിഡ് ബാഗിൽ സൂക്ഷിക്കുകയായിരുന്നു. സാധാരണ നിലയിൽ ഉറങ്ങുമ്പോളും ഫുട്‌ബോൾ പരിശീലന സമയത്തും മാത്രമാണ് റോഷൻ ഹിയറിങ് എയിഡ് ഊരി മാറ്റാറുള്ളതെന്ന് ലെനിൻ പറഞ്ഞു. ബാഗ് നഷ്‌ടമായ വിവരം നഷ്ടപ്പെട്ട വിവരം അറിയിച്ച് പോസ്റ്റ് ഇട്ടിരുന്നു.












Click it and Unblock the Notifications