Get Updates
Get notified of breaking news, exclusive insights, and must-see stories!

സച്ചിന്‍ ദേവുമായി വിവാഹം; പ്രതികരിച്ച് ആര്യ രാജേന്ദ്രന്‍, ഞങ്ങള്‍ ചര്‍ച്ച ചെയ്തു, വീട്ടില്‍ അറിയിച്ചു

തിരുവനന്തപുരം: സച്ചിന്‍ ദേവ് എംഎല്‍എയുമായി വിവാഹം നടക്കാന്‍ പോകുന്നു എന്ന വാര്‍ത്തയോട് പ്രതികരിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍. വാര്‍ത്ത ശരിവച്ചുകൊണ്ടാണ് മേയര്‍ പ്രതികരിച്ചത്. വീട്ടുകാര്‍ സംസാരിച്ചിട്ടുണ്ടെന്നും വിവാഹം ഉടനെയില്ലെന്നും അവര്‍ വ്യക്തമാക്കി. കുടുംബത്തിലും പാര്‍ട്ടിയിലും വിഷയം ആദ്യം അറിയിക്കേണ്ടതുണ്ടായിരുന്നു. അങ്ങനെ ചെയ്തിട്ടുണ്ട്. തുടര്‍ന്ന് വീട്ടുകാര്‍ തമ്മില്‍ സംസാരിച്ചു. നിലവില്‍ വിവാഹ തിയ്യതി തീരുമാനിച്ചിട്ടില്ലെന്നും ആര്യ രാജേന്ദ്രന്‍ പറഞ്ഞു.

സച്ചിന്‍ ദേവുമായി എസ്എഫ്‌ഐ പ്രവര്‍ത്തന രംഗത്തുള്ളപ്പോള്‍ തന്നെ സൗഹൃദമുണ്ട്. ഞങ്ങള്‍ ആദ്യം സംസാരിച്ചിരുന്നു. പിന്നീടാണ് വീട്ടുകാരെ അറിയിച്ചത്. രണ്ടു പേരും ജനപ്രതിനിധികള്‍ ആയതുകൊണ്ട് വിഷയം കുടുംബത്തെയും പാര്‍ട്ടിയെയും അറിയിക്കേണ്ടത് ആദ്യ നടപടിയാണ്. പിന്നീട് വീട്ടുകാര്‍ തമ്മില്‍ സംസാരിക്കുകയാണ് ചെയ്തത്. നിലവില്‍ തിയ്യതി തീരുമാനിച്ചിട്ടില്ല. പഠനം ഉള്‍പ്പെടെയുള്ള വ്യക്തിപരമായ കാര്യങ്ങളുണ്ട്. പാര്‍ട്ടിയും കുടുംബവുമാണ് പ്രധാനപ്പെട്ടത്. ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും മനസിലാക്കാന്‍ സാധിക്കുമെന്നും ആര്യ രാജേന്ദ്രന്‍ പറഞ്ഞു.

t

ഇന്ന് രാവിലെയാണ് ബാലുശേരി എംഎല്‍എ സച്ചിന്‍ ദേവും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും തമ്മിലുള്ള വിവാഹം നടക്കുമെന്ന വാര്‍ത്ത വന്നത്. തുടര്‍ന്നാണ് മേയര്‍ മാധ്യമങ്ങളോട് വിഷയത്തില്‍ പ്രതികരിച്ചത്. എസ്എഫ്‌ഐ ദേശീയ ജോയന്റി സെക്രട്ടറിയാണ് സച്ചിന്‍ ദേവ് എംഎല്‍എ. ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും വളരെ ചെറുപ്പത്തില്‍ തന്നെ ഇടതുപക്ഷത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരാണ്. ബാലസംഘം, എസ്എഫ്‌ഐ എന്നിവയില്‍ സജീവമായിരുന്ന ഇരുവരും കഴിഞ്ഞ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷമാണ് ഏറെ ചര്‍ച്ചയായത്.

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ രാജേന്ദ്രന്‍. 21ാം വയസിലാണ് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ആര്യ രാജേന്ദ്രന്‍ മല്‍സരിച്ചതും ജയിച്ചതും. തിരുവനന്തപുരം കോര്‍പറേഷനിലെ മുടവന്‍മുകള്‍ ഡിവിഷനിലാണ് മല്‍സരിച്ചിരുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലാണ് സച്ചിന്‍ ദേവ് ബാലുശേരി മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയത്. സിനിമാ താരം ധര്‍മജന്‍ ബോള്‍ഗാട്ടിയെ പരാജയപ്പെടുത്തിയായിരുന്നു സച്ചിന്റെ ജയം.

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് സച്ചിന്‍ ദേവ് ബാലുശേരി മണ്ഡലത്തില്‍ ജനവിധി തേടിയത്. കോഴിക്കോട് ഗവണ്‍മെന്റ് ആട്‌സ് കോളജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടിയ വ്യക്തിയാണ് സച്ചിന്‍ ദേവ്. കോഴിക്കോട് ലോ കോളജില്‍ നിന്ന് നിയമ ബിരുദവും അദ്ദേഹം നേടിയിട്ടുണ്ട്. ബാലസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റ്, എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയാണ് ആര്യ രാജേന്ദ്രന്‍. നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എമായാണ് സച്ചിന്‍ ദേവ്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ രാജേന്ദ്രന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+