തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രായക്കുറവിന്റെ പേരില്‍ വിമര്‍ശിക്കുന്നവര്‍ക്ക് വികസനം കൊണ്ട് മറുപടി, ആത്മവിശ്വാസത്തോടെ ആര്യ!!

Google Oneindia Malayalam News

തിരുവനന്തപുരം: ഇരുപത്തൊന്നുകാരി തലസ്ഥാന നഗരിയുടെ മേയറാവുന്നു. ഒരേസമയം അഭിനന്ദനവും അതുപോലെ വിമര്‍ശനങ്ങളും ഇക്കാര്യത്തില്‍ ഉയര്‍ന്നുവന്നതാണ്. എന്നാല്‍ പ്രായക്കുറവിന്റെ പേരില്‍ തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് വികസനം കൊണ്ടാണ് മറുപടി നല്‍കുകയെന്ന് ആര്യ രാജേന്ദ്രന്‍ വ്യക്തമാക്കി. ഭരണരംഗത്തേക്ക് കടന്നുവരുന്നവര്‍ക്ക് പ്രായമെന്നത് പക്വതയെ തീരുമാനിക്കുന്ന ഘടകമായി കണക്കാക്കുന്നില്ലെന്നും ആര്യ പറഞ്ഞു. മേയറാകുന്നതിന് പ്രായമൊന്നും നിശ്ചയിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

1

എന്നെ അറിയാത്തവരാണ് വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്. നേതൃഗുണമാണ് നല്ല ഭരണാധികാരിക്ക് വേണ്ടത്. അത് ഞാന്‍ ബാലസംഘത്തിലൂടെയും എസ്എഫ്‌ഐയിലൂടെയും നേടിയിട്ടുണ്ട്. ഇത്രയും പ്രായം കുറഞ്ഞ മേയറോ എന്ന് ചോദിക്കുന്നവര്‍ ചെറുപ്പത്തിലെ മേയറാവാന്‍ കഴിയാത്തവരാണ്. ഇതിനെ താന്‍ തമാശയായി മാത്രമാണ് കാണുന്നതെന്നും ആര്യ പറഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തനത്തെ ജോലിയായി കാണുന്നില്ല. അതൊരു കടമയാണ്. അടിച്ചുപൊളിക്കേണ്ട സമയത്ത് രാഷ്ട്രീയ പ്രവര്‍ത്തനം വേണോ എന്നൊക്കെ ചോദിച്ചവരുണ്ട്. അതാണ് താല്‍പര്യമെന്ന് പറയാനാണ് എനിക്ക് ഇഷ്ടം.

ജനങ്ങളുടെ ആവശ്യങ്ങള്‍ വേണ്ടി നില്‍ക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകയാകാനാണ് എന്റെ തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനാണ് മേയറാക്കുന്നതെന്ന വാദത്തെയും ഗൗരവത്തിലെടുക്കുന്നില്ല. ഭരണരംഗത്ത് മുതിര്‍ന്നവര്‍ക്കൊപ്പം യുവാക്കളും ആവശ്യമാണ്. ഇനി യുവാക്കള്‍ വന്നത് കൊണ്ടുമാത്രം നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാവണമെന്നുമില്ല. ഭരണം നന്നാവുകയാണ് പ്രധാനം. അത് നോക്കിയാണ് ജനം വോട്ട് ചെയ്യുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇടത് തരംഗമുണ്ടായത് ഭരണമികവ് കൊണ്ടാണെന്നും മേയര്‍ പറഞ്ഞു.

Recommended Video

cmsvideo
മേയർ ആയ ശേഷം Arya Rajendran പറഞ്ഞത് കേട്ടോ | Oneindia Malayalam

മുന്‍ കൗണ്‍സിലില്‍ അഴിമതിയുണ്ടെന്ന പരാതിയുണ്ടെങ്കില്‍ അന്വേഷിക്കും. തിരഞ്ഞെടുപ്പില്‍ എതിരാളികള്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളൊന്നും പരാതികളായി കാണാനാവില്ല. 100 വാര്‍ഡുകളിലും രാഷ്ട്രീയം നോക്കാതെ തന്നെ വികസമെത്തും. അതേസമയം സ്‌കൂളുകള്‍ അടുത്ത മാസം തുറക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകളിലെ വാട്ടര്‍ടാങ്കുകള്‍ ശുചീകരിക്കും. മാലിന്യ മുക്ത ജില്ലയ്ക്ക് വേണ്ട പദ്ധതികള്‍ ആവിഷ്‌കരിക്കും. ഇതിന് സാങ്കേതിക വിദ്യയുടെ സഹായം തേടും ജനങ്ങള്‍ക്കിടയില്‍ മാലിന്യ സംസ്‌കരണത്തില്‍ ബോധവത്കരണം ആവശ്യമുണ്ടെന്നും ആര്യ രാജേന്ദ്രന്‍ പറഞ്ഞു.

Thiruvananthapuram
English summary
thiruvananthapuram mayor arya rajendran says age is not a limit for any post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X