ശസ്ത്രക്രിയ വൈകി രോഗി മരിച്ച സംഭവം: വൃക്കയടങ്ങിയ പെട്ടിയെടുത്തവര്‍ക്കെതിരെ അധികൃതരുടെ പരാതി
തിരുവനന്തപുരം : മെഡിക്കല്‍ കോളേജില്‍ വൃക്ക മാറ്റിവെച്ച രോഗി മരിച്ച സംഭവം ഏറെ ചർച്ചയായി മാറിയിരിക്കുകയാണ്. വിഷയത്തിൽ ആരോഗ്യ വകുപ്പിന് എതിരെ രൂക്ഷ വിമർശനം നേരിടേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെ, സംഭവത്തില്‍ പരാതിയുമായി അധികൃതര്‍ രംഗത്ത് എത്തിയിരിക്കുകയാണ്.
വൃക്ക അടങ്ങിയ പെട്ടി എടുത്തു കൊണ്ട് പോയവര്‍ക്ക് എതിരെയാണ് പൊലീസിന് പരാതി നൽകിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൂപ്രണ്ട്, പ്രിന്‍സിപ്പാള്‍ എന്നിവരാണ് മെഡിക്കല്‍ കോളേജ് പൊലീസിന് പരാതി സമർപ്പിച്ചത്. വൃക്ക അടങ്ങിയ പെട്ടി ഡോക്ടര്‍മാര്‍ വരും മുന്‍പ് തന്നെ എടുത്തുകൊണ്ടുപോയെന്ന് സൂപ്രണ്ട്, പ്രിന്‍സിപ്പാള്‍ എന്നിവർ സമർപ്പിച്ച പരാതിയില്‍ ആരോപിക്കുന്നു.
അടഞ്ഞുകിടന്ന ഓപ്പറേഷന് തിയേറ്ററിന് മുന്നില്‍ ഇവര്‍ അപമര്യാദയായി പെരുമാറി. ആശുപത്രിക്ക് എതിരെ മോശം പ്രചാരണം നടത്തിയെന്നും പൊലീസിന് സമർപ്പിച്ച പരാതിയിൽ പരാതിക്കാർ ഉന്നയിക്കുന്നു. അതേസമയം, കാരക്കോണം സ്വദേശി 62 വയസുള്ള സുരേഷ് കുമാറാണ് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ മരിച്ചത്.
എറണാകുളം രാജഗിരി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന മസ്തിഷ്ക മരണം സംഭവിച്ച 34 - കാരന്റെ വൃക്കയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു വന്നത്. കൊച്ചിയില്‍ നിന്ന് മൂന്ന് മണിക്കൂർ എടുത്ത് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ വൃക്ക എത്തിച്ചിരുന്നു. എന്നാല്‍ അവയവം എത്തി മൂന്ന് മണിക്കൂറിന് ശേഷം, 8.30 ഓടെയാണ് ആശുപത്രിയിൽ ശസ്ത്രക്രിയ നടന്നത്.
അതേസമയം, ശസ്ത്രക്രിയ വൈകിയതിനാലാണ് മരണം സംഭവിച്ചത് എന്നാണ് ഇതിന് പിന്നാലെ ഉണ്ടായ ആക്ഷേപം. എന്നാൽ, വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ രോഗി മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തിരുന്നു. മരിച്ച സുരേഷ്കുമാറിന്റെ സഹോദരന് നല്കിയ പരാതിയില്‍ അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തത്.
സമാന വിഷയത്തിൽ മരണപ്പെട്ട സുരേഷിന്റെ സുഹൃത്ത് ചൂഴാൽ നിർമ്മൽ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു. അവയവ മാറ്റ ശസ്ത്രക്രിയയെ തുടർന്ന് മെഡിക്കൽ കോളേജിൽ മരണം നടന്നത് അധികൃതരുടെ അനാസ്ഥമൂലമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സഹോദരൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടത്താൻ തഹസിൽദാരാണ് എത്തിയത്. ആർഡിഒ തന്നെ വേണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. അതനുസരിച്ചാണ് പിന്നെ ഇൻക്വസ്റ്റ് നടത്തിയത്.
സർക്കാർ നടപടി എടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് തീരനുമാനം എന്നും അദ്ദേഹം വെഴിപ്പെടുത്തി. അധികൃതരുടെ അനാസ്ഥ കൊണ്ടാണ് വിലപ്പെട്ട ജീവൻ നഷ്ടമായത്. സംഭവത്തിൽ സർക്കാർ നടപടി എടുത്തതായും നിർമ്മൽ ആരോപിച്ചു. അതേസമയം, സുരേഷിന്റെ മരണത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിന് പരാതി ഇല്ലെന്ന വാർത്തകൾ ഇന്നലെ വന്നിരുന്നു. ഇതിനോടും നിർമ്മൽ പ്രതികരിച്ചു.'
ശസ്ത്രക്രിയ വൈകി രോഗി മരിച്ച സംഭവം: 'സര്‍ക്കാരിന് മാറിനില്‍ക്കാനാവില്ല'; പ്രതികരിച്ച് കെ സുധാകരന്
ഇത്തരം വാർത്തകൾ ശരിയല്ല. സുരേഷിന്റെ സഹോദരിയുടെ ഭർത്താവാണ് അങ്ങനെയൊരു പ്രതികരണം നടത്തിയത്. അവർ തമ്മീൽ കുടുംബ പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിന് പിന്നാലെ വലിയ രീതിയിലുളള പ്രതികരണങ്ങളാണ് ആശുപത്രിയ്ക്കും ആരോഗ്യ വകുപ്പിനും സർക്കാരിനും എതിരെ പ്രതിപക്ഷം ഉന്നയിച്ചത്. ആരോഗ്യ വകുപ്പ് സംഭവത്തില്‍ പ്രതിസ്ഥാനത്താണെന്നും ഉത്തരവാദിത്വത്തില്‍ നിന്നും സര്‍ക്കാരിന് മാറി നില്‍ക്കാനാവില്ലെന്നും കെ പി സി സി പ്രസിഡന്റ് കെ സുധാകരന് പറഞ്ഞു.
സൂപ്പർ ലുക്കിൽ സ്വാസിക, കയ്യടിച്ച് സോഷ്യൽ മീഡിയ
ഒരു മനുഷ്യ ജീവന് രക്ഷിക്കുന്നതില്‍ കാണിച്ച അലംഭാവം പൊറുക്കാന്‍ കഴിയില്ല. കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം രാജഗിരി ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ കവാടത്തിൽ എത്തിച്ച വ്യക്ക ഏറ്റുവാങ്ങാന്‍ വൈകി പോയി എന്നത് ഗുരുതര ആരോപണമാണെന്ന് സുധാകരന് വ്യക്തമാക്കി.