തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

റേസിംഗ് ബൈസ് ഇടിച്ചുതെറിപ്പിച്ചു, അരയ്ക്ക് താഴെ അറ്റുപോയി.. വീട്ടമ്മക്ക് ദാരുണാന്ത്യം; യുവാവിന് ഗുരുതര പരിക്ക്

പ്രദേശത്ത് സ്ഥിരമായി റേസിംഗ് നടക്കാറുണ്ട് എന്നാണ് നാട്ടുകാര്‍ പറയുന്നത്‌

Google Oneindia Malayalam News
tvm

തിരുവനന്തപുരം: തലസ്ഥാനത്ത് റേസിംഗ് ബൈക്ക് തട്ടി മധ്യവയസ്‌കക്ക് ദാരുണാന്ത്യം. തിരുവനന്തപുരം ജില്ലയിലെ വാഴമുട്ടത്ത് ആണ് സംഭവം. വഴിയാത്രക്കാരിയായ വാഴമുട്ടം സ്വദേശി 55 കാരിയായ സന്ധ്യയാണ് മരിച്ചത്. അപകടത്തില്‍ ബൈക്ക് ഓടിച്ചിരുന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റു.

ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ എട്ട് മണിയോടെ ആണ് സംഭവം. റോഡ് മുറിച്ച് കടക്കുകയായിരുന്ന സന്ധ്യയെ യുവാവ് ഓടിച്ച കവാസാക്കി ബെക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സന്ധ്യ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

'ജഡ്ജി പറഞ്ഞു പെട്ടെന്ന് ആശുപത്രിയില്‍ കൊണ്ടുപോ.. അടവെന്ന് പ്രതിഭാഗം'; ബാലചന്ദ്രകുമാറിന്റെ അവസ്ഥ ഇങ്ങനെ'ജഡ്ജി പറഞ്ഞു പെട്ടെന്ന് ആശുപത്രിയില്‍ കൊണ്ടുപോ.. അടവെന്ന് പ്രതിഭാഗം'; ബാലചന്ദ്രകുമാറിന്റെ അവസ്ഥ ഇങ്ങനെ

ബൈക്ക് അമിത വേഗതയിലായിരുന്നു എന്നാണ് വിവരം. പൊട്ടക്കുഴി സ്വദേശി അരവിന്ദ് ആണ് ബൈക്ക് ഓടിച്ചിരുന്നത്. അരവിന്ദിന്റെ നില ഗുരുതരമായി തുടരുകയാണ് എന്നാണ് ആശുപത്രിയില്‍ നിന്നുള്ള വിവരം.ശബ്ദം കേട്ട് വന്ന് നോക്കിയപ്പോള്‍ റോഡിലാകെ വണ്ടിയുടെ പാര്‍ട്‌സായിരുന്നു എന്നാണ് നാട്ടുകാരില്‍ ഒരാള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.

മുന്നോട്ട് നോക്കിയപ്പോഴാണ് ഒരു സ്ത്രീ മരത്തിന് താഴെ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. നോക്കിയപ്പോള്‍ മറുവശത്ത് ബൈക്കിലെ ഹെല്‍മറ്റും ആ സ്ത്രീയുടെ കാലും അറ്റ് കിടക്കുകയായിരുന്നു. പിന്നെയാണ് ബൈക്ക് ഓടിച്ചയാള്‍ ഓടക്കകത്ത് കിടക്കുന്നത് കണ്ടത്. അതും കഴിഞ്ഞ് 100 മീറ്റര്‍ മാറിയാണ് ബൈക്ക് കിടന്നത്.

tvm

രാവിലെ ആറരക്കും ഏഴിനും ഇടയില്‍ റേസിംഗ് ബൈക്കുകള്‍ പോകാറുണ്ട്. സ്ത്രീ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു എന്ന് മനസിലായി എന്നും നാട്ടുകാരന്‍ പറഞ്ഞു. അവരുടെ അരക്ക് താഴെ എല്ലാം അറ്റുപോയി. കുടലെല്ലാം വെളിയില്‍ വന്ന അവസ്ഥയിലായിരുന്നു. അപ്പോള്‍ തന്നെ പൊലീസ് വന്നു.

പാലക്കാട് കോഴിക്കൂട്ടില്‍ പുലി കുടുങ്ങി, ആറ് മണിക്കൂര്‍ വലയില്‍... ഒടുവില്‍ ചത്തുപാലക്കാട് കോഴിക്കൂട്ടില്‍ പുലി കുടുങ്ങി, ആറ് മണിക്കൂര്‍ വലയില്‍... ഒടുവില്‍ ചത്തു

108 ആംബുലന്‍സ് ആണ് ആദ്യം വന്നത്. ആ പയ്യന് അല്‍പം അനക്കമുണ്ടായിരുന്നതിനാല്‍ അതില്‍ കയറ്റി വിട്ടു. പിന്നീടാണ് സ്ത്രീയുടെ മൃതദേഹം കൊണ്ടുപോയത്. അപകടം നടന്ന റോഡില്‍ ഞായറാഴ്ചകളില്‍ വില കൂടിയ ബൈക്കുകളില്‍ റേസിംഗ് നടത്താറുണ്ട് എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

സനാതന ധര്‍മ്മം അന്ധവിശ്വാസമെന്ന് പറയുന്നത് വിവരദോഷി, ഗവര്‍ണര്‍ കേരളത്തിന്റെ ഭാഗ്യം; ശ്രീകുമാരന്‍ തമ്പിസനാതന ധര്‍മ്മം അന്ധവിശ്വാസമെന്ന് പറയുന്നത് വിവരദോഷി, ഗവര്‍ണര്‍ കേരളത്തിന്റെ ഭാഗ്യം; ശ്രീകുമാരന്‍ തമ്പി

ഈ മേഖലയില്‍ മിക്ക ദിവസങ്ങളിലും റേസിംഗ് ഉണ്ടാകാറുണ്ടെന്നും പലതവണ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായിട്ടില്ല എന്നുമാണ് നാട്ടുകര്‍ പറയുന്നത്. എന്നാല്‍ സഹദോരനൊപ്പം ഫോട്ടോ എടുക്കാന്‍ വേണ്ടി ബൈപ്പാസില്‍ എത്തിയതാണ് അരവിന്ദ് എന്നാണ് ബന്ധുക്കളെ ഉദ്ധരിച്ച് പൊലീസ് പറയുന്നത്.

Thiruvananthapuram
English summary
Thiruvananthapuram: middle-aged woman met a tragic end after being hit by a racing bike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X