തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവനന്തപുരത്ത് നിന്ന് പറന്നാല്ലോ? ; നിരവധി വിമാന സർവ്വീസുകൾ അടുത്ത ആഴ്ച മുതൽ; അറിയാം

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാർക്ക് സർവീസുകളുടെ എണ്ണത്തിൽ വൻ വർധന. അടുത്ത ആഴ്ച മുതലാണ് സർവീസുകളുടെ എണ്ണത്തിൽ വർദ്ധനവ് പ്രാബല്യത്തിൽ വരുന്നത്.

വിമാനത്താവള അധികൃതർ പുറത്തുവിട്ട വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യാത്രക്കാരുടെ ഗതാഗതം സുഗമമാക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം പൂർത്തിയാക്കി.

tvm

മാർച്ച് 27 മുതൽ വേനൽക്കാല ഷെഡ്യൂളുകൾ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആരംഭിക്കുകയാണ്. ഇതോടെ പ്രതിവാര വിമാന സർവീസുകളുടെ എണ്ണം 540 ആയി ഉയരും. നിലവിൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ 348 പ്രതിവാര ഓപ്പറേഷനുകൾ ആണുള്ളത്.

അതേസമയം, അന്താരാഷ്ട്ര ലക്ഷ്യ സ്ഥാനത്തേക്കുള്ള പ്രതിവാര വിമാന സർവീസുകൾ 138 ആയി വർധിപ്പിക്കുമെന്നാണ് വിവരം. എന്നാൽ , നിലവിൽ ഇത് 95 ആണ്. തിരുവനന്തപുരത്ത് നിന്ന് ഷാർജയിലേക്ക് ആണ് ഏറ്റവും കൂടുതൽ സർവീസുകൾ ഉണ്ടായിരിക്കുക. ആഴ്ചയിൽ 30 സർവീസുകളാണ് ഷാർജയിലേക്ക് ഉള്ളത്.

അതേസമയം, തിരുവനന്തപുരത്ത് നിന്ന് ദോഹയിലേക്ക് 18 സർവീസുകളും മസ്കറ്റിലേക്ക് 17 സർവീസുകളും ഉണ്ടാകും. എന്നാൽ, ദുബായിലേക്ക് 17 സർവീസുകളാണ് നടത്തുന്നത്. ബാങ്കോക്ക്, സലാല, മാലിദീപ് എന്നിവ പുതിയ ലക്ഷ്യ സ്ഥാനങ്ങൾ ആണ്.

ആഭ്യന്തര വിമാന സർവീസുകളുടെ എണ്ണത്തിലും വർദ്ധനവുണ്ടായിരിക്കും. പ്രതിവാര സർവീസുകൾ നിലവിൽ 79 ആണ്. ഇത് 132 എന്ന സ്ഥിതിയിലേക്ക് ഉയരും. ബംഗളുരുവിലേക്ക് ആണ് കൂടുതൽ സർവീസുകൾ ഉണ്ടാവുക. മാർച്ച് 27 മുതൽ ഭാഷയിൽ 28 വിമാനങ്ങൾ തിരുവനന്തപുരത്ത് നിന്നും സർവീസുകൾ നടത്തും. എന്നാൽ, മുംബൈയിലേക്ക് 23 സർവീസുകളാണ് തിരുവനന്തപുരത്ത് നിന്നും ഉണ്ടാകുക. അതേസമയം ചെന്നൈ ഡൽഹി എന്നിവിടങ്ങളിലേക്ക് 14 സർവീസുകൾ ഉണ്ടാകും.

എന്നാൽ, കൊവിഡ് സാഹചര്യം മാറുന്നതിന് പിന്നാലെ വിമാന സർവീസുകൾ പഴയ നിലയിൽ ആവുകയാണ്. ഇതിന്റെ ഭാഗമായി വിമാന സർവീസുകളിലും സമയത്തിലും മാറ്റം ഉണ്ട്. യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾക്കും സമയത്തിനും മാറ്റമുണ്ടാകും. ഈ മാസം 27 മുതലാണ് യു എ ഇ യിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകളുടെ സമയത്തിൽ മാറ്റം പ്രാബല്യത്തിൽ വരുന്നത്. രാജ്യാന്തര യാത്രാ വിലക്ക് ഇന്ത്യ പിൻവലിച്ചിരുന്നു.

'വിനായകന് ബെല്ലും ബ്രേക്കും ഇല്ലാതെ പ്രതികരിക്കാം';'ഒരാണിനെ തല്ലാനുള്ള ധൈര്യം എനിക്കില്ല';നവ്യ നായർ'വിനായകന് ബെല്ലും ബ്രേക്കും ഇല്ലാതെ പ്രതികരിക്കാം';'ഒരാണിനെ തല്ലാനുള്ള ധൈര്യം എനിക്കില്ല';നവ്യ നായർ

Recommended Video

cmsvideo
മാസ്‌ക് ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ഇതിന് പിന്നാലെയാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. വിമാന സർവീസുകളിൽ ചില വിഭാഗക്കാർക്ക് മാത്രമാണ് മാറ്റം. അതേസമയം, ഗോ ഫസ്റ്റ് ഉൾപ്പെടെ ചില എയർലൈനുകൾ പുതിയ സർവീസുകളും തുടങ്ങിയിട്ടുണ്ട്.

Thiruvananthapuram
English summary
Thiruvananthapuram: More flights for passengers from Thiruvananthapuram International Airport; the updates are here
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X