പാലോട് അമ്മയും മകളും വീട്ടിൽ മരിച്ചനിലയിൽ; പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി
തിരുവനന്തപുരം: അമ്മയേയും മകളേയും മരിച്ച നിലിയിൽ കണ്ടെത്തി. പാലോട് പേരയം ചെല്ലഞ്ചിയിൽ ആണ് അമ്മയേയും മകളേയും മരിച്ച നിലയിൽ കണ്ടെത്തിയത്. ചെല്ലഞ്ചി ഗീതാലയത്തിൽ സുപ്രഭ ( 88 ), മകൾ ഗീത ( 59 ) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം നടക്കുമ്പോൾ ഗീതയുടെ ഭർത്താവ് വീട്ടിൽ ഉണ്ടായിരുന്നു. പാലോട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
മാനസിക സമ്മർദത്തെ തുടർന്നാണ് സുപ്രഭയും ഗീതയും ജീവനൊടുക്കിയത് എന്നാണ് ബന്ധുക്കൾ പറയുന്നത്. ഇന്ന് രാവിലെ എട്ടരയോടെ ഗീതയുടെ മൃതദേഹം വീടിന്റെ ഹാളിലും സുപ്രഭയുടെ മൃതദേഹം മുറിക്ക് ഉള്ളിലുമാണ് കണ്ടെത്തിയത്. അമിതമായി ഗുളിക കഴിച്ചതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

മൂന്ന് ദിവസം മുൻപ് 12 സെന്റ് വസ്തുവുമായി ബന്ധപ്പെട്ട കേസിൽ ഇവർക്ക് പ്രതികൂലമായിട്ടായിരുന്നു വിധി. ഇത് അമ്മയേയും ഗീതയേയും മാനസികമായി തളർത്തിയിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഇതായിരിക്കാം ജീവനൊടുക്കാൻ കാരണമെന്ന് ബന്ധുക്കൾ പറയുന്നു.
സംഭവം നടക്കുമ്പോൾ ഗീതയുടെ ഭർത്താവ് ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹം സംഭവം അറിഞ്ഞിരുന്നില്ല.












Click it and Unblock the Notifications