തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

50 ലക്ഷം തന്നിട്ടും ചെലവിട്ടില്ല, ആറ്റിങ്ങലില്‍ കോവിഡ് പ്രതിരോധം തട്ടിപ്പ്, അടൂര്‍ പ്രകാശ് പറയുന്നു!

Google Oneindia Malayalam News

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി അടൂര്‍ പ്രകാശ്. മാര്‍ച്ച് മാസത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ച തുക സര്‍ക്കാര്‍ ചെലവഴിച്ചിട്ടില്ലെന്ന് എംപി പറയുന്നു. 50 ലക്ഷം രൂപയാണ് മാസങ്ങള്‍ കഴിഞ്ഞിട്ടും അനങ്ങാതെ ഇരിക്കുന്നത്. തലസ്ഥാനത്ത് പ്രതിസന്ധി രൂക്ഷമായിട്ടും എന്തുകൊണ്ട് പണം ചെലവാക്കുന്നില്ലെന്ന് അടൂര്‍ പ്രകാശ് ചോദിക്കുന്നു. ഫണ്ട് വിനിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ കളക്ടര്‍ അടക്കം ബന്ധപ്പെട്ടവര്‍ക്ക് കത്ത് നല്‍കിയിരുന്നു. പക്ഷേ നടപടിയുണ്ടായില്ല.

1

അധികൃതര്‍ തഴഞ്ഞതോടെ മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും താന്‍ കത്ത് നല്‍കിയിരുന്നു. എന്നിട്ടും തുടര്‍ നടപടികള്‍ വൈകുകയാണെന്ന് അടൂര്‍ പ്രകാശ് ആരോപിച്ചു. എംപി ഫണ്ട് കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനമെന്ന് നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. അന്ന് തന്നെ ആറ്റിങ്ങലിലെ ചിറയിന്‍കീഴ്, വര്‍ക്കല, നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് പന്ത്രണ്ടര ലക്ഷം രൂപ വീതം വിനിയോഗിക്കാന്‍ കളക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു.

തന്റെ കത്ത് പരിഗണിക്കുന്നതില്‍ കാലതാമസം വന്നതോടെ ഏപ്രില്‍ ഒമ്പതിന് വീണ്ടും കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വിവിധ ആശുപത്രികളിലേക്ക് ആവശ്യമുള്ള സാധനങ്ങളുടെ പട്ടിക നല്‍കിയത് അനുസരിച്ച് കളക്ടര്‍ 50 ലക്ഷം രൂപയ്ക്ക് അടുത്ത് അനുവദിച്ചു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഈ ഫണ്ട് വിനിയോഗിച്ചിട്ടില്ല. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ വീഴ്ച്ചയാണ് ഇതിന് കാരണമെന്നാണ് പ്രധാന ആരോപണം.

അതേസമയം സര്‍ക്കാര്‍ എംപി ഫണ്ടിന്റെ കാര്യത്തില്‍ രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണം ശക്തമായിരിക്കുകയാണ്. ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കേണ്ട സര്‍ക്കാര്‍ അനുവദിച്ച തുക ചെലവഴിക്കാതെ രാഷ്ട്രീയ കളിക്കുകയാണോ എന്ന സംശയം ഉണ്ടെന്ന് അടൂര്‍ പ്രകാശ് ആരോപിച്ചു. ഫണ്ട് വിനിയോഗത്തിലെ വീഴ്ച്ച അന്വേഷിക്കണം. വേണ്ടി വന്നാല്‍ നടപടിയെടുക്കണമെന്നും അടൂര്‍ പ്രകാശ് എംപി ആവശ്യപ്പെട്ടു.

Thiruvananthapuram
English summary
thiruvananthapuram: mp fund not properly used in attingal says adoor prakash
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X