Get Updates
Get notified of breaking news, exclusive insights, and must-see stories!

വീടുകളില്‍ രണ്ടില്‍ കൂടുതല്‍ നായ്ക്കളെ വളര്‍ത്താന്‍ പാടില്ല; വിലക്ക് ഏര്‍പ്പെടുത്തി തിരുവനന്തപുരം നഗരസഭ

പുതിയ നിയമത്തിനൊപ്പം നായ്ക്കൾക്ക് ബ്രീഡ് അടിസ്ഥാനത്തിലുള്ള ലൈസൻസിങ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.

Dog

നായ്ക്കളോട് ഇഷ്ടമുള്ള ധാരാളം ആളുകൾ ഉണ്ടാവും. ഒന്നിൽ അധികം നായ്ക്കളെ വളർത്തുന്നവരും ഉണ്ടാകു. എന്നാൽ തിരുവനന്തപുരം കോർപ്പറഷേനിൽ ആണ് നിങ്ങളുടെ വീടെങ്കിൽ രണ്ടിൽ‌ കൂടുgതൽ നായ്ക്കളെ വളർത്താൻ സാധിക്കില്ല

തിരുവനന്തപുരം നഗരത്തിലെ വീടുകളിൽ രണ്ടിൽ കൂടുതൽ നായ്ക്കളെ വളർത്തുന്നതിന് വിലക്ക്. വിലക്ക് ഏർപ്പെടുത്തി കോർപ്പറേഷൻ പ്രമേയം പാസാക്കി.

നായ്ക്കൾ കൂടുതലായാൽ സമീപവാസികൾക്ക് ബുദ്ധിമുട്ടുണ്ടാകാൻ സാധ്യതയുണ്ടെന്ന് കാണിച്ച് ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റിയാണ് കൗൺസിലിൽ പ്രമേയം അവതരിപ്പിച്ചത്. കച്ചവട ആവശ്യങ്ങൾക്ക് ഒഴികെ രണ്ടിൽ കൂടുതൽ നായ്ക്കളെ വളർത്തുന്നതിനാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.

എന്നാൽ രണ്ടിൽ കൂടുതൽ നായ്ക്കളെ വളർത്തണമെങ്കിൽ കോർപ്പറേഷനിൽ നിന്ന് പ്രത്യേകം അനുമതി വാങ്ങിയിരിക്കണം. നഗരസഭ കൗൺസിലാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. ഒപ്പം വർഷം തോറും പ്ര‌ത്യേക ഫീസും നൽകണം.

പുതിയ നിയമത്തിനൊപ്പം നായ്ക്കൾക്ക് ബ്രീഡ് അടിസ്ഥാനത്തിലുള്ള ലൈസൻസിങ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ചെറിയ ബ്രീഡിന് 500 ഉം വലുതിന് 1000 വുമാണ് പുതിയ ഫീസ്. മുൻപ് എല്ലാ ബ്രീഡുകൾക്കും 125 രൂപ ആയിരുന്നു ഫീസായി ഈടാക്കിയിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+