Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു. തിരുവനന്തപുരം പേരൂര്‍ക്കടയ്ക്ക് സമീപത്തെ ആറാംകല്ലിലെ ലോഡ്ജ് മുറിയിലുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ മണിച്ചന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. നിരവധി കേസുകളിലെ പ്രതിയാണ് മണിച്ചന്‍. പരിക്കേറ്റ തിരുമല സ്വദേശി ഹരികുമാര്‍ ചികിത്സയിലാണ്.

ഗുണ്ടാകുടിപ്പകയെ തുടര്‍ന്നുണ്ടായ ആക്രമണമായിരുന്നു. കഴിഞ്ഞദിവസം രാത്രി ഒമ്പതുമണിക്കായിരുന്നു സംഭവം. നാല് പേര്‍ ചേര്‍ന്ന് ലോഡ്ജില്‍ വെച്ച് മദ്യപിക്കുകയും വാക്കുതര്‍ക്കമുണ്ടാകുകയും ചെയ്തതിരുന്നതായി പോലീസ് പറഞ്ഞു. വാളുകൊണ്ടാണ് രണ്ടുപേര്‍ക്കും വെട്ടേറ്റത്. മരിച്ച മണിച്ചന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മണിച്ചന്‍ മരിച്ചത്.

murder

സംഭവത്തിന് പിന്നാലെ നടത്തിയ രണ്ടുപേര്‍ ബൈക്കില്‍ കയറിപ്പോയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.

എന്നാല്‍ ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. 2011 ല്‍ നടന്ന ഇരട്ടക്കൊലപാതക കേസിലെ പ്രതിയാണ് മണിച്ചന്‍. ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങിയിരുന്നു. അരുവിക്കര പോലീസാണ് കേസ് അന്വേഷിക്കുന്നത്. തിരുവനന്തപുരത്ത് കഴിഞ്ഞ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ മാത്രം 21 ഗുണ്ടാ ആക്രമങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+