Get Updates
Get notified of breaking news, exclusive insights, and must-see stories!

ജൂണ്‍ 12ന് മരണമടഞ്ഞ തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു, 3 പേർക്ക് നെഗറ്റീവ്

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ഇന്ന് ഒരാള്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജൂണ്‍ 12ന് മരണമടഞ്ഞ തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശി എസ്. രമേശന്‍ എന്ന വ്യക്തിയുടെ പരിശോധനഫലമാണ് കോവിഡാണെന്ന് സ്ഥിരീകരിച്ചത്. 67 വയസ്സായിരുന്നു. ഇദ്ദേഹം ദീര്‍ഘകാല ശ്വാസകോശ രോഗബാധിതനായിരുന്നു. ഇദ്ദേഹം ഹൃദ്രോഗത്തിനും ചികിത്സ തേടിയിരുന്നു. ജില്ലയിൽ ചികിത്സയിലായിരുന്ന 3 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

ഇന്ന് ജില്ലയിൽ പുതുതായി 1037 പേർ രോഗനിരീക്ഷണത്തിലായി. 92 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. * ജില്ലയിൽ 15072 പേർ വീടുകളിലും 935 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 41 പേരെ പ്രവേശിപ്പിച്ചു. 35 പേരെ ഡിസ്ചാർജ് ചെയ്തു.

covid

ജില്ലയിൽ ആശുപത്രികളിൽ 173 പേർ നിരീക്ഷണത്തിൽ ഉണ്ട്. ഇന്ന് 165 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ഇന്ന് 277 പരിശോധന ഫലങ്ങൾ ലഭിച്ചു.
ജില്ലയിൽ 43 സ്ഥാപനങ്ങളിൽ ആയി 935 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്
കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 16180 ആണ്.

Recommended Video

cmsvideo
    POSITIVE STORY: തിരുവനന്തപുരം ജില്ലയിൽ ഇന്നലെ കോവിഡ് കേസുകൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തില്ല

    ഇന്ന് ആറ് വാർഡുകൾ കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ചു. കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ ആറ് വാർഡുകളാണ് കണ്ടയിൻമെന്റ് സോണുകളായി ജില്ലാ കളക്ടർ നവ്‌ജ്യോത് ഖോസ പ്രഖ്യാപിച്ചിരിക്കുന്നത്. തൂങ്ങാംപാറ, പൊന്നറ, എട്ടിരുത്തി, കിള്ളി, കാവിൻപുറം, കൊല്ലോട് എന്നീ വാർഡുകളാണ് കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുക. പ്രദേശത്തെ സ്‌കൂളുകളിലെ പരീക്ഷകൾ സർക്കാർ നിശ്ചയിച്ചപ്രകാരം മാറ്റമില്ലാതെ നടക്കും. എന്നാൽ കോവിഡ് മാനദണ്ഡമനുസരിച്ചുള്ള എല്ലാ സുരക്ഷാമുൻകരുതലുകളും പാലിക്കണം. ആശുപത്രി ആവശ്യങ്ങൾക്കോ മറ്റ് അടിയന്തര ആവശ്യങ്ങൾക്കോ അല്ലാതെ കണ്ടെയിൻമെന്റ് സോണിനു പുറത്തു പോകാൻ പാടില്ലെന്നും കളക്ടറുടെ ഉത്തരവിൽ പറയുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+