കയ്യിൽ കാശില്ലെങ്കിൽ പ്രശ്നമില്ല; കെഎസ്ആർടിസിയിൽ ഡിജിറ്റൽ പേമന്റ് വഴിയും ടിക്കറ്റെടുക്കാം
തിരുവനന്തപുരം: പെട്ടെന്ന് ബസ് വന്നുനിൽക്കുമ്പോഴായിരിക്കും കയ്യിൽ പൈസയില്ല എന്ന കാര്യം ഓർമ വരിക. ഇപ്പോൾ ഒട്ടുമിക്ക ആൾക്കാരും ഡിജിറ്റൽ പേമെന്റ് ആയത് കാരണം പലരും പണം കയ്യിൽ കരുകതാറേയില്ല. സാധനം വാങ്ങിയാഞ ഗൂഗിൾ പേ ചെയ്യും. ബില്ലുകൾ അടയ്ക്കുന്നതും അങ്ങനെ തന്നെയാവും. പണം കയ്യിൽ കരുതേണ്ട കാര്യം വരുന്നതേയില്ല.
എന്നാൽ ബസ്സിൽ നടക്കില്ലല്ലോ. നടക്കും കയ്യിൽ കാശില്ലെങ്കിലും ധൈര്യമായി കെ എസ് ആർ ടി സിയിൽ നിങ്ങൾക്ക് കയറാം. ഡെബിറ്റ് കാർഡിലൂടെയും യു പി ഐ പേമന്റ് ആപ്പിലൂടെയും ഇനി ടിക്കറ്റെടുക്കാം.
ചലോ ആപ്പുമായി സഹകരിച്ചാണ് പദ്ധതി. നിലവിൽ തിരുവനന്തപുരം ജില്ലയിൽ ചില ബസ്സുകളിൽ നടപ്പാക്കിയ ഈ സംവിധാനം സംസ്ഥാനത്താകെ വ്യാപിപ്പിക്കുമെന്നാണ് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ പറയുന്നത്. ഇത് സംബന്ധിച്ച കരാറിൽ ഉടൻ ഒപ്പ് വെയ്ക്കുമെന്നും മന്ത്രി പറഞ്ഞതായാണ് വിവരം.

കെ എസ് ആർ ടി സി യുടെ നേരത്തെ ഉണ്ടായിരുന്ന ട്രാവൽ കാർഡും പുതുക്കി ഇതിൽ ഉപയോഗിക്കാനാകും. ഗൂഗിൾ പേ, പേ ടി എം, മറ്റ് പ്രധാന ബാങ്കുകളുടെ ആപ്പ് എന്നിവയിലൂടെ ടിക്കറ്റ് തുക നൽകാനാകും. എന്നാൽ ക്രെഡിറ്റ് കാർഡ് സ്വീകരിക്കില്ല. ബസുകളുടെ വിവരങ്ങൾ ചലോ ആപ്പിൽ അപ് ലോഡ് ചെയ്യുന്ന നടപടികൾ പുരോഗമിക്കുകയാണ്.
യാത്രക്കാർക്ക് തങ്ങൾക്ക് പോകേണ്ട ബസ് എവിടെ എത്തി, റൂട്ടിൽ ഏതൊക്കെ ബസ് ഓടുന്നുണ്ട്, ബസ് എത്തുന്ന സമയം എന്നിവയും ആപ്പിലൂടെ അറിയാൻ കഴിയും. കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ വേണ്ടിയാണ് ഈ പദ്ധതി.
അതേ സമയം ഇരുമുടിക്കെട്ട് നിറയ്ക്കുന്ന സ്ഥലങ്ങളിലെത്തി തീർത്ഥാടകരെ ശബരിമലയിൽ എത്തിക്കാൻ ഒരുങ്ങുകയാണ് കെ എസ് ആർ ടി സി. 40 പേരിൽ കുറയാത്ത സംഘത്തിനാണ് സൗകര്യം ഒരുക്കുക. ഡിപ്പോയുടെ 10 കിലോ മീറ്റർ ചുറ്റളവിൽ ഉള്ളവർക്ക് ഇത് പ്രയോജനപ്പെടുത്താം. 10 ദിവസം മുൻപ് സീറ്റ് ബുക്ക് ചെയ്യാം. ഡിപ്പോ അധികൃതർക്കാണ് അപേക്ഷ നൽകേണ്ടത്. തീർത്ഥാടനത്തിന്റെ ആദ്യ ഘട്ടത്തിൽ 382 ബസും രണ്ടാം ഘട്ടത്തിൽ 550 ബസ്സും ഉണ്ടാവും. തിരക്കനുസരിച്ച് ബസ്സുകളും എണ്ണം വർദ്ധിപ്പിക്കും.












Click it and Unblock the Notifications