തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇറച്ചിവില കുതിക്കുന്നു, കാരണം അന്വേഷിച്ചപ്പോള്‍ ഞെട്ടി, രണ്ട് തട്ടിപ്പ്, ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ

Google Oneindia Malayalam News

വെഞ്ഞാറമൂട്: ഇറച്ചിവില ജില്ലയില്‍ കുതിച്ച് കയറുകയാണ്. കാരണം അന്വേഷിച്ച് ഇറങ്ങിയ ഉദ്യോഗസ്ഥര്‍ ഞെട്ടിപ്പോയി. വന്‍ തട്ടിപ്പുകളാണ് നടക്കുന്നത്. ഇറച്ചിക്ക് അമിത വില ഈടാക്കുന്നുവെന്ന പരാതികള്‍ ഉയര്‍ന്നതോടെ നെടുമങ്ങാട് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലാണ് താലൂക്കില്‍ മാംസ വ്യാപാര കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയത്. കോഴിയിറച്ചി, ബീഫ്, മട്ടന്‍ കടകളിലാണ് പരിശോധന നടത്തിയത്. എന്നാല്‍ വ്യാപാരികള്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധവുമായി മുന്നോട്ട് വരുന്നതാണ് പിന്നീട് കണ്ടത്.

1

വ്യാപാരികള്‍ എന്ത് വന്നാലും പിന്‍മാറില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്. നടപടികള്‍ കടുപ്പിക്കുമെന്ന് മനസ്സിലായതോടെ വ്യാപാരികള്‍ തനിയെ പിന്‍വാങ്ങുകയും ചെയ്തു. എന്നാല്‍ പരിശോധനയില്‍ വലിയ വീഴ്ച്ചകളാണ് കണ്ടെത്തിയിരിക്കുന്നത്. ഗുരുതരമായ വീഴ്ച്ച വരുത്തിയ അഴിക്കോട്, വെഞ്ഞാറമൂടി, പനവൂര്‍ എന്നിവിടങ്ങളിലെ കടകള്‍ക്കെതിരെ കേസെടുത്ത് റിപ്പോര്‍ട്ട് കളക്ടര്‍ക്ക് കൈമാറി. മറ്റ് 26 കടകള്‍ക്ക് താക്കീത് നോട്ടീസ് നല്‍കി. 85 കടകളില്‍ പരിശോധന നടത്തിയിട്ടുണ്ട്.

അതേസമയം കൂടുതല്‍ പരിശോധന നടത്താന്‍ ശ്രമിച്ചാല്‍ കടകള്‍ അടച്ചിടും എന്ന ഭീഷണിയാണ് കടയുടമകള്‍ നടത്തിയത്. എന്നാല്‍ ഇവര്‍ക്കെതിരെ അവശ്യ സാധന നിയമം അനുസരിച്ച് കേസെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഉദ്യോഗസ്ഥരെത്തി നിലവില്‍ വ്യാപാരികള്‍ പ്രദര്‍ശിപ്പിച്ചിരുന്ന വില രേഖപ്പെടുത്തിയ ബോര്‍ഡ് നീക്കം ചെയ്ത് സര്‍ക്കാര്‍ നിശ്ചയിച്ച കോഴിയിറച്ചി, ബിഫ് എന്നിവയുടെ വില എഴുതി പ്രദര്‍ശിപ്പിച്ചു. ചില കടകളില്‍ ബോര്‍ഡുകള്‍ ഉടമകള്‍ എടുത്ത് മറച്ച് വെച്ചത് ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയും ചെയ്തു.

താലൂക്ക് സപ്ലൈ ഓഫീസര്‍ ചിറയിന്‍കീഴ് താലൂക്കിലെ 55 വില്‍പ്പന ശാലകള്‍ പരിശോധിച്ചതില്‍ 30 ഇടങ്ങളില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. അളവ് തൂക്ക ഉപകരണങ്ങളില്‍ കൃത്രിമം കാണിച്ച നാല് വ്യാപാരികളില്‍ നിന്ന് എട്ടായിരം രൂപ പിഴ ഈടാക്കി. കൃത്യമായി സ്റ്റാമ്പിംഗ് നടത്താത്ത മൂന്ന് ഇലക്ട്രോണിക്‌സ് ത്രാസുകളും പിടിച്ചെടുത്തു. ഇറച്ചിക്ക് അമിത വില ഈടാക്കിയ കടയുടമകള്‍ക്കെതിരെ നടപടിക്കായി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ഇറച്ചിക്ക് ജില്ലയില്‍ തോന്നിയ വില ഈടാക്കുന്നതായി വ്യാപക പരാതിയുണ്ടായിരുന്നു.

രാഹുലിന്റെ ടേണിംഗ് പോയിന്റ്, ആ കളി തുടരും, വന്‍ വിജയം, വിശ്വാസം ഡബിള്‍ സ്‌ട്രോംഗ്, ലക്ഷ്യമിടുന്നത്!രാഹുലിന്റെ ടേണിംഗ് പോയിന്റ്, ആ കളി തുടരും, വന്‍ വിജയം, വിശ്വാസം ഡബിള്‍ സ്‌ട്രോംഗ്, ലക്ഷ്യമിടുന്നത്!

Thiruvananthapuram
English summary
over price in meat stall government official conduct inspection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X