Get Updates
Get notified of breaking news, exclusive insights, and must-see stories!

പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ അറ നിറയെ വിലമതിക്കാനാകാത്ത സമ്പത്ത്; കണ്‍സ്യൂമര്‍ഫെഡിന് കുടിശ്ശിക കോടികള്‍

എന്നാല്‍ ക്ഷേത്രത്തില്‍ സാമ്പത്തിക പ്രതിസന്ധിയില്ല എന്നാണ് ഭരണ സമിതിയിലെ സര്‍ക്കാര്‍ പ്രതിനിധി പറയുന്നത്. സ്റ്റോറില്‍ നിന്നുള്ള ബില്ലുകള്‍ പരിശോധിച്ച് പണം അനുവദിക്കുന്നതിലുണ്ടായ കാലതാമസമാണ് കാരണം

PADMANABHA

തിരുവനന്തപുരം: കോടിക്കണക്കിന് രൂപയുടെ സ്വത്ത് വകകളുള്ള ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ പൂജാദ്രവ്യങ്ങള്‍ക്ക് വരെ പ്രതിസന്ധി. കുടിശ്ശികയുള്ള ഒരുകോടിയോളം രൂപ അടിയന്തരമായി നല്‍കിയില്ലെങ്കില്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലേക്കുള്ള പൂജാദ്രവ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ വിതരണം നിര്‍ത്തലാക്കും എന്ന് കണ്‍സ്യൂമര്‍ ഫെഡ് മുന്നറിയിപ്പ് നല്‍കി.

ഇതോടെ ക്ഷേത്രത്തിലെ നിത്യപൂജകള്‍ ഉള്‍പ്പെടെയുള്ളവയുടെ കാര്യങ്ങള്‍ പ്രതിസന്ധിയിലാകും. ക്ഷേത്രത്തിലേക്കായി കണ്‍സ്യൂമര്‍ ഫെഡില്‍ നിന്ന് അന്നദാനത്തിനും പൂജകള്‍ക്കുമുള്ള സാധനങ്ങള്‍ വാങ്ങിയിരുന്നു. ഇതില്‍ വന്‍തുക കുടിശികയായി എന്നാണ് കണ്‍സ്യൂമര്‍ഫെഡ് പറയുന്നത്.

ക്ഷേത്രത്തിലെ സ്റ്റോറില്‍ പല സാധനങ്ങളും സ്റ്റോക്കില്ല എന്നും അടിയന്തരമായി പ്രശ്‌നത്തില്‍ ഇടപെടണം എന്നും ആണ് ക്ഷേത്രത്തിലെ സ്റ്റോര്‍ കീപ്പര്‍ പറയുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് ഭരണസമിതിക്ക് സ്റ്റോര്‍ കീപ്പര്‍ കത്ത് നല്‍കുകയും ചെയ്തിട്ടുണ്ട്.

കണ്‍സ്യൂമര്‍ഫെഡ്, മാര്‍ക്കറ്റ് ഫെഡ് എന്നീ സ്ഥാപനങ്ങളില്‍ നിന്നാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അന്നദാനത്തിനുള്ള അരിയും പലവ്യഞ്ജനങ്ങളും മറ്റ് പൂജാസാധനങ്ങളും വാങ്ങിക്കുന്നത്. 2022 ഡിസംബര്‍ വരെയുള്ള കണക്ക് അനുസരിച്ച് കണ്‍സ്യൂമര്‍ഫെഡിന് മാത്രം 73.57 ലക്ഷം രൂപ കുടിശികയുണ്ട് എന്നാണ് വിവരം.

2022 മേയ് വരെ 28.55 ലക്ഷം രൂപ കുടിശിക ഉണ്ടായിരുന്നു. ഇത് മുഴുവന്‍ നല്‍കണം എന്ന് കണ്‍സ്യൂമര്‍ ഫെഡ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പണം ഇതുവരെ നല്‍കിയില്ല. ഇതിനിടെ മുഴുവന്‍ തുകയും നല്‍കണമെന്നാവശ്യപ്പെട്ട് കണ്‍സ്യൂമര്‍ഫെഡ് റീജിയണല്‍ മാനേജര്‍ ഡിസംബര്‍ 21 ന് പദ്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യുട്ടിവ് ഓഫീസര്‍ക്ക് കത്ത് നല്‍കിയിരുന്നു.

എന്നാല്‍ ഇതില്‍ പ്രതികരണമൊന്നും ഉണ്ടായില്ല. ഇതോടെ കുടിശിക എത്രയും വേഗം തീര്‍ക്കണമെന്നും അല്ലെങ്കില്‍ വിതരണം നിറുത്തുമെന്നും കഴിഞ്ഞ ദിവസം കണ്‍സ്യൂമര്‍ ഫെഡ് അധികൃതര്‍ ഫോണില്‍ വിളിച്ച് പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസത്തെ കുടിശിക കൂടി കണക്കാക്കുമ്പോള്‍ കുടിശിക ഇനിയും കൂടും എന്നാണ് കണ്‍സ്യൂമര്‍ഫെഡ് പറഞ്ഞു.

TEMPLE

എന്നാല്‍ ക്ഷേത്രത്തില്‍ സാമ്പത്തിക പ്രതിസന്ധിയില്ലെന്നും സ്റ്റോറില്‍ നിന്നുള്ള ബില്ലുകള്‍ പരിശോധിച്ച് പണം അനുവദിക്കുന്നതിലുണ്ടായ കാലതാമസമാണുണ്ടായത് എന്നുമാണ് ഭരണ സമിതിയിലെ സര്‍ക്കാര്‍ പ്രതിനിധി മാധവന്‍ നായര്‍ പറയുന്നത്.

ഒരു മാസം ക്ഷേത്രത്തില്‍ 1.25 കോടി രൂപയാണ് ചെലവ് വരുന്നത്. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനുമടക്കമാണ് ഇത്. ആകെ 235 ജീവനക്കാരാണ് പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉള്ളത്. ഇതില്‍ ദിവസ വേതനക്കാരും ഉള്‍പ്പെടും. നേരത്തെ ശമ്പളം, പെന്‍ഷന്‍ എന്നിവയ്ക്കായി 10 കോടി അനുവദിക്കണം എന്നാവശ്യവുമായി സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇതില്‍ രണ്ട് കോടി മാത്രമാണ് സര്‍ക്കാര്‍ അനുവദിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+