തിരുവനന്തപുരത്ത് യുവാവിന് വെടിയേറ്റു; പ്രതി പൊലീസ് പിടിയിൽ; ആക്രമണം വാക്കുതര്‍ക്കത്തെ തുടര്‍ന്ന്
തിരുവനന്തപുരം: തലസ്ഥാനത്ത് യുവാവിന് നേരെ വെടിവെയ്പ്പ്. തിരുവനന്തപുരം കല്ലറ പാങ്ങോട് സ്വദേശി റഹീമിനാണ് വെടിയേറ്റത്. ശനിയാഴ്ച അര്‍ധ രാത്രിയാണ് സംഭവം നടന്നത്. ഇലക്ട്രീഷൻ ജോലി ചെയ്തു വരികയാണ് റഹീം.
കൊല്ലം കടക്കല്‍ സ്വദേശി വിനീതാണ് എയര്‍ ഗണ്‍ ഉപയോഗിച്ച് റഹീമിന് നേരെ വെടിവച്ചത്. പാങ്ങോട് വര്‍ക് ഷോപ്പ് നടത്തുന്ന വ്യക്തിയാണ് വിനീത്. സംഭവത്തിന് പിന്നാലെ കടക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു.

കടയ്ക്കല്‍ തിരുവാതിര കഴിഞ്ഞ മടങ്ങും വഴിയാണ് റഹീമിന് നേരെ വെടിവയ്പ്പ് നടന്നത്. സംഭവത്തിന് പിന്നാലെ , പുലര്‍ച്ചയോടെ തന്നെ പ്രതി വിനീത് പോലീസിന്റെ പിടിയിലായി. വിനീതിനൊപ്പം മറ്റൊരാൾ കൂടി ഉണ്ടായിരുന്നു. ഇയാളെ പോലീസ് തിരയുകയാണ്. വെടിയേറ്റ റഹീം ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. റഹീമിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ബൈക്ക് സര്‍വീസിനായി റഹീം വിനീതിന്റെ വര്‍ക് ഷോപ്പില്‍ വാഹനം നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ടിട്ടുണ്ടായ തര്‍ക്കമാണ് ആക്രമം നടക്കാൻ ഇടയായതെന്നാണ് സൂചന.
അതേസമയം, കൊലക്കേസ് പ്രതികളായ ഗുണ്ടാ സംഘത്തിനൊപ്പം യൂണിഫോമില്‍ മദ്യസത്കാരത്തില്‍ പങ്കെടുത്ത പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. പോത്തന്‍കോട് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ജിഹാനെ ആണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
അടുത്ത കാലത്ത് കൊല്ലപ്പെട്ട കുപ്രസിദ്ധ ഗുണ്ട മെന്റല്‍ ദീപുവെന്ന ദീപുവിനെ കൊലപ്പെടുത്തിയത് ഉള്‍പ്പെടെ നിരവധി കേസിലെ പ്രതി അയിരൂപ്പാറ കുട്ടന്റെ നേതൃത്വത്തിലായിരുന്നു മദ്യ സത്കാരം. ദീപു കൊല്ലപ്പെടുന്നതിന് മൂന്നു ദിവസം മുമ്പായിരുന്നു സംഭവം. യൂണിഫോമില്‍ ഗുണ്ടകളുമായി മദ്യസത്കാരത്തില്‍ പങ്കെടുക്കുന്ന ജിഹാന്റെ ഫോട്ടോ റേഞ്ച് ഐ.ജി. നിശാന്തിനിക്ക് ചിലര്‍ കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വകുപ്പ് തല അന്വേഷണം നടന്നിരുന്നു. പിന്നാലെയാണ് തുടര്‍ന്നായിരുന്നു നടപടി. ഉണ്ടായത്.
ജിഹാന്‍ ഔദ്യോഗികപദവി ദുരുപയോഗംചെയ്ത് മറ്റ് അനധികൃത ഇടപാടുകള്‍ നടത്തിയിരുന്നതായും സൂചനയുണ്ട്. ലോക്ഡൗണ്‍ സമയത്ത് അനധികൃതമായി വിദേശമദ്യം കടത്തുന്നതിന് ഒത്താശനല്‍കിയതിന്റെ പേരിലും അന്വേഷണം നടക്കുന്നു. അതേസമയം, കൊച്ചിയിലെ ലോഡ്ജ് മുറിയില്‍ ഒന്നര വയസ്സുകാരിയെ ബക്കറ്റില്‍ മുക്കിക്കൊന്ന കേസില്‍ കുട്ടിയുടെ അച്ഛന്‍ സജീവ് അറസ്റ്റില്‍.
സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ഇയാളെ അങ്കമാലിയില്‍ നിന്നാണ് എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ നോര്‍ത്ത് പോലീസ് സ്‌റ്റേഷനിലേക്ക് ഇയാളെ എത്തിച്ചിട്ടുണ്ട്. സജീവിന്റെ അമ്മ സിപ്‌സിയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കുഞ്ഞിന്റെ മുത്തശ്ശിയായ അങ്കമാലി സ്വദേശിനി സിപ്സിയെ ശനിയാഴ്ച രാവിലെ തിരുവനന്തപുരം ബീമാപള്ളി പരിസരത്തുനിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തിയ സിപ്സി തമ്പാനൂരിലെ ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചിരുന്നു.
തുടര്‍ന്ന് ശനിയാഴ്ച രാവിലെയാണ് വേഷംമാറി ബീമാപള്ളി പരിസരത്ത് എത്തിയത്. പോലീസിന് രഹസ്യവിവരം ലഭിച്ചതോടെയാണ് ഇവിടെവെച്ച് സിപ്‌സിയെ കസ്റ്റഡിയിലെടുത്തത്. നേരത്തെ ഒന്നരവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ കുഞ്ഞിന്റെ അച്ഛനും മുത്തശ്ശിക്കും എതിരേ പോലീസ് കേസെടുത്തിരുന്നു. ബാലനീതി വകുപ്പ് പ്രകാരമാണ് ഇരുവര്‍ക്കുമെതിരേ കേസ് കേസെടുത്തിരിക്കുന്നത്. കുഞ്ഞിന്റെ സംരക്ഷണത്തില്‍ വീഴ്ച വരുത്തിയെന്നതാണ് പിതാവ് സജീവനെതിരായ കുറ്റം.
കൊലപാതകത്തില്‍ പങ്കില്ലെങ്കിലും കുഞ്ഞിന് ആവശ്യമായ സംരക്ഷണം നല്‍കിയില്ലെന്നും അത് കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്. സിപ്സിയോടുള്ള വൈരാഗ്യത്തിന്റെ പേരിലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് ബിനോയിയുടെ മൊഴി. തിങ്കളാഴ്ച രാത്രിയാണ് കൊച്ചിയിലെ ഹോട്ടലില്‍വെച്ച് ഒന്നരവയസ്സുകാരിയെ വെള്ളത്തില്‍ മുക്കിക്കൊന്നത്. സംഭവത്തില്‍ സിപ്സിയുടെ പുരുഷ സുഹൃത്ത് ജോണ്‍ ബിനോയി ഡിക്രൂസിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.












Click it and Unblock the Notifications