മീശ വിനീതുമായി പോലീസ് തെളിവെടുപ്പ് നടത്തി; രക്ഷപ്പെടാൻ ഉപയോഗിച്ച കാർ കണ്ടെടുത്തു; ഇനി രക്ഷയില്ല
തിരുവനന്തപുരം: ടിക് ടോകിലും ഇൻസ്റ്റഗ്രാമിലെ ഏറെ ആരാധകരുണ്ടായിരുന്ന ആളായിരുന്നു വിനീത്. 'മീശ വിനീത്' എന്നാണ് ഇയാളെ അറിയിപ്പെട്ടിരുന്നു. എന്നാൽ ഇൻസ്റ്റഗ്രാമിൽ വീഡിയോ ചെയ്യാനുള്ള ടിപ്പുകൾ പഠിപ്പിക്കാമെന്ന് പറഞ്ഞ് ഇയാൾ പീഡിപ്പിച്ചുവെന്ന പരാതിയുമായി ഒരു പെൺകുട്ടി വന്നതോടെയാണ് ഇയാളുടെ കള്ളത്തരങ്ങൾ പുറത്തുവന്നു തുടങ്ങിയത്.
ഈ കേസിൽ ജയിലിലായി. ജയിലിൽ കഴിഞ്ഞ ഇയാൾ ജാമ്യം ലഭിച്ച് പിന്നീട് പുറത്തിറങ്ങുകയും ചെയ്തിരുന്നു. പിന്നീട് വീണ്ടും വീഡിയോകളുമായി സജീവായി. അതിനിടയിൽ ആണ് ഇയാൾക്കെതിരെ മറ്റൊരു കേസ് വരുന്നത്. പെട്രോൾ പമ്പിൽ നിന്ന് രണ്ടര ലക്ഷം കവർന്ന കേസിലാണ് ഇയാൾ അറസ്റ്റിലായത്. കേസിൽ ഇയാളുമായി പോലീസ് തെളിവെടുപ്പ് നടത്തി. ഇയാൾ കവർച്ചയ്ക്ക് ശേഷം രക്ഷപ്പെടാൻ ഉപയോഗിച്ച കാർ കണ്ടെത്തി.

ഇക്കഴിഞ്ഞ 23നായിരുന്നു കവർച്ച നടന്നത്. കണിയാപുരത്തെ പെട്രോൾ പമ്പ് മാനേജർ ഷാ ആലം ഉച്ച വരെ ഉള്ള കലക്ഷൻ പണവമായ രണ്ടര ലക്ഷം രൂപ എസ്ബിഐയുടെ പള്ളിപ്പുറം ശാഖയിൽ നിക്ഷേപിക്കാൻ എത്തിയപ്പോഴാണ് ഇവർ പണം കവർന്നത്. സംഭവത്തിൽ മീശ വിനീതും ഇയാളുടെ കൂടെ ഉള്ള ജിത്തുവും പിടിയിലായി. ഇവരെ രണ്ടു പേരെയും എത്തിച്ചാണ് കവർച്ച നടത്തിയത്. ബാങ്കിലേക്ക് പണവുമായി പോകുന്ന സമയം കൃത്യമായി നിരീക്ഷിച്ച ശേഷമാണ് കവർച്ച നടത്തിയതെന്ന് ഇവർ പോലീസിനോട് പറഞ്ഞു.
കവർച്ച നടത്താൻ നഗരൂരിൽ നിന്ന് ബൈക്കും മോഷ്ടിച്ചിരുന്നു. പണം കവർന്ന ശേഷം പോത്തൻകോട് വെച്ച് പ്രതികൾ ബൈക്ക് ഉപേക്ഷിച്ച് ഓട്ടോറിക്ഷയിൽ രക്ഷപ്പെട്ടു. പോങ്ങനാട് എത്തിയ ഇവർ സുഹൃത്തിന്റെ കാർ വാങ്ങി തൃശൂരിലേക്ക് പോയെന്നും പ്രതികൾ പറഞ്ഞു. ഈ കാർ കണ്ടെത്തിയിട്ടുണ്ട്. ഒളിവിൽ കഴിയുമ്പോൾ വിനീത് കിളിമാനൂരിൽ എത്തിയിരുന്നു.
ഷായുടെ കയ്യിൽ നിന്ന് പണം തട്ടിപ്പറിച്ച് ഓടുകയായരുന്നു. സംഭവത്തിന് പിന്നാലെ തന്നെ പോലീസിനെ അറിയിച്ചെങ്കിലും വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ച ബൈക്കിലാണ് ഇവർ എത്തിയത്. ഇതോടെ അന്വേഷണം പ്രതിസന്ധിയിലായി. പിന്നീട് സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇവർ പോത്തൻകോട് ഭാഗത്തേക്ക് പോയതായി കണ്ടെത്തിയത്. മീശ വിനീതിനെതിരെ പത്തോളം കേസുകളും ഒരു ബലാൽസംഗക്കേസും നിലവിൽ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. മോഷ്ടിച്ച പണം കൊണ്ട് ഇയാൾ ബുള്ളറ്റ് വാങ്ങിയതായും കടം തീർത്തതായും റിപ്പോർട്ടുകൾ വന്നിരുന്നു.
Skin Care: തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ചര്‍മ്മത്തെ മറക്കല്ലേ.. ചര്‍മ്മം സുന്ദരമാക്കാം












Click it and Unblock the Notifications