Get Updates
Get notified of breaking news, exclusive insights, and must-see stories!

14 കാരിയുടെ മരണത്തിൽ പുതിയ തെളിവുകൾ ഞെട്ടിപ്പിക്കുന്നത്; മറ്റൊരു കൊലപാതകിന്റെ ചുരുളഴിച്ച് പൊലീസ്

14 കാരിയുടെ മരണത്തിൽ പുതിയ തെളിവുകൾ ഞെട്ടിപ്പിക്കുന്നത്; മറ്റൊരു കൊലപാതകിന്റെ ചുരുളഴിച്ച് പൊലീസ്

തിരുവനന്തപുരം: വിഴിഞ്ഞം മുട്ടയ്ക്കാട് സ്വദേശിയായ 14 കാരിയുടെ മരണത്തിൽ കൂടുതൽ തെളിവ് ശേഖരിച്ച് പൊലീസ്. മറ്റൊരു കേസിൽ അറസ്റ്റിലായ റഫീക്കയെയും മകനെയും ചോദ്യം ചെയ്തതിൽ നിന്നാണ് പോലീസിന് നിർണ്ണായക വിവരങ്ങൾ കിട്ടിയത്. മുല്ലൂർ സ്വദേശി വയോധികയുമായ ശാന്തകുമാരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലാണ് ഇവർ അറസ്റ്റിലായത്. ഇതോടെ 14 കാരിയുടെ മരണത്തിൽ നിർണായകമായ വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ്.

വയോധികയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ റഫീഖയുടെ മകൻ ഷെഫീഖ് പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് 14 കാരിയെ കൊലപ്പെടുത്തിയതെന്ന് റഫീക്കയും മകനും ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഇതാണ് പൊലീസിന് ലഭിച്ച നിർണ്ണായക തെളിവുകൾ.

ഈ ചോദ്യം ചെയ്യലിന് പിന്നാലെ മുട്ടയ്ക്കാട് പതിന്നാലുകാരിയുടെ മരണത്തിനും വയോധികയെ കൊലപ്പെടുത്തിയത് റഫീക്കയും മകനും ആണെന്ന് വ്യക്തമായിരിക്കുകയാണ്.

murder

പോലീസ് അറസ്റ്റ് ചെയ്ത റഫീക്കയും മകനും ഇവരുടെ ആൺസുഹൃത്തും കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീടിന് പുറകിൽ വാടകയ്ക്ക് താമസിച്ചിരുന്നു. ഇവിടെ വെച്ചായിരുന്നു റഫീക്കയും മകനും ചേർന്ന് 14കാരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ഇതു സംബന്ധിച്ച് കൂടുതൽ ചോദ്യം ചെയ്യണമെന്നും വിഴിഞ്ഞം പോലീസ് പറഞ്ഞു.

കഴിഞ്ഞ വർഷം ജനുവരി 13 നാണ് ഈ പതിന്നാലുകാരി മരണപ്പെടുന്നത്. ഈ സമയത്ത് മകന് പെൺകുട്ടിയുമായി അടുപ്പം ഉണ്ടായിരുന്നു എന്ന് പോലീസ് സംശയിക്കുന്നുണ്ട്. റഫീഖയാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ വീട്ടിലെത്തി തല ചുമരിൽ ചേർത്ത് ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസിന് കിട്ടിയ വിവരം. അന്ന് മരണ സമയത്ത് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കാനൊക്കെ റഫീഖ ഉൾപ്പെടെയുള്ളവരായിരുന്നു മുൻകൈയെടുത്തത്.

തലക്ക് ക്ഷതമേറ്റതാണ് മരണകാരണം എന്നായിരുന്നു അന്ന് കണ്ടെത്തിയിരുന്നത്. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് വൃദ്ധയെ കൊലപ്പെടുത്തിയ സംഭവത്തിൽ സൂചന ലഭിക്കുകയും നിർണായക വഴിത്തിരിവ് ഉണ്ടാകുകയും ചെയ്തിരിക്കുന്നത്.

Recommended Video

cmsvideo
    കേരളത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍, സ്‌കൂളുകള്‍ അടച്ചു | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+