'എല്ലാവർക്കും വേണ്ടത് പണമാണ്..'; ആത്മഹത്യ ചെയ്ത യുവ ഡോക്ടർ എഴുതിയ കുറിപ്പ് പുറത്ത്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഡോക്ടർ എഴുതിയ ആത്മഹത്യ കുറിപ്പ് കണ്ടെടുത്ത് പോലീസ്. വിശദമായ ഒരു കുറിപ്പല്ല, ചുരുങ്ങിയ വാക്കുകൾ മാത്രമാണ് കുറിപ്പിൽ ഉള്ളതെന്നാണ് പോലീസ് പറയുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർജറി വിഭാഗത്തിലെ പി ജി വിദ്യാർത്ഥിനി ആണ് വെഞ്ഞാറമൂട് സ്വദേശി ആയ ഡോ. ഷഹാന ( 26).
കഴിഞ്ഞ ദിവസമാണ് ഇവരെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ''എല്ലാവർക്കും വേണ്ടത് പണമാണ്. എല്ലാത്തിലും വലുത് പണമാണ് '' എന്നാണ് ഷഹാനയുടെ കുറിപ്പിൽ ഉള്ളത്. കഴിഞ്ഞ ദിവസം രാത്രി ഡ്യൂട്ടിക്ക് കയറേണ്ടിയിരുന്ന ഷഹാന എത്താതിരുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലായിരുന്നു മുറിയിൽ മരിച്ച നിലയിൽ ഷഹാനയെ കണ്ടെത്തിയത്.

ഡോക്ടർ ഷഹാനയുടെ സഹപാഠികളാണ് ഇവരെ അബോധാവസ്ഥയിൽ കണ്ടത്. പിന്നാലെ തന്നെ ഇവർ പോലീസിനെ അറിയിച്ചു. ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഷഹാനയുടെ ജീവൻ രക്ഷിക്കാനായില്ല. അസ്വാഭിവക മരണത്തിന് കേസെടുത്താണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഷഹാനയുടെ ഫോണും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.












Click it and Unblock the Notifications