തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

50 പവനുമായി മോഹനനെ കാണാതായിട്ട് 35 ദിവസം, സിസിടിവിയില്‍... പാരിതോഷികം പ്രഖ്യാപിച്ചു!!

Google Oneindia Malayalam News

തിരുവനന്തപുരം: തിരക്കേറിയ പേരൂര്‍ക്കട-നെടുമങ്ങാട് രോഡില്‍ നിന്ന് 50 പവന്‍ സ്വര്‍ണവും 62000 രൂപയുമായി മോഹനന്‍ എന്നയാളെ കാണാതായിട്ട് 35 ദിവസം പിന്നിട്ടു. മോഹനന്‍ എവിടെ പോയി മറഞ്ഞു എന്നത് ദുരൂഹമായി തുടരുകയാണ്. ഇതുവരെ അദ്ദേഹത്തെ കണ്ടെത്താനുള്ള പോലീസിന്റെ നീക്കങ്ങളൊന്നും വിജയിച്ചിട്ടില്ല. അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന് കുടുംബവും പറയുന്നു. മോഹനനന്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. സ്വര്‍ണവും പണവുമായി ബാങ്കില്‍ നിന്ന് മടങ്ങുന്നതിനിടെയാണ് അദ്ദേഹത്തെ കാണാതായത്. ഇതോടെ അദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് കുടുംബം.

1

കരകുളം പഞ്ചായത്ത് ഓഫീസിന് എതിര്‍വശത്തെ കടയുടെ സിസിടിവി ദൃശ്യങ്ങളില്‍ വരെ മോഹനന്റെ സ്‌കൂട്ടര്‍ യാത്ര വ്യക്തമാണ്. പിന്നീട് അദ്ദേഹത്തെ കുറിച്ച് ഒരു വിവരവുമില്ല. റോഡില്‍ നിന്ന് പട്ടാപകല്‍ ഒരാളെ സ്‌കൂട്ടറില്‍ നിന്ന് കാണാതായിട്ടും ഒരു വിവരവും ലഭിക്കാത്ത സംഭവം പോലീസിന്റെ അന്വേഷണ ചരിത്രത്തിലും ഇതാദ്യമാണ്. ഭാര്യാസഹോദരന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ പറന്തോട് ശാഖയുടെ മേല്‍നോട്ടക്കാരനായിരുന്നു മോഹനന്‍. കഴിഞ്ഞ 13 വര്‍ഷമായി സ്ഥാപനത്തില്‍ നിന്ന് ബാങ്കിലേക്ക് പണവും സ്വര്‍ണവും കൊണ്ടുപോകുന്നതും എടുക്കുന്നതും മോഹനന്‍ തന്നെയായിരുന്നു.

മെയ് എട്ടാം തിയതിയുടെ മോഹനന്‍ പേരൂര്‍ക്കടയിലെ ബാങ്കിലെത്തിയിരുന്നു. 50 പവനും 64000 രൂപയുമായി അവിടെ നിന്ന് കെഎല്‍ 21പി 2105 എന്ന രജിസ്‌ട്രേഷനിലുള്ള ആക്ടീവ സ്‌കൂട്ടറില്‍ മടങ്ങുകയും ചെയ്തു. ഇതിന് ശേഷമാണ് മോഹനന്‍ അപ്രത്യക്ഷനാവുന്നത്. കാണാതായതോടെ ആ ദിവസം തന്നെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അതേസമയം മറ്റൊരിടത്തും സിസിടിവി ദൃശ്യങ്ങളില്‍ മോഹനനെ കണ്ടിട്ടില്ല. വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നതെന്ന് മോഹനന്റെ മകന്‍ അമല്‍ പരയുന്നു. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ക്കപ്പുറം യാതൊരു വിവരവും ലഭിച്ചിട്ടില്ല. അച്ഛന്റെ സ്‌കൂട്ടറും കാണാതായിട്ടുണ്ട്. മോഷണശ്രമമോ മറ്റോ ആണെന്ന് അറിയില്ലെന്നും അമല്‍ ഫറഞ്ഞു.

നേരത്തെ സിസിടിവിയില്‍ മോഹനന്റെ സ്‌കൂട്ടറിന് പിന്നാലെ വന്ന ഓട്ടോറിക്ഷ ഡ്രൈവറെ പോലീസ് ചോദ്യം ചെയ്തിരുന്നു. മോഹനന്റെ വാഹനം മുന്നില്‍ പോയതായി ഓര്‍ക്കുന്നുണ്ടെന്നും കടയില്‍ കയറിയതിനാല്‍ വാഹനത്തെ പിന്നീട് കണ്ടില്ലെന്നുമാണ് ഓട്ടോക്കാരന്‍രെ മൊഴി. ലോക്ഡൗണ്‍ ആയതിനാല്‍ തട്ടിക്കൊണ്ടുപോകല്‍ സാധ്യത കുറവാണെന്ന് പോലീസ് പറയുന്നു. മോഹനന്റെ മൊബൈല്‍ അവസാനം പ്രവര്‍ത്തിച്ചത് കരകുളത്ത് വെച്ചാണ്. ആരെങ്കിലും അപായപ്പെടുത്തിയെങ്കില്‍ അതിന്റെ സൂചനകള്‍ ലഭിക്കേണ്ട സമയം കഴിഞ്ഞു. സൈബര്‍ തെളിവുകള്‍ ഒന്നും ലഭിക്കാത്തതാണ് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നത്.

Thiruvananthapuram
English summary
thiruvananthapuram: police struggling to found man missing with money and gold
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X