പൊന്മുടിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു; നാലംഗ സംഘം അപകടത്തിൽപ്പെട്ടു
തിരുവനന്തപുരം: പൊന്മുടിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു. 22-ാം വളവിൽ ഫോറസ്റ്റ് ഓഫീസിന് സമീപം ആണ് അപകടം നടന്നത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. കാറിൽ നാല് പേരാണ് ഉണ്ടായിരുന്നതൊന്നാണ് വിവരം.
അഞ്ചൽ സ്വദേശികളായ നവജോത്, ആദിൽ, അമൽ, ഗോകുൽ എന്നിവർ സഞ്ചരിച്ച വാഹനം ആണ് കൊക്കയിൽ വീണത്. നാല് പേരെയും രക്ഷപ്പെടുത്തിയതായാണ് വിവരം. 500 മിറ്റർ താഴ്ചയിലേക്ക് ആണ് കാർ വീണത്.

എല്ലാവരും സുരക്ഷിതരാണെന്ന് സ്ഥലത്തുള്ള ഫോറസ്റ്റ് വിഭാഗം ജീവനക്കാർ അറിയിച്ചു. ഒരാളെ മുകളിലേക്ക് എത്തിച്ചതായണ് ലഭിക്കുന്ന വിവരം. മറ്റ് മൂന്ന് പേരെ കൊക്കയിൽ നിന്നും മുകളിലേക്ക് എത്തിക്കാനുളള ശ്രമം തുടരുകയാണ്. നാല് പേരുടേയും പരിക്ക് ഗുരുതരമല്ല.
അപകട കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ബ്രേക്ക് നഷ്ടപ്പെട്ട് കാർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു എന്നാണ് സൂചന. മഴയും മൂടൽമഞ്ഞുമുള്ള കാലാവസ്ഥയായതിനാൽ രക്ഷാപ്രവർത്തനം ദുസ്സഹം ആയിരുന്നു












Click it and Unblock the Notifications