പൊന്മുടി വിനോദ സഞ്ചാരകേന്ദ്രം തുറക്കുന്നു; സഞ്ചാരികൾക്ക് ഉല്ലസിക്കാം; കോവിഡ് മുൻകരുതൽ പ്രധാനം
പൊന്മുടി വിനോദ സഞ്ചാരകേന്ദ്രം തുറക്കുന്നു; സഞ്ചാരികൾക്ക് ഉല്ലസിക്കാം; കോവിഡ് മുൻകരുതൽ പ്രധാനം
തിരുവനന്തപുരം: കേരളത്തിൻറെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ പൊന്മുടി വീണ്ടും തുറക്കുന്നു. ബുധനാഴ്ച മുതൽ സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കും. ഏറെ നാളുകളായി സഞ്ചാരികൾക്ക് പൊന്മുടിയിലേക്ക് പ്രവേശനം നിർത്തി വച്ചിരുന്നു.
കോവിഡും കനത്ത മഴയിൽ പൊന്മുടിയിലേക്കുള്ള റോഡ് തകർന്നതിനാലും ആണ് പ്രവേശനം അനുവദിക്കാത്തത്.
എന്നാൽ നീണ്ട ഇടവേളക്ക് ശേഷം വീണ്ടും സഞ്ചാരികൾക്കായി പൊന്മുടി ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ വികസന സമിതിയിൽ ആണ് സഞ്ചാരികളെ പ്രവേശിക്കുന്നതിനുള്ള തീരുമാനം ആയത്.

സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം റൂറൽ ജില്ലാ പോലീസ് സൂപ്രണ്ട് , ഡി എഫ് ഒ യും തഹസിൽദാറും നേരിട്ട് പൊന്മുടി സന്ദർശനം നടത്തിയിരുന്നു. തുടർന്ന് സ്ഥിതി ഗതികൾ വിലയിരുത്തി. ഇതിന് പിന്നാലെ ആണ് വിനോദ സഞ്ചാരികൾക്കായി പെൻമുടി തുറന്നു കൊടുക്കാൻ ഉളള തീരുമാനമായത്. ഇതിന് പുറമേ അപകടാവസ്ഥയിൽ ഉള്ള റോഡിൻറെ ഭാഗത്ത് പ്രത്യേക നിരീക്ഷണവും കാവലും ഏർപ്പെടുത്തിയിട്ടുണ്ട്.

അതേസമയം , പൊന്മുടി ടൂറിസ്റ്റ് കേന്ദ്രം ക്രിസ്മസ് പ്രമാണിച്ച് തുറക്കണം എന്ന് ആവശ്യം നേരത്തെ ഉയർന്നിരുന്നു. എന്നാൽ , സാഹചര്യം കണക്കിലെടുത്ത് ഒമൈക്രോൺ രോഗ വ്യാപനവും കാരണവും പൊന്മുടി വിനോദ സഞ്ചാര കേന്ദ്രം തുറക്കാൻ അധികൃതർ തയ്യാറായില്ല. ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് വനം വകുപ്പ് മന്ത്രിക്കും പോലീസ് റവന്യൂ വകുപ്പുകൾക്കും ഡി കെ മുരളി എം എൽ എ നിവേദനം സമർപ്പിച്ചിരുന്നു . തുടർന്ന് തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിൽ ആണ് ജില്ലാ വികസന സമിതിയിലേക്ക് വിഷയം എത്തിയത്.

എന്നാൽ , കൊവിഡ് വ്യാപന ഭീഷണിയ്ക്ക് ഒടുവിൽ പൊന്മുടി യാത്രക്കാർക്കായി തുറന്നു കൊടുത്തിരുന്നു. ഇക്കഴിഞ്ഞ ആഗസ്റ്റ് , സെപ്തംബർ മാസത്തിലാണ് തുറന്ന് കൊടുത്തത്. ഇതിന് പിന്നാലെ , നിരവധി സന്ദർശകർ പൊന്മുടിയിലേക്ക് എത്തി. കോവിഡ് നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പാലിച്ചാണ് അന്ന് പൊന്മുടി യാത്രക്കാർക്കായി തുറന്നിരുന്നത്. യാത്രക്കാരുടെ തിരക്ക് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ പൊൻമുടിയിൽ നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു. പൊലീസിന്റെയും വനം വകുപ്പിന്റെയും സഹകരണത്തോടെയായിരുന്നു നിയന്ത്രണം ഏർപ്പെടുത്തുന്നത്.

തിരക്ക് വ്യാപിക്കുന്നത് അപകടങ്ങൾക്ക് കാരണം ആകും എന്നാണ് അധികൃതർ അന്ന് വ്യക്തമാക്കിയത്. ആയതിനാൽ തന്നെ . ഒരു നിശ്ചിത സമയത്തിനുള്ളിൽ ആയിരം വാഹനങ്ങൾക്ക് മാത്രമേ പൊന്മുടിയിലേക്ക് കടത്തിവിട്ടിരുന്നുളളൂ. ഇക്കഴിഞ്ഞ സെപ്റ്റംബർ മാസത്തോട് കൂടി ആണ് വിനോദ സഞ്ചാരികളെ കൊണ്ട് പൊൻമുടി നിറഞ്ഞിരുന്നത്. എന്നാൽ തിരക്ക് കൂടി വരുന്ന സാഹചര്യത്തിൽ വ്യാപനം ഭീതി പടരുന്നു എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
എന്നാൽ, രണ്ടു മാസങ്ങൾക്ക് മുൻപ് തുറന്ന പൊന്മുടി വിനോദ സഞ്ചാര കേന്ദ്രം അതീവ മഴയെ തുടർന്ന് റോഡുകൾ നശിച്ചു. ഇതിന് പിന്നാലെ വിനോദ സഞ്ചാരികൾക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നു.

അതേസമയം , പൊന്മുടി റോഡുകളിൽ 11 12 ഹെയർ പിൻ വളവുകളുടെ വിള്ളൽ കണ്ടെത്തിയ സാഹചര്യത്തിൽ താൽക്കാലികമായി ഗതാഗത നിയന്ത്രണം ഉണ്ടായിരുന്നു. ജില്ലാ കളക്ടർ നവജോത് കോട്ടയുടെ അറിയിപ്പ് പ്രകാരം ആയിരുന്നു വിലക്ക്. ഇവിടെക്കുള്ള ഗതാഗതം താൽക്കാലികമായി നിരോധിച്ചിരിക്കുന്നു. കഴിഞ്ഞ മെയ് മാസത്തിലായിരുന്നു നിരോധനം ഏർപ്പെടുത്തിയിരുന്നത്. എന്നാൽ, വീണ്ടും തുറക്കുന്നതോടെ വിനോദ സഞ്ചാര മേഖലയ്ക്കും കേരള ടൂറിസത്തിനും ഇത് ഗുണം ചെയ്യും എന്ന കാര്യത്ത്ിൽ സംശയം ഇല്ല. നിരവധി സഞ്ചാരികൾ എത്തുമെന്ന പ്രതീക്ഷയിലാണ് ടൂറിസം വകുപ്പ്.
Recommended Video
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില












Click it and Unblock the Notifications