തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കടുത്ത നടപടി, തിരുവനന്തപുരം പോത്തീസിന്റെയും രാമചന്ദ്രൻ സൂപ്പർ സ്റ്റോഴ്സിന്റെയും ലൈസൻസ് റദ്ദാക്കി!

Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനം ശക്തമായ തലസ്ഥാന ജില്ലയില്‍ പ്രമുഖ വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്ത് തിരുവനന്തപുരം കോര്‍പ്പറേഷന്‍. തിരുവനന്തപുരത്ത് പ്രവര്‍ത്തിച്ച് പോന്ന പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ പോത്തീസിനും ഹൈപ്പര്‍ മാര്‍ക്കറ്റ് സ്ഥാപനമായ രാമചന്ദ്രന്‍ സൂപ്പര്‍ സ്റ്റോഴ്‌സിനും എതിരെയാണ് നടപടി. ഈ രണ്ട് സ്ഥാപനങ്ങളുടേയും ലൈസന്‍സ് റദ്ദാക്കിയതായി തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാര്‍ അറിയിച്ചു.

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന്റെ പേരിലാണ് നടപടി. രാമചന്ദ്രന്‍ സൂപ്പര്‍ സ്റ്റോഴ്‌സിലെ ജീവനക്കാര്‍ക്ക് കൂട്ടമായി കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതുവരെ ഇവിടെയുളള 78 പേര്‍ക്കാണ് കൊവിഡ് പോസിറ്റീവായിരിക്കുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഈ സ്ഥാപനങ്ങളില്‍ ആളുകളെ കൂട്ടത്തോടെ പ്രവേശിപ്പിച്ചു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. പോത്തീസ് എംജി റോഡിലും രാമചന്ദ്രന്‍ സൂപ്പര്‍ സ്റ്റോഴ്‌സ് അട്ടക്കുളങ്ങരയിലും ആണ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ രണ്ട് സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്.

covid

തിരുവനന്തപുരം നഗരത്തിലെ പ്രധാന സ്ഥാപനങ്ങള്‍ രോഗവര്‍ധനവിന് പ്രധാന കാരണമായി മാറിയെന്ന് മേയര്‍ കെ ശ്രീകുമാര്‍ കുറ്റപ്പെടുത്തി. രാമചന്ദ്രനും പോത്തീസും രോഗവ്യാപനത്തിന്റെ സാധ്യത വര്‍ധിപ്പിച്ചു. കൊവിഡ് പ്രൊട്ടോക്കോള്‍ പാലിക്കണം എന്ന് ബന്ധപ്പെട്ടവര്‍ നിരന്തരമായി ആവശ്യപ്പെട്ടിട്ടും അവ തളളിക്കളഞ്ഞ് കൊണ്ടുളള സമീപനങ്ങളാണ് ഈ സ്ഥാപനങ്ങള്‍ സ്വീകരിച്ചിട്ടുളളത്.

Recommended Video

cmsvideo
കോവിഡ് പ്രോട്ടോക്കോൾ ലംഘനം; പോത്തീസ്,രാമചന്ദ്രൻ എന്നീ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി നഗരസഭ

രാജസ്ഥാന്‍ കോണ്‍ഗ്രസിനെ രക്ഷിക്കാനാവുക ഒരാള്‍ക്ക് മാത്രം, ഗെയിം ചെയ്ഞ്ചർ പ്രിയങ്ക ഗാന്ധി, 2 വഴികൾ!രാജസ്ഥാന്‍ കോണ്‍ഗ്രസിനെ രക്ഷിക്കാനാവുക ഒരാള്‍ക്ക് മാത്രം, ഗെയിം ചെയ്ഞ്ചർ പ്രിയങ്ക ഗാന്ധി, 2 വഴികൾ!

ഈ സ്ഥാപനങ്ങളില്‍ വന്ന് പോയിട്ടുളളവര്‍ക്ക് രോഗം വരാനുളള സാധ്യത കൂടുതലാണ്. പോത്തീസില്‍ നഗരസഭയുടെ അറിയിപ്പ് പല തവണ ലംഘിച്ചിട്ടുണ്ടെന്നും മേയര്‍ കുറ്റപ്പെടുത്തി. കൊവിഡ് പ്രൊട്ടോക്കോള്‍ പാലിക്കാത്തതിന്റെ പേരില്‍ ഈ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ് എന്നും മേയര്‍ അറിയിച്ചു. തിരുവനന്തപുരത്ത് സമ്പര്‍ക്കത്തിലൂടെയുളള രോഗവ്യാപനം കൂടുന്ന പശ്ചാത്തലത്തിലാണ് കടുത്ത നടപടിയിലേക്ക് കോര്‍പ്പറേഷന്‍ കടന്നിരിക്കുന്നത്.

തിരുവനന്തപുരത്ത് ഇതുവരെ 2140 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 1883 പേരാണ് നിലവില്‍ ചികിത്സയിലുളളത്. ഇതുവരെ 9 പേര്‍ ജില്ലയില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടു. ഇന്നലെ മാത്രം 220 കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതില്‍ 203 പേര്‍ക്കും കൊവിഡ് പകര്‍ന്നത് സമ്പര്‍ക്കത്തിലൂടെയാണ്.

ജ്യോതിരാദിത്യ സിന്ധ്യയെ മടുത്തു! മധ്യപ്രദേശിൽ സിന്ധ്യയെ മെരുക്കാന്‍ ബിജെപിയുടെ പുതിയ ഫോര്‍മുല!ജ്യോതിരാദിത്യ സിന്ധ്യയെ മടുത്തു! മധ്യപ്രദേശിൽ സിന്ധ്യയെ മെരുക്കാന്‍ ബിജെപിയുടെ പുതിയ ഫോര്‍മുല!

'എന്നിട്ടൊരു കോപ്പിലെ മാപ്പും'! മനോരമ ചാനലിന് എതിരെ തുറന്നടിച്ച് ഡോ. ഷിംന അസീസ്!'എന്നിട്ടൊരു കോപ്പിലെ മാപ്പും'! മനോരമ ചാനലിന് എതിരെ തുറന്നടിച്ച് ഡോ. ഷിംന അസീസ്!

Thiruvananthapuram
English summary
Thiruvananthapuram Pothys and Ramachandran Super Stores' licence cancelled for Covid protocol violation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X