തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വൈദികന് പനി ബാധിച്ചിട്ടും കോവിഡ് പരിശോധന നടത്തിയില്ല... ഒന്നര മാസത്തോളം, ഗുരുതര വീഴ്ച്ച!!

Google Oneindia Malayalam News

തിരുവനന്തപുരം: വാഹനാപകടത്തില്‍പ്പെട്ട് മെഡിക്കല്‍ കോളേജ് പേരൂര്‍ക്കട ആശുപത്രികളില്‍ ഒന്നരമാസം ചികിത്സയില്‍ കഴിയവേ മരിച്ച ഫാ. കെജി വര്‍ഗീസിന് പരിശോധനയില്‍ കടുത്ത വീഴ്ച്ചകള്‍. ഫാദറിന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്. ചികിത്സാ കാലത്ത് കടുത്ത പനി ബാധിച്ചിട്ടും കോവിഡ് പരിശോധന നടത്തിയില്ലെന്ന് ആശുപത്രി രേഖകളില്‍ നിന്ന് വ്യക്തമാണ്. ഒടുവില്‍ വൈകി നടത്തിയ പരിശോധനയുടെ ഫലം വന്നത് രോഗിയുടെ മരണശേഷമാണ്.

1

ആരോഗ്യ വകുപ്പ് പുറത്തിറക്കിയ രോഗിയുടെ റൂട്ട് മാപ്പിലാണ് ആശുപത്രികളുടെ ഗുരുതര വീഴ്ച്ച വ്യക്തമായത്. പനിയുടെ ലക്ഷണങ്ങളുണ്ടായാല്‍ സ്രവ പരിശോദന നടത്തണമെന്നാണ് കോവിഡ് പ്രോട്ടോക്കോള്‍. അപകടത്തെ തുടര്‍ന്നാണ് ഏപ്രില്‍ 20ന് പുരോഹിതനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. ആദ്യം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലുമായിരുന്നു ചികിത്സ. 23നാണ് പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ അദ്ദേഹത്തിന് പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് നിര്‍ദേശിക്കുകയായിരുന്നു.

പനിയെ തുടര്‍ന്ന് ഇന്‍എടി ക്യാഷ്വാലിറ്റി, മെഡിസിന്‍ ക്യാഷ്വാലിറ്റി എന്നിവിടങ്ങളിലെ പരിശോധനയ്ക്ക് ശേഷം വീണ്ടും പേരൂര്‍ക്കട ആശുപത്രിയിലേക്ക് തിരിച്ചയക്കുകയായിരുന്നു. സ്രവ പരിശോധന നടത്തിയതുമില്ല. മൂന്ന് ദിവസം വരെ പേരൂര്‍ക്കടയില്‍ ചികിത്സയിലായിരുന്നു. 26ന് രാത്രിയോടെ ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് വീണ്ടും മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവന്നു. അന്ന് രാത്രി അവിടെ നിന്്‌ന് ഡിസ്ചാര്‍ജ് ചെയ്ത് ഫാദറിനെ പേരൂര്‍ക്കട ആശുപത്രിയിലേക്ക് വീണ്ടും കൊണ്ടുവരികയും ചെയ്തിരുന്നു.

27നാണ് ഫാദര്‍ ഗുരുതരാവസ്ഥയിലാവുന്നത്. തുടര്‍ന്ന് വൈദികനെ വീണ്ടും മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. ഈ രണ്ട് ദിവസങ്ങളിലും പനിയുണ്ടായിരുന്നു. എന്നാല്‍ കോവിഡ് പരിശോധന നടത്തിയില്ലെന്നാണ് ആരോപണം. വാഹനാപകട കേസായി പരിഗണിച്ചതിനാലാണ് വൈദികന് കോവിഡ് പരിശോധന നടത്താതിരുന്നതെനനാണ് വിശദീകരണം. ന്യൂമോണിയ ബാധയുണ്ടായെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് സ്രവ പരിശോധന നടത്തിയതും കോവിഡ് സ്ഥിരീകരിച്ചതും. അപ്പോഴേക്കും വൈദികന്‍ മരിച്ചിരുന്നു.

Thiruvananthapuram
English summary
thiruvanathapuram priest died after high fever but tested covid positive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X