തിരുവനന്തപുരത്ത് റിട്ട. കെ എസ് ഇ ബി ജീവനക്കാരിയെ സഹോദരൻ കുത്തിക്കൊലപ്പെടുത്തി
തിരുവനന്തപുരം: തിരുവനന്തപുരത്ത് സഹോദരിയെ സഹോദരൻ കൊലപ്പെടുത്തി, തിരുവനന്തപുരം നഗരപരിധിയിൽ കുമാരപുരത്ത് ഇന്ന് പൈകീട്ടാണ് സംഭവം. റിട്ട. കെ എസ് ഇ ബി ജീവനക്കാരിയായ വിജയമ്മയാണ് കൊല്ലപ്പെട്ടത്. സഹോദരനായ സുരേഷ് ആണ് സഹോദരിയെ കൊലപ്പെടുത്തിയത്.
മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് സുരേഷ് എന്നാണ് വിവരം. ഇയാളെ മുൻപ് പലവട്ടം പോലീസ് തന്നെ ഇടപെട്ട് മാനസികാരോഗ്യ കേന്ദ്രത്തിൽ അടക്കം ചികിത്സയ്ക്ക് കൊണ്ടുപോയിരുന്നു.

പ്രകോപനം ഇല്ലാതെ ആണ് പ്രതി ആക്രമണം നടത്തിയത് എന്നാണ് വിവരം. കുത്തേറ്റ വിജയമ്മയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുകൾക്ക് വിട്ടുകൊടുക്കും












Click it and Unblock the Notifications