തിരുവനന്തപുരം ആര്യനാട് നിയന്ത്രണം വിട്ട സ്കൂള്‍ ബസ് മരത്തിലിടിച്ചു: 12 വിദ്യാർത്ഥികള്‍ക്ക് പരിക്ക്
തിരുവനന്തപുരം: ആര്യനാട് സ്കൂള്‍ ബസ് മരത്തിലിടിച്ച് വിദ്യാർത്ഥികള്‍ക്ക് പരിക്കേറ്റു. 12 വിദ്യാർത്ഥികള്‍ക്ക് പരിക്കേറ്റു. സ്കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു വിദ്യാർത്ഥികള്‍. ആര്യനാട് കൈരളി വിദ്യാഭവൻ സ്കൂളിന്റെ ബസാണ് അപകടത്തില്‍പെട്ടത്. നിയന്ത്രണം വിട്ട ബസ് മരത്തില്‍ ഇടിക്കുകയായിരുന്നു. വാഹനം തിരിക്കാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ടുകള്‍.
വൈകീട്ട് നാലരയോടെ ആര്യനാട് കടുവാപ്പള്ളിക്ക് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. കുട്ടികളില്‍ ആരുടേയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ ആര്യനാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. അപകടത്തില്‍ ബസിന്റെ മുന്‍ഭാഗം പൂർണ്ണമായും തകർന്നു.

അതേസമയം, പാലക്കാട് പനയമ്പാടത്ത് അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി. കരിമ്പ തുപ്പനാട് ജുമാ മസ്ജിദ് ഖബർ സ്ഥാനിലെ ഒരൊറ്റ ഖബറിലാണ് നാല് പേരുടേയും മൃതദേഹങ്ങള്‍ അടക്കിയത്. ഇന്ന് രാവിലെ വീട്ടിലേക്ക് എത്തിച്ച മൃതദേഹങ്ങള്‍ പിന്നീട് കരിമ്പിനൽ ഹാളിൽ പൊതുദർശനത്തിന് വെച്ചിരുന്നു. ആയിരങ്ങളാണ് വിദ്യാർത്ഥികള്‍ക്ക് അന്തിമോപചാരം അർപ്പിക്കാന്‍ ഒഴികിയെത്തിയത്.
അത്തിക്കല്‍ വീട്ടില്‍ ഷറഫുദ്ദീന്‍-സജ്‌ന ദമ്പതികളുടെ മകള്‍ അയിഷ, പിലാതൊടി വീട്ടില്‍ അബ്ദുള്‍ റഫീക്ക്-സജീന ദമ്പതികളിടെ മകള്‍ റിദ ഫാത്തിമ, അബ്ദുള്‍ സലാം- ഫരിസ ദമ്പതികളുടെ മകള്‍ ഇര്‍ഫാന ഷെറില്‍ എന്നിവരാണ് മരിച്ചത്. നാലുപേരും കരിമ്പ ഹയർ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളാണ്. സ്കൂള്‍ വിട്ടു വരികയായിരുന്ന വിദ്യാർത്ഥികളുടെ ദേഹത്തേക്ക് നിയന്ത്രണം വിട്ട സിമന്റ് ലോറി മറിയുകയായിരുന്നു.












Click it and Unblock the Notifications