ഇരട്ടപ്പേര് വിളിച്ചത് ഇഷ്ടമായില്ല; കെഎസ്ആർടിസി സ്റ്റാൻഡിൽ പെൺകുട്ടികളുടെ കൂട്ടത്തല്ല്; വീഡിയോ വൈറൽ
തിരുവനന്തപുരം: നെടുമങ്ങാട് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ പെൺകുട്ടികൾ തമ്മിലടിച്ചു. ബുധനാഴ്ച വൈകീട്ടാണ് സംഭവം. സ്കൂൾ വിടുന്ന സമയത്താണ് യൂണിഫോം ധരിച്ച പെൺകുട്ടികൾ തമ്മിൽ തല്ലിയത്. ഇരട്ടപ്പേര് വിളിച്ചതാണ് തല്ലിന് കാരണമായത് എന്നാണ് വിവരം. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. അതേസമയം സംഭത്തെക്കുറിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് നെടുമങ്ങാട് പോലീസ് പറയുന്നത്.
നഗരത്തിലെ രണ്ട് പ്രധാന സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥിനികളാണ് തമ്മിലടിച്ചത്. ഇതിൽ ഒരു വിദ്യാർത്ഥിനിയെ താത്ക്കാലികമായി സസ്പെന്റ് ചെയ്തതായാണ് വിവരം. ഇനി പരീക്ഷയക്ക് വന്നാൽ മതി എന്നാണ് നിർദ്ദേശം. രണ്ടാമത്തെ കുട്ടിയുടെ രക്ഷകർത്താവിനെ വിളിച്ചുവരുത്തി അഞ്ച് ദിവസത്തേക്ക് സ്കൂളിൽ വിടരുതെന്ന് കൗൺസിലിംഗിന് വിധേയയാക്കണമെന്നും നിർദ്ദേശം നൽകി.

ഒരുപാട് പെൺകുട്ടികൾ കൂടിനിൽക്കുന്നതിന്റെ ഇടയിൽ നിന്ന് രണ്ട് പെൺകുട്ടികൾ തർക്കിക്കുന്നത് വീഡിയോയിൽ കാണാം. പിന്നീട് തർക്കം രൂക്ഷമാവുകയും അടിയിലേക്ക് എത്തുകയും ചെയ്തു. ഒപ്പമുണ്ടായിരുന്നവർ ഇവരെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ ഇവർ പരസ്പരം അടി തുടർന്നു. ധാരാളം ആളുകൾ അവിടെ തടിച്ച് കൂടിയെങ്കിലും പെൺകുട്ടികൾ തല്ല് തുടർന്നു.












Click it and Unblock the Notifications