വർക്കല ബീച്ചിൽ വിദേശ വനിതകൾക്ക് നേരെ ലൈംഗികാതിക്രമം; മദ്യലഹരിയിൽ നഗ്നതാ പ്രദർശനവും
മാസങ്ങൾക്ക് മുൻപ് കേരളത്തിലെത്തിയ ഇവർ ലോക്ക്ഡൗണിൽ സംസ്ഥാനത്ത് കുടുങ്ങുകയായിരുന്നു
തിരുവനന്തപുരം: കേരളത്തിലെ തന്നെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ തിരുവനന്തപുരത്തെ വർക്കല ബീച്ചിൽ രാത്രി നടക്കാനിറങ്ങിയ വിദേശ വനിതകൾക്ക് നേരെ ലൈംഗികാതിക്രമം. മദ്യ ലഹരിയിൽ ഇരുചക്ര വാഹനത്തിലെത്തിയ സംഘം യുവാതികളെ കടന്നുപിടിക്കുകയും നഗ്നത പ്രദർശിപ്പിക്കുകയുമായിരുന്നു. യുകെ, ഫ്രാൻസ് സ്വദേശികളായ വനിതകളാണ് ഇത് സംബന്ധിച്ച് വർക്കല പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.

തിങ്കളാഴ്ച രാത്രിയാണ് സംഭവം. മാസങ്ങൾക്ക് മുൻപ് കേരളത്തിലെത്തിയ ഇവർ ലോക്ക്ഡൗണിൽ സംസ്ഥാനത്ത് കുടുങ്ങുകയായിരുന്നു. കുറച്ച് ദിവസങ്ങളായി വർക്കലയിലെ ഹോം സ്റ്റേയിൽ താമസിച്ചു വരുകയായിരുന്ന ഇവർ രാത്രി പതിവ് നടത്തിനിറങ്ങിയതാണ്. എട്ട് മണിയോടെ പാപനാശം ബീച്ചിൽ മദ്യപിച്ചെത്തിയ ഒരു സംഘം അക്രമിക്കുകയായിരുന്നെന്ന് വനിതകൾ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
നേരത്തെയും സമാനസംഭവം ഇവിടെയുണ്ടായിട്ടുണ്ട്. ഇവരോടൊപ്പം തന്നെ ഹോം സ്റ്റേയിൽ താമസിക്കുന്ന മുംബൈ സ്വദേശിനിയും കഴിഞ്ഞ ദിവസം ഇത്തരത്തിൽ ആക്രമിക്കപ്പെട്ടിരിക്കുന്നതായാണ് പറയുന്നത്. ഇവരും പൊലീസിന് പരാതി നൽകിയിട്ടുണ്ട്. പ്രദേശത്ത് സാമൂഹ്യ വിരുദ്ധരുടെ ശല്യം കൂടി വരുന്നതായാണ് നാട്ടുകാരും ആരോപിക്കുന്നു. അക്രമിസംഘത്തിനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
അഭിനയം മാത്രമല്ല കയ്യിലുളളത്, മലയാള സിനിമയിലെ ഡോക്ടർമാർ ഇവർ- ചിത്രങ്ങൾ
കഴിഞ്ഞ നാല് മാസമായി വര്‍ക്കലയിലെ ഹോം സ്റ്റേയില്‍ താമസിക്കുകയാണ് ഇവര്‍. ഇവര്‍ക്കൊപ്പം മുംബൈ സ്വദേശിയായ യുവതിയും ഉണ്ട്. മുംബൈ സ്വദേശിക്കെതിരെ നേരത്തെയും അതിക്രമം നടന്നിട്ടുള്ളതായി പരാതിയില്‍ പറയുന്നു. ടൂറിസം രംഗത്ത് വിദേശികളുടെ സുരക്ഷിതത്വം എന്ന നിലയില്‍ സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കാനാണ് ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശം.
തിരുവനന്തപുരം നഗരത്തിലും കഴിഞ്ഞ ദിവസം സ്ത്രീകൾക്ക് നേരെ അക്രമണമുണ്ടായിരുന്നു. ഇത് ചോദ്യം ചെയ്ത അവരുടെ ഭർത്താക്കന്മാരെ വെട്ടി പരുക്കേൽപ്പിക്കുകയും ചെയ്തു അക്രമി സംഘം. ഞായറാഴ്ച രാത്രി ഒമ്പത് മണിക്കാണ് സംഭവം. ബൈക്കിലെത്തിയ അക്രമിസംഘം ഏജീസ് ഓഫീസ് ഉദ്യോഗസ്ഥരുടെ ഒപ്പമുണ്ടായിരുന്ന ഭാര്യമാരെ കടന്നു പിടിക്കുകയായിരുന്നു. ഇത് തടയുകയും ചോദ്യം ചെയ്യുകയും ചെയ്ത ഉദ്യോഗസ്ഥരെ വെട്ടി പരുക്കേൽപ്പിക്കുകയായിരുന്നു. തിരുവനന്തപുരം ഏജീസ് ഓഫീസിലെ സീനിയർ അക്കൗണ്ടന്റായ ഹരിയാന സ്വദേശി രി യാദവിനും ഡറ്റാ എൻട്രി ഓപ്പറേറ്റർ ജസ്വന്തിനുമാണ് പരുക്കേറ്റത്.












Click it and Unblock the Notifications