ഈ കള്ളനെ കണ്ടിട്ടുണ്ടോ, ക്യൂആര്‍ കോഡ് ഒന്ന് സ്‌കാന്‍ ചെയ്തുനോക്കൂ; മോഷ്ടാവിന്റെ പടം ഫ്ളക്സില്‍
തിരുവനന്തപുരം: നഗ്‌നനായി മോഷ്ടിക്കാന്‍ ഇറങ്ങിയ കള്ളന്റെ സി.സി.ടി.വി. ദൃശ്യങ്ങളും വീഡിയോയും പുറത്തുവിട്ട് മോഷണം നടന്ന കടയുടെ ഉടമ. ഉടുതുണിയില്ലാതെ മോഷണത്തിനിറങ്ങിയ കള്ളന്റെ ഫോട്ടോകള്‍ ഫ്ളക്‌സ് ബോര്‍ഡില്‍ പ്രിന്റ് ചെയ്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ബോര്‍ഡിലെ ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്താല്‍ പുലര്‍ച്ചെയുള്ള മോഷണത്തിന്റെ ദൃശ്യങ്ങള്‍ നാട്ടുകാര്‍ക്ക് കാണാനാകും.
കള്ളനെ കണ്ടെത്താനായി തിരുവനന്തപുരം കവടിയാര്‍ പണ്ഡിറ്റ് കോളനിയിലെ കള്‍ച്ചര്‍ ഷോപ്പി എന്ന കരകൗശല വില്‍പ്പന കേന്ദ്രമാണ് സ്ഥാപനത്തിന് മുന്നില്‍ ബോര്‍ഡ് സ്ഥാപിച്ചത്. സിസി ടി.വിയില്‍ പതിഞ്ഞ മോഷണ ശ്രമത്തിന്റെ ഫുള്‍ വീഡിയോ ദൃശ്യം സ്ഥാപനത്തിന്റെ വെബ് സൈറ്റിലും പ്രസിദ്ധീകരിച്ചു.

ഒരു ദിവസം പൂര്‍ണ നഗ്‌നനായും, മറ്റൊരു ദിവസം അടിവസ്ത്രം ധരിച്ചും പരിസര നിരീക്ഷണം നടത്തിയശേഷം മൂന്നാം ദിവസം അടിവസ്ത്രം മാത്രം ധരിച്ചാണ് സ്ഥാപനത്തില്‍ കടന്ന് മോഷണ ശ്രമം നടത്തിയത്. ഇത് സ്ഥാപനത്തിലെ സി.സി ടിവി കാമറയില്‍ പതിഞ്ഞു. ഈ ദൃശ്യങ്ങളില്‍ നിന്നാണ് മോഷ്ടാവിന്റെ മുഖമടക്കമുള്ള ചിത്രം സ്ഥാപനത്തിന് മുന്നില്‍ സ്ഥാപിച്ചത്.
'ആ സംഭവത്തോടെ തന്നെ ശ്രീലേഖയുടെ മനസിലെ കള്ളത്തരം പുറത്തുവന്നിരുന്നു';ബൈജു കൊട്ടാരക്കര
ജൂണ്‍ 24, 25, 26 തീയതികളില്‍ പുലര്‍ച്ചെ ഒരുമണിയോടെയാണ് അടിവസ്ത്രം മാത്രം ധരിച്ച് തലയില്‍ക്കെട്ടുകൊണ്ട് മുഖം മറച്ച് കള്ളനെത്തിയത്. ആദ്യദിവസം പൂര്‍ണ നഗ്നനായാണ് സ്ഥാപനത്തിന്റെ പുറകിലുള്ള മതില്‍ചാടിക്കടന്ന് എത്തിയത്. രണ്ടുദിവസംകൊണ്ട് കടയുടെ ജനല്‍ക്കമ്പികള്‍ മുറിച്ചുമാറ്റി മടങ്ങുകയായിരുന്നു. ആദ്യദിവസം ഈ ഭാഗത്തെ ക്യാമറ തിരിച്ചുവച്ചശേഷമാണ് കള്ളന്‍ മടങ്ങിയത്.
26ാം തീയതിയാണ് കള്ളന്‍ കടയ്ക്കുള്ളില്‍ക്കടന്ന് മോഷണം നടത്തിയത്. വിലപിടിപ്പുള്ള ആറന്മുളക്കണ്ണാടികളിലും നെട്ടൂര്‍പെട്ടിയോ ഒന്നും മോഷ്ടിച്ചില്ല. ഇന്‍വെര്‍ട്ടറും യു.പി.എസും ആണ് ഇയാള്‍ കൊണ്ടുപോയത്. ഇതിനിടയില്‍ തുമ്മാനായി തലയില്‍ക്കെട്ട് അഴിച്ചപ്പോള്‍ നരച്ച താടി ക്യാമറയില്‍ പതിഞ്ഞു. ഇതോടെ കള്ളന്റെ മുഖം വ്യക്തമാകുന്ന നിരവധി വീഡിയോ ചിത്രങ്ങള്‍ ക്യാമറയില്‍ ലഭിച്ചു.
ചിരിക്കോണിലെ സൗന്ദ്യരം...സാരിയില്‍ നാണത്തോടെ ലക്ഷ്മി നക്ഷത്ര
മ്യൂസിയം പോലീസില്‍ അടുത്തദിവസം പരാതി നല്‍കി. മൂന്നാഴ്ച കഴിഞ്ഞിട്ടും കള്ളനെ പിടികൂടാനായിട്ടില്ല. കള്ളനെ തിരിച്ചറിയാന്‍ നാട്ടുകാര്‍ക്ക് കഴിയുമെന്ന പ്രതീക്ഷയില്‍ ആണ് ബോര്‍ഡ് വച്ച് വീഡിയോ പരസ്യമാക്കിയതെന്ന് സ്ഥാപനത്തിന്റെ ഡയറക്ടര്‍ രഞ്ജിത്, കോ-ഓര്‍ഡിനേറ്റര്‍ സന്തോഷ് എന്നിവര്‍ പറഞ്ഞു. സ്ഥാപനത്തിന്റെ വെബ്‌സൈറ്റിലും വീഡിയോയുണ്ട്.












Click it and Unblock the Notifications